topnews

വേണുവിന് സന്ദീപ് വാര്യരിന്റെ മറുപടി വൈറൽ

സ്വകാര്യ ചാനലിൽ ചർച്ചക്ക് ഇടയിൽ ഇറങ്ങി പൊന്നതിന് പിന്നാലെ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വൻ ഹിറ്റ് ആയിരിക്കുക ആണ്. മാതൃഭൂമി ചാനൽ ചർച്ചക്ക് ഇടെ ഇറങ്ങി പൊന്ന ശേഷം മിനിട്ടുകൾക്ക് അകം ലൂസിഫർ സിനിമയിലെ മോഹൻലാൽ കഥാപാത്രം പറയുന്ന നിന്റെ തന്ത അല്ല എന്റെ തന്ത എന്ന ഡയലോഗിന്റെ സന്ദർഭത്തിൽ ഉള്ള ഫോട്ടോ ആണ് സന്ദീപ് ഫേസ്ബുക്കിൽ കൂടി പങ്ക് വെച്ചത്.

അതേസമയം സന്ദീപിന്റെ പോസ്റ്റിനു താഴെ നിരവധി കമന്റുകൾ ആണ് പ്രത്യക്ഷപ്പെടുന്നത്. പലരും ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങി പൊന്നതിനെ അഭിനന്ദിച്ച് ആണ് കമന്റ് ഇട്ടിരിക്കുന്നത്. മാത്രമല്ല വാർത്ത അവതാരകൻ ആയ വേണുവിന് എതിരെ രൂക്ഷ വിമർശനവും കമന്റിൽ പലരും കുറിക്കുന്നുണ്ട്.

ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങി പോന്നതിനെ അഭിനന്ദിച്ച് ആണ് പലരും രംഗത്ത് എത്തിയത്. ക്ഷണിച്ച് വരുത്തി അപമാനിച്ച വേണുവിനോട് കൃത്യമായി പ്രതികരിച്ചുവെന്നാണ് സന്ദീപിന്റെ അഭിനന്ദിച്ച് പലരും കമന്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിനു താഴെ ‘ഉപദേശം കൊള്ളാം വര്‍മ്മ സാറേ പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട് .. തന്റെ തന്തയല്ല എന്റെ തന്ത’…എന്ന സിനിമാ ഡയലോഗും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം എട്ട് മണിക്ക് ആയിരുന്നു മാതൃഭൂമിയുടെ ന്യൂസ് അവർ എന്ന പരിപാടിയിൽ സന്ദീപ് ഇറങ്ങി പോന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സന്ദീപിനു വേണ്ട സമയം നൽകി ഇരുന്നില്ല. ഇതിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഇതോടെ സന്ദീപ് വര്യരോട് സൗകര്യം ഉണ്ടെങ്കിൽ ഇരുന്നാൽ മതി എന്ന് വേണു അവതാരകൻ ആയ വേണു പറയുക ആയിരുന്നു. വാക്കുകൾ പിൻവലിക്കാൻ വേണു തയ്യാർ ആകണം എന്ന് സന്ദീപ് പറഞ്ഞു.എന്നൽ വേണു അതിന് തയ്യാറായില്ല. ഇതോടെ സന്ദീപ് വര്യർ ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങി പോവുക ആയിരുന്നു.

അതേ സമയം പൗരത്വബില്ലിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതില്‍ ഒരു ഔചിത്യക്കുറവുണ്ട് അത് നിയമ വിരുദ്ധതയാണ്. കേരളത്തിലെ ഇടത് വലത് മുന്നണികളുടെ ലക്ഷ്യം വോട്ടുബാങ്കാണ്.. വരാന്‍ പോകുന്ന തിരഞ്ഞടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പൗരത്വ ബില്ലിനെതിരെ പോരാടുന്നത്. മുസ്ലീം വോട്ടു ബാങ്ക് നേടുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. പൗരത്വബില്ലിനെതിരെയുള്ള പ്രക്ഷോഭത്തില്‍ കേരള ബിജെപി ഒറ്റക്കെട്ടാണെന്നും സന്ദീപ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു സംഘടന ഉണ്ടാക്കുകയും നിരവധി കലാകാരന്മാരെ സംഘടിപ്പിച്ചുകൊണ്ട് കരുണ എന്ന പേരില്‍ കൊച്ചിയില്‍ ഒരു സംഗീത നിശ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ അതില്‍ പിരിച്ച പണം കൈമാറിയിട്ടില്ലെന്നും അതിന്റെ തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും അത് സംഘാടകര്‍ തന്നെ പുറത്തുവിടണമെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

20 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

22 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

46 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

53 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago