entertainment

എനിക്ക് എപ്പോഴും സമീപിക്കാവുന്ന എന്റെ ജ്യേഷ്ഠ സഹോദരനെ പോലെയുള്ള ഒരാളാണ് ആ നടന്‍, സംവൃത പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനില്‍. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് നടി വിവാഹിത ആവുന്നത്. തുടര്‍ന്ന് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് അമേരിക്കയില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കുകയായിരുന്നു. ലോക്ക്ഡൗണിന് തൊട്ട് മുമ്പാണ് സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കിയത്. മൂത്തമകന്റെ ജന്മദിനത്തിന് ഒരു ദിവസം മുന്‍പായിരുന്നു ഇളയമകന്റെയും ജനനം. ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃത തിരിച്ചു വരവ് നടത്തിയിരുന്നു.

ഇപ്പോള്‍ മലയാള സിനിമിയില്‍ സീനിയര്‍ നടന്മാരില്‍# തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച് മനസ്സ്തുറന്നിരിക്കുകയാണ് സംവൃത. സിനിമയില്‍ നിന്ന് വളരെ കുറച്ചു മാത്രം സൗഹൃദം സൂക്ഷിക്കുന്ന സംവൃത സുനില്‍ താന്‍ ജ്യേഷ്ഠ സഹോദരനെ പോലെ കാണുന്ന മണിയന്‍ പിള്ള രാജുവിനെക്കുറിച്ചാണ് തുറന്ന് പറഞ്ഞത്. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സംവൃത മണിയന്‍പിള്ള രാജുവിനെ കുറിച്ച് മനസ് തുറന്നത്.

നടി സംവൃത സുനില്‍ പറഞ്ഞതിങ്ങനെ, ‘മലയാള സിനിമ മേഖലയില്‍ എനിക്ക് എപ്പോഴും സമീപിക്കാവുന്ന എന്റെ ജ്യേഷ്ഠ സഹോദരനെ പോലെയുള്ള ഒരാളാണ് രാജു ചേട്ടന്‍. ‘നീ നല്ലൊരു കുട്ടിയാണ്’ എന്ന് എന്നോട് ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള രാജു ചേട്ടനുമായി കൂടുതല്‍ പരിചയപ്പെടുന്നത് ‘ഹാപ്പി ഹസ്ബന്‍ഡ്‌സ്’ എന്ന സിനിമയ്ക്കിടെയാണ്. എന്റെ ഒരു വെല്‍വിഷര്‍ ആണ് അദ്ദേഹം. രാജു ചേട്ടനുമായി ഒരുപാട് സിനിമകള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും രാജു ചേട്ടന്‍ അഭിനയിച്ച ഒരുപാട് സിനിമകള്‍ കുട്ടിക്കാലത്ത് തന്നെ എനിക്ക് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. രാജു ചേട്ടന്‍ നായകനായ ‘അക്കരെ നിന്നൊരു മാരന്‍’, ‘ധിം ധരികിട തോം’ തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. മിന്നാരത്തിലെയൊക്കെ കോമഡി സീന്‍ കണ്ടിട്ട് ചിരി നിര്‍ത്താന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ലാലേട്ടന്‍ രാജു ചേട്ടന്‍ കോമ്ബിനേഷനിലെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്’.

Karma News Network

Recent Posts

നോ പറയേണ്ടിടത്ത് നോ പറയും, മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല- ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില…

22 mins ago

മോദിയുടെ പവർ, കുതിച്ചുകയറി ഓഹരി വിപണി, എക്‌സിറ്റ് പോള്‍ ഇഫക്ട്

മോദി വീണ്ടും തുടരും എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു ഉയർന്നു. എക്സിറ്റ്പോളിനു ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം.…

25 mins ago

കക്കൂസ് കഴുകാൻ വിടണമായിരുന്നു, പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് അതിൽ കിടക്ക് സഞ്ചു ടെക്കിക്കെതിരെ മന്ത്രി

തിരുവനന്തപുരം : എംവിഡി നടപടികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്‌ത യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ്…

49 mins ago

സുചിത്ര മോഹൻലാലിന് ഇന്ന് പിറന്നാൾ, ആശംസയുമായി വിസ്മയ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

58 mins ago

അതിർത്തിയിൽ വെടിവെപ്പ്, പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ‌ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ…

1 hour ago

ലാൽ സാറിനെ പോലെ ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരാൾ ഇല്ല- ഇന്ദ്രൻസ്

സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന്…

2 hours ago