entertainment

ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് എന്താണ് കുഴപ്പം- സംയുക്ത മേനോൻ

2018 ൽ മലയാളത്തിന് ലഭിച്ച ഏറ്റവും മികച്ച പുതുമുഖ നടിയാണ് സംയുക്ത മേനോൻ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ നടി. ഈയ്യടുത്തായി സംയുക്തയുടെ മേക്കോവർ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിരുന്നു. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടി. ഇതിനിടെ തമിഴിലും അരങ്ങേറി.

തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീർത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് നായിക സംയുക്ത മേനോൻ. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. നേരത്തെ സംയുക്തയുടെ പുതിയ ചിത്രമായ എരിഡയുടെ പോസ്റ്റർ വെെറലായിരുന്നു. അവളുടെ രാവുകളുമായാണ് പോസ്റ്റർ താരതമ്യം ചെയ്യപ്പെട്ടത്. ചിത്രത്തിനായി സംയുക്ത നടത്തിയിരിക്കുന്ന മേക്കോവറും ശ്രദ്ധ നേടിയിരുന്നു. വികെ പ്രകാശാണ് എരിഡ സംവിധാനം ചെയ്യുന്നത്.

ഇപ്പോളിതാ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നവർക്ക് കിടിലൻ മറുപടി നല്ഡകിയിരിക്കുകയാണ് താരം. ഇവർക്ക് ഡ്രസ് വാങ്ങിച്ച് കൊടുക്കാൻ ആളില്ലേ എന്ന് തുടങ്ങുന്ന കമന്റുകളാണ് വരുന്നത്. ഇവരോടൊക്കെ എന്ത് ഉത്തരം പറയാനാണ്. എന്റെ സുഹൃത്തുക്കളോടൊക്കെ ഞാൻ ഇതിനൊക്കെ എന്ത് മറുപടി പറയുമെന്ന് ചോദിക്കാറുണ്ട്. കാരണം ആ സിനിമയിലെ ഒരു സീനിൽ എനിക്ക് തന്ന കോസ്റ്റ്യൂം ആയിരുന്നു അത്. അതിന്റെ ഭാഗമയാത് കൊണ്ട് അഭിനയിക്കുന്നു എന്ന് മാത്രം. പിന്നെ ആൾക്കാർ എന്ത് കൊണ്ട് ഇങ്ങനെ ചോദിക്കുന്നു എന്നത് ഒരു ചോദ്യചിഹ്നം മാത്രമാണ്. ഈയൊരു സന്ദർഭത്തിൽ മാത്രമല്ല. പലതരത്തിൽ വിചിത്രമായ കമന്റുകൾ വന്ന് പോകാറുണ്ട്.

പിന്നെ അല്പം ഷോർട് ആയിട്ടുള്ള വസ്ത്രം ധരിക്കുന്നത് കൊണ്ട് ഞാൻ എങ്ങനെ തെറ്റുകാരിയാകുന്നു?. ഞാൻ തെറ്റ് ചെയ്തിട്ട് ആൾക്കാർ വിമർശിക്കുകയാണെങ്കിൽ തീർച്ചയായും ഞാൻ സങ്കടപ്പെടും. ഒരു അഭിമുഖത്തിൽ ഈ കമന്റുകളെ കുറിച്ച് ചോദിക്കുമ്പോഴാണ് അങ്ങനെയൊരു കാര്യമുണ്ടെന്ന് വരെ ഞാൻ അറിയുന്നത്. പല സിനിമ പ്രൊമോഷൻ സൈറ്റുകളിലും റീച്ചിന് വേണ്ടി വാർത്തകൾ വളച്ചൊടിയ്ക്കാറുണ്ട്.

Karma News Network

Recent Posts

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

26 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

49 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

1 hour ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

2 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

3 hours ago