kerala

ഭീകരാക്രമണത്തെ വെള്ളപൂശാനുള്ള സിപിഎം ശ്രമം, അവർ തീവ്രവാദികളോ തീവ്രവാദികളുടെ എച്ചിൽ ഭക്ഷിക്കുന്നവരോ ആയിരിക്കും, സന്ദീപ് ജി വാര്യർ

ഇസ്രായേൽ ജനതയ്ക്ക് നേരെ ഹമാസ് നടത്തുന്ന ഭീകരാക്രമണത്തിനെതിരെ ശക്തമായ നിലപാടെടുത്ത് മുന്നിട്ടിറങ്ങുകയാണ് പല ലോകരാജ്യങ്ങളും. യുദ്ധ പ്രഖ്യാപനത്തിന്റെ വാർത്തകൾ വന്ന് നിമിഷങ്ങൾക്കകം ഭാരതത്തിന്റെ ഇക്കാര്യത്തിലെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ ഇസ്രായേലിനൊപ്പമാണ്. വിദേശ നയത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങളോടൊപ്പം നിൽക്കുക എന്നതാണ് നമ്മുടെ രാജ്യത്തിന്റെ കീഴ് വഴക്കം. പക്ഷേ പതിവ് പോലെ സിപിഎം എന്ന കമ്മ്യൂണിസ്റ്റ് ഫ്രിഞ്ച് എലമെൻറ് രാജ്യ താൽപര്യത്തിന് വിരുദ്ധമായി ഹമാസ് നടത്തിയ മാനവിക വിരുദ്ധമായ ഭീകരാക്രമണത്തെ പിന്തുണച്ചിരിക്കുന്നു. ഇത് എന്തിന് വേണ്ടിയാണെന്ന് നാം ചിന്തിക്കണം. ഇതേക്കുറിച്ച് സന്ദീപ് ജി വാര്യർ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ,

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇസ്രായേലിൽ ജൂതരുടെ വിശുദ്ധ ദിവസം ഹമാസ് ഭീകരാക്രമണം നടത്തുന്നു. റോഡിലൂടെ കാറിൽ പോകുന്നവരെയും കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെയും കണ്ണിൽച്ചോരയില്ലാതെ വെടിവെച്ച് കൊല്ലുന്നു. നിരവധി ഇസ്രായേലി സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കുന്നു. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കിപ്പുറത്ത് ന്യൂഡൽഹിയിൽ ഭീകരാക്രമണത്തിന്റെയും തിരിച്ചടിക്കാനുള്ള ഇസ്രായേലിന്റെ യുദ്ധ പ്രഖ്യാപനത്തിന്റെയും വാർത്തകൾ വന്ന് നിമിഷങ്ങൾക്കകം ഭാരതത്തിന്റെ ഇക്കാര്യത്തിലെ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചു .

യാതൊരു വിധ സങ്കോചവുമില്ലാതെ ഇസ്രായേലിന് ഭാരതത്തിന്റെ തുറന്ന പിന്തുണ. കോൺഗ്രസ് ഭരണകാലത്തേതു പോലെ പ്രസ്താവനയിൽ എവിടെയും ഇഫ്‌ ആന്റ് ബട്ട്‌ ഒന്നും ഇല്ല . വളരെ ക്ലിയർ ആയ പിന്തുണയാണ് . നമ്മുടെ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടാണത് . വിദേശ നയത്തിൽ കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനങ്ങളോടൊപ്പം നിൽക്കുക എന്നതാണ് നമ്മുടെ രാജ്യത്തിന്റെ കീഴ് വഴക്കം.
പക്ഷേ പതിവ് പോലെ സിപിഎം എന്ന കമ്മ്യൂണിസ്റ്റ് ഫ്രിഞ്ച് എലമെൻറ് രാജ്യ താൽപര്യത്തിന് വിരുദ്ധമായി ഹമാസ് നടത്തിയ മാനവിക വിരുദ്ധമായ ഭീകരാക്രമണത്തെ പിന്തുണച്ചിരിക്കുന്നു. എന്തിന് വേണ്ടി ? സംഘടിത വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ.

ഹമാസ് ഭീകരാക്രമണത്തെ വെള്ളപൂശാനും ന്യായീകരിക്കാനും ഇറങ്ങിയവരെ സൂക്ഷിക്കുക. അവർ തീവ്രവാദികളോ തീവ്രവാദികളുടെ എച്ചിൽ ഭക്ഷിക്കുന്നവരോ ആയിരിക്കും. ഇത്തവണ അത്തരം ന്യായീകരണ തൊഴിലാളികൾ ഏജൻസികളുടെ റഡാറിലാണ്. സംശയം വേണ്ട.

karma News Network

Recent Posts

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

3 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

3 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

4 hours ago

ലഡാക്ക് പർവ്വതം ഓടികയറുന്ന 25 ടൺ ടാങ്ക് ഇന്ത്യ നിർമ്മിച്ചു, ചൈന ആശങ്കയിൽ

ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…

4 hours ago

ശാശ്വതികാനന്ദ സ്വാമിയുടെ തലയോട്ടിക്കുള്ളിൽ വെടിയുണ്ട! പോസ്റ്റുമോർട്ടത്തിൽ അട്ടിമറി!

ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…

5 hours ago

ബസിനു മുൻപിൽ വടിവാൾ വീശി വിരട്ടൽ , ഓട്ടോ ഡ്രൈവർക്കെതിരെ പരാതിയുമായ ബസ് ജീവനക്കാർ

മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്‌ഷൻ വരെ…

5 hours ago