entertainment

സിമ്പിൾ സാരിയിൽ സുന്ദരിയായി സംവൃത, ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹ ശേഷം സിനിമകളിൽ നിന്നും വിട്ട് അത്ര സജീവമല്ല നടി. എങ്കിലും നടിയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സമ്മതിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങൾ അറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മീഡിയകളിൽ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവൃത രംഗത്ത് എത്താറുണ്ട്.

ഇപ്പോഴിതാ, സംവൃതയുടെ ഓണ ചിത്രമാണ് ശ്രദ്ധനേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് ഓണാശംസകൾ നൽകിക്കൊണ്ടാണ് സംവൃത ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. മറ്റു നടിമാരെല്ലാം സെറ്റു സാരിയിൽ ഉള്ള ഓണചിത്രങ്ങൾ പങ്കുവെക്കുമ്പോൾ കറുത്ത ബോർഡറുള്ള വളരെ സിമ്പിളായ സാരിയുടുത്തുള്ള ചിത്രമാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൂർണിമ ഇന്ദ്രജിത് ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. “സുന്ദരി” എന്നാണ് ചിത്രത്തിന് പൂർണിമയുടെ കമന്റ്. നിരവധി ആരാധകരും “അതിസുന്ദരി” ആയിരിക്കുന്നു എന്ന് കമന്റ് ചെയ്യുന്നുണ്ട്.

സംവൃതയ്ക്ക് രണ്ട് മക്കളാണ്. രണ്ടാം കുട്ടി പിറന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ്. സംവൃത തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചത്. കുഞ്ഞിന് രുദ്ര എന്നാണ് പേര് നൽകിയിരിക്കുന്നത് എന്നും സംവൃത വ്യക്തമാക്കിയിരുന്നു. 2012ലാണ് സംവൃതയും അഖിൽ രാജും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2015 ഫെബ്രുവരി 21നായിരുന്നു മകൻ അഗസ്ത്യ ജനിക്കുന്നത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന സംവൃത 2019ൽ ബിജു മേനോൻ നായകനായി എത്തിയ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരവും നടത്തിയിരുന്നു.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

7 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

9 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago