സിനിമയുടെ ഗ്ലാമര്‍ ലോകത്ത് അടുത്തിടെ വരെ നിറഞ്ഞു നിന്നിരുന്ന മനായികയായിരുന്നു സന ഖാന്. മലയാളത്തില്‍ സില്‍ക് സ്മിതയുടെ കഥ പറഞ്ഞ ക്ലൈമാക്സ് എന്ന ചിത്രത്തിലും ഈ ബോളിവുഡ് നടി അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന് ഏറെ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ.
സിനിമയുടെ ഗ്ലാമര്‍ലോകത്ത് നിന്നും വിടപറഞ്ഞ് ആത്മീയ വഴി സ്വീകരിക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു വിവാഹം. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭര്‍ത്താവ്. താരത്തിന്റെ വിവാഹവും സിനിമയില്‍ നിന്നുള്ള പിന്മാറ്റവുമെല്ലാം ഏറെ ചര്‍ച്ചയായതാണ്.
സിനിമയോടും അഭിനയത്തോടും വിട പറഞ്ഞുവെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം. വിവാഹശേഷം ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഒരു ചിത്രത്തിന് വന്ന കമന്റിന് സന നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഹിജാബും പര്‍ദയും അണിഞ്ഞുള്ള ചിത്രം സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘പര്ദ്ദയ്ക്കുള്ളില് ഒളിച്ചിരിക്കാനാണെങ്കില്‍ നിങ്ങള്‍ നേടിയ വിദ്യാഭ്യാസം കൊണ്ട് എന്ത് പ്രയോജനമാണുള്ളത്’ എന്നാണ് ഇതിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്.
‘സഹോദരാ, പര്ദ്ദയണിഞ്ഞുവെങ്കിലും ഞാനെന്റെ കാര്യങ്ങള്‍ നോക്കുന്നുണ്ട്. നല്ലവനായ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ഉണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവം എന്നെ ഓരോ രീതിയിലും സംരക്ഷിക്കുന്നു. മാത്രമല്ല, ഞാനെന്റെ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതൊരു വിജയമല്ലേ’ എന്നാണ് സന ഈ കമന്റിന് നല്കിയ മറുപടി.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…