തിരുവനന്തപുരം: ബിജെപി നേതാവും അഭിഭാഷകനുമായ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക് പറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. ശങ്കു ടി ദാസിന്റെ അപകടത്തില്‍ ഇപ്പോള്‍ ദുരൂഹത ആരോപിക്കാനിവില്ലെന്ന് പാര്‍ട്ടി വക്താവ് സന്ദീപ് വാചസ്പതി. ശങ്കുവിന് അപകടം പറ്റി എന്നത് യാഥാര്‍ത്ഥ്യമാണ്. നിലവില്‍ ഒരു ദുരൂഹതയും അതില്‍ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കില്‍ ഇടിക്കുന്നതായാണ് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നതെന്നും മറിച്ചൊരു നിഗമനത്തില്‍ എത്തണമെങ്കില്‍ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക എന്നും സന്ദീപ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാചസ്പതി ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദീപ് വാചസ്പതിയുടെ കുറിപ്പ്, ദുരൂഹതാ തിയറിയുടെ ഉപജ്ഞാതാക്കളോടാണ്. എന്തിലും ഏതിലും ദുരൂഹത ആരോപിക്കുന്നത് ഒരുതരം മനോരോഗമാണ്. ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം. ഒപ്പം അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതവും കണക്കിലെടുക്കണം. പുറത്തിറങ്ങി സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാന്‍ പോകുന്നവരാണെന്ന സന്ദേശം സമാജത്തില്‍ നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുക.
ശങ്കുവിന് അപകടം പറ്റി എന്നത് യാഥാര്‍ഥ്യമാണ്. നിലവില്‍ ഒരു ദുരൂഹതയും അതില്‍ ആരോപിക്കാനില്ല. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ആണ് ഇത്. സ്ക്രീനില്‍ വലത് നിന്ന് ഇടത്തേക്ക് ആണ് ശങ്കുവിന്റെ ബൈക്ക് പോകുന്നത്. വാഹനം നിയന്ത്രണം വിട്ട് മുന്നിലുള്ള ബൈക്കില്‍ ഇടിക്കുന്നതായാണ് മനസിലാകുന്നത്. അതിനപ്പുറം ഒന്നും കാണാനില്ല. മറിച്ചൊരു നിഗമനത്തില്‍ എത്തണമെങ്കില്‍ ശങ്കുവിന് ബോധം തെളിയണം. അതുവരെ ക്ഷമിക്കുക.
അപകടത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ചോര വാര്‍ന്ന് റോഡില്‍ കിടന്നു എന്നൊക്കെ ഉള്ളത് മറുനാടന്റെ ഭാവന മാത്രമാണ്. അതും ചികിത്സ വേണ്ട മറ്റൊരു മനോഭാവമാണ്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ അരകിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പൊ കോഴിക്കോട് മിംസ് ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു. ഇതാണ് യാഥാര്‍ഥ്യം. ഇപ്പൊ വേണ്ടത് ദുരൂഹത തിയറി അല്ല, പ്രാര്‍ത്ഥനയാണ്. ആത്മവിശ്വാസമാണ്. ധൈര്യമാണ്.
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…