kerala

നിനക്കും ഇനി വരാനിരിക്കുന്ന സന്ധ്യകള്‍ക്കും നീതി നീ തന്നെ കണ്ടെത്തിക്കൊള്ളുക; സനല്‍കുമാര്‍ ശശിധരന്‍

അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണകാരണം കോവിഡ് ആണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടെന്ന് പൊലീസ് പറയുന്നതില്‍ നിസ്സഹായത പ്രകടിപ്പിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയക്ക് പങ്കുണ്ടെന്നുമാരോപിച്ച് സനല്‍ കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

‘മരണകാരണം കോവിഡ് ആണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടെന്ന് പൊലീസ് പറയുന്നുവത്രെ. അമ്മയും ഭര്‍ത്താവും മകളും അടക്കമുള്ള അടുത്ത ബന്ധുക്കള്‍ക്ക് പരാതികളില്ലത്രെ. മരണം മാത്രമാണ് സത്യം. കോവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ച് ശവസംസ്‌കാരം നടക്കുമത്രെ. ജീവിതം തന്നെ ഒരു മാഫിയ ആണോ എന്ന് സംശയിക്കാന്‍ മാത്രമേ നമുക്ക് കഴിയുള്ളുവല്ലോ. സന്ധ്യേ നിനക്കും ഇനി വരാനിരിക്കുന്ന സന്ധ്യകള്‍ക്കും നീതി നീ തന്നെ കണ്ടെത്തിക്കൊള്ളുക. സ്‌നേഹത്തോടെ വിട.’ സനല്‍കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

അതേസമയം അവയവ കച്ചവട മാഫിയക്കെതിരായ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് അന്വേഷണ ചുമതല നല്‍കി. അച്ഛന്റെ സഹോദരിയുടെ മകളായ സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തില്‍ അവയവ മാഫിയക്ക് പങ്കുണ്ടെന്നുമായിരുന്നു സനല്‍ കുമാറിന്റെ ആരോപണം.

മൃതദേഹത്തില്‍ വലതു കൈത്തണ്ടയില്‍ ചതവുപോലുള്ള ഒരു പാടും ഇടത് കണ്ണിനു താഴെയായി ചോരപ്പാടും കഴുത്തില്‍ വരഞ്ഞപോലുള്ള പാടും താന്‍ കണ്ടുവെന്നും അതിന്റെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാര്‍ ബലം പ്രയോഗിച്ച് തന്നെ പുറത്താക്കി വാതില്‍ അടച്ചുവെന്നും സനല്‍കുമാര്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് അവയവ മാഫിയയ്‌ക്കെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് തുറന്നു പറച്ചിലുമായി സനല്‍കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത്.

Karma News Editorial

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

6 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

40 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago