kerala

മുതലാളിത്ത വിരുദ്ധ നയം വഴിയിൽ ഉപേക്ഷിച്ചു , സ്വകാര്യ മൂലധനം വെറുക്കപ്പെടേണ്ടതാണ് എന്ന മൂരാച്ചി നയം പുതുതലമുറയെ പഠിപ്പിക്കരുത്

തിരുവനന്തപുരം: മുതലാളിത്ത വിരുദ്ധ നയം വഴിയിൽ ഉപേക്ഷിച്ചു എന്നതാണ് ബജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. സംസ്ഥാന ബജറ്റിനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടു ചോർ വാരിച്ച്, രക്തസാക്ഷികളെ സൃഷ്ടിച്ച് കേരളത്തിൻ്റെ വികസനം പതിറ്റാണ്ടുകൾ പിറകോട്ടടിച്ചതിന് ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം കേരളത്തിൻ്റെ വിപണി തുറന്ന് കൊടുക്കാനെന്നും വാചസ്പതി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ഇത്തവണത്തെ കേരള ബജറ്റിൻ്റെ ഏറ്റവും വലിയ പ്രത്യേകത സിപിഎം അവരുടെ മുതലാളിത്ത വിരുദ്ധ നയം വഴിയിൽ ഉപേക്ഷിച്ചു എന്നതാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ക്ഷണിച്ചു വരുത്തും എന്ന ബജറ്റ് പ്രഖ്യാപനം ഇന്നലെ വരെ സിപിഎം പ്രചരിപ്പിച്ച നയത്തിന് വിരുദ്ധമാണ്. കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടു ചോർ വാരിച്ച്, രക്തസാക്ഷികളെ സൃഷ്ടിച്ച് കേരളത്തിൻ്റെ വികസനം പതിറ്റാണ്ടുകൾ പിറകോട്ടടിച്ചതിന് ജനങ്ങളോട് മാപ്പ് പറഞ്ഞിട്ട് വേണം കേരളത്തിൻ്റെ വിപണി തുറന്ന് കൊടുക്കാൻ.

ടി.പി ശ്രീനിവാസൻ എന്ന വന്ദ്യ വയോധികനോടും ജീവച്ഛവം ആയി കിടക്കുന്ന പുഷ്പനോടും പ്രത്യേകമായി മാപ്പ് പറയണം. സമയം കിട്ടുമ്പോൾ സഖാവ് ബാലഗോപാലിനോട് പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്‌പനെ അറിയാമോ എന്ന് കൂടി ചോദിക്കണം. ഇവരുടെ ആഹ്വാനം കേട്ട് തെരുവിലിറങ്ങിയവർക്ക് എന്ത് പറയാനുണ്ട് എന്നറിയാൻ ആഗ്രഹമുണ്ട്.

കുട്ടി സഖാക്കന്മാരോട് ഒരു അഭ്യർത്ഥന കൂടി ഉണ്ട്. കേന്ദ്രം സ്വകാര്യ മുതലാളിമാരെ സഹായിക്കുന്നു എന്ന വായ്ത്താരി അവസാനിപ്പിക്കണം. സ്വകാര്യ മൂലധനം വെറുക്കപ്പെടേണ്ടതാണ് എന്ന മൂരാച്ചി നയം പുതിയ തലമുറയെ ഇനിയെങ്കിലും പഠിപ്പിക്കരുത്. കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തകർത്ത് തരിപ്പണമാക്കിയത് നിങ്ങളുടെ തലതിരിഞ്ഞ നയങ്ങളാണ്. ഛർദ്ദിച്ചത് വാരി വിഴുങ്ങാൻ നിങ്ങളുടെ പാർട്ടി പണ്ട് മുതലേ സമർഥൻമാരാണ്. പക്ഷേ ഇതെല്ലാം തിരിച്ചറിയുന്ന ഒരു തലമുറ ഇവിടെ വളർന്ന് വരുന്നുണ്ടെന്ന് മനസിലാക്കണം.

Karma News Network

Recent Posts

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

22 mins ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

54 mins ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

1 hour ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

2 hours ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

11 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

11 hours ago