kerala

യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരേ സ്ഥാനാര്‍ഥി ;  കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

പത്തനംതിട്ട : കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. അതേസമയം യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒരേ സ്ഥാനാര്‍ഥിയാനുള്ളത്. യു.ഡി.എഫ്. അംഗം റോയ് ഫിലിപ്പിനെയാണ് ഇരുമുന്നണികളും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ സ്ഥാനാർത്ഥി മറുകണ്ടം ചാടിയതോടെ
യു.ഡി.എഫ്. വിപ്പ് നല്‍കുകയായിരുന്നു.

എന്നാൽ തനിക്ക് ആദ്യം പിന്തുണവാഗ്ദാനം ചെയ്ത ഇടതുമുന്നണിക്കൊപ്പമാണ് താനെന്ന് റോയ് ഫിലിപ്പ് പറയുന്നു. അതേസമയം വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത യു.ഡി.എഫ് അറിയിച്ചു, റോയ് ഫിലിപ്പിനെ സ്ഥാനാര്‍ഥിയാക്കി വിപ്പ് നല്‍കുകയും ചെയ്തു. മാർച്ച് 13 തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.

കോഴഞ്ചേരി പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. കേവല ഭൂരിപക്ഷമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തത്. മുന്നണി ധാരണ പ്രകാരം, ആദ്യ രണ്ടുവര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് അംഗം രാജിവെക്കേണ്ടിയിരുന്നു. എന്നാല്‍, ഇതുണ്ടാവാത്തതിനെത്തുടര്‍ന്ന് മുന്നണിയില്‍ അസ്വാരസ്യങ്ങളുണ്ടായി. എല്‍.ഡി.എഫിലെ അഞ്ച് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസപ്രമേയത്തില്‍ യു.ഡി.എഫിലെ രണ്ട് കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയായ ജിജി വര്‍ഗീസ് ജോണ്‍ കഴിഞ്ഞ 22-ന് രാജിവെച്ചിരുന്നു.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

5 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago