മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിത ആവുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയായിരുന്നു. ലോക്ക്ഡൗണിന് തൊട്ട് മുമ്പാണ് സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്തമകന്റെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പായിരുന്നു ഇളയമകന്റെയും ജനനം. ബിജു മേനോന് നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത തിരിച്ചു വരവ് നടത്തിയിരുന്നു.
ഇപ്പോള്‍ താന്‍ അഭിനയിച്ചപ്പോള്‍ തന്റെ കയ്യില്‍ നിന്ന് പോയ ഒരു സീനിനെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും തുറന്നു പറയുകയാണ് സംവൃത. മമ്മൂട്ടി നായകനായ ജോഷി ചിത്രം ‘പോത്തന് വാവ’യിലെ ഒരു സീനിനെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നടി തുറന്ന് പറഞ്ഞത്. ആളുകള്‍ നോക്കി നില്‍ക്കെ മമ്മൂട്ടിയെ വഴക്ക് പറയേണ്ടി വന്ന രംഗം വളരെ ബുദ്ധിമുട്ടിയാണ് താന്‍ ചെയ്തു തീര്‍ത്തതെന്നാണ് താരം പറയുന്നത്.
സംവൃത സുനിലിന്റെ വാക്കുകള്‍ ഇങ്ങനെ, ജോഷി സാര്‍ സംവിധാനം ചെയ്ത ‘പോത്തന് വാവ’ എന്ന സിനിമയില്‍ ഞാന്‍ മമ്മുക്കയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. ഒരു ലെംഗ്തി ഷോട്ടാണ്. ആ സീന്‍ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്നു. സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു. അവര്‍ക്ക് മുന്നില്‍ വച്ച് സിനിമയാണെങ്കില്‍ കൂടി മമ്മുക്കയോട് അങ്ങനെ പെരുമാറുക എന്നത് എന്ന സംബന്ധിച്ചു വലിയ മടിയായിരുന്നു. ഇവള് ആരാടാ മമ്മുക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം. സിനിമയില്‍ അഭിനയിച്ചതില്‍ എന്റെ കയ്യില്‍ നിന്ന് പോയ പ്രധാന സീനുകളില്‍ ഒന്നാണത്’.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…