kerala

കൊച്ചിയിലെ സ്ഫോടനത്തിന് ഉത്തരവാദി കേരളത്തിലെ ഭരണ നേത്യത്വം, സന്ദീപ് വചസ്പതി

കളമശേരിയിലെ സംഭവത്തിന് ഉത്തരവാദികൾ കേരളത്തിലെ ഭരണ നേതൃത്വമെന്നു തുറന്നടിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി.അധികാരത്തിന് വേണ്ടി ഹമാസിനെ പോലും വെള്ള പൂശുന്ന ഇടത് വലത് നേതാക്കന്മാർ അവർ ഉത്തരവാദിത്തം ഏറ്റെടുക്കണം കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനം സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന്റെ പരാജയത്തിൽ നിന്നും ഉണ്ടായതാണെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. രാഷ്ട്രീയ നേതൃത്തിന്റെ കൂച്ച് വിലങ്ങാണ് ആഭ്യന്തര വകുപ്പിന്റെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ സാധ്യമല്ല. കേരളം ഭീകരവാദികളുടെ ഒളിയിടമായി മാറിയിട്ട് കുറേ കാലമായി. രാജ്യത്തെ മറ്റൊരിടത്തും കിട്ടാത്ത സംരക്ഷണവും മാന്യതയും ഭീകരന്മാർക്ക് കേരളത്തിൽ കിട്ടുന്നതാണ് ഇതിന് കാരണം. ഇടത് വലത് മുന്നണികൾ മത്സരിച്ചാണ് ഇത് ചെയ്യുന്നത്. ഇതിന്റെ പരിണിത ഫലമാണ് കളമശ്ശേരിയിൽ ഇന്ന് കണ്ടത്. പലസ്തീനിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഡൽഹിയ്ക്ക് പോയിരിക്കുന്ന മുഖ്യമന്ത്രി സ്വന്തം ജനങ്ങളുടെ കാര്യം വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. പലസ്തീൻ പ്രശ്‌നം പരിഹരിച്ചു കഴിയുമ്പോഴെങ്കിലും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹത്തിന് സന്മനസ് ഉണ്ടാകുമെന്ന് കരുതാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണാധികാരികൾ ഭീകരവാദികളുടെ സംരക്ഷകർ ആകുമ്പോൾ ഉദ്യോഗസ്ഥർ നിസഹായരാകുന്നത് സ്വാഭാവികമാണ്. അധികാരത്തിന് വേണ്ടി ഹമാസിനെ പോലും വെള്ള പൂശുന്ന ഇടത് വലത് നേതാക്കന്മാർ ഈ സംഭവത്തിന്റെ ഉത്തവാദിത്വം ഏറ്റെടുക്കണം. അബ്ദുൾ നാസർ മദനിയുടെയും തടിയന്റവിടെ നസീറിന്റെയും ഒക്കെ വിഹാര മേഖലയായിരുന്ന പഴയ കളമശ്ശേരിയെ ആരും മറന്നിട്ടില്ല. ഐഎസ്‌ഐഎസിന്റെ ബി ടീമിനെ പോലെ പ്രവർത്തിക്കുന്ന സിപിഎമ്മും കോൺഗ്രസും തരാതരം പോലെ നടത്തിയ താലോലിയ്ക്കലാണ് ജനങ്ങളുടെ ജീവന് ഭീഷണിയായി തീർന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കൺവെൻഷൻ സെന്ററിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ് ബോംബ്. സ്ഥലത്ത് നിന്നും ഐഇഡി അവശിഷ്ടങ്ങൾ കണ്ടെത്തി. ചാവേർ ആക്രമണമല്ലെന്നും റിമോട്ട് കൺട്രോളറോ മറ്റോ ആകാമെന്നാണ് പ്രാഥമിക വിവരം. ആശങ്കാ ജനകമായ സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്
.സമ്മേളനം തുടങ്ങി മൂന്ന് നാല് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഭീകര വിരുദ്ധ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. ക്രമസമാധാന എഡിജിപി എംആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്റലിജൻസ് എഡിജിപിയും ഉടൻ സ്ഥലത്തെത്തും. എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് പോലീസ് ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ചികിത്സ ഒരുക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നിലവിലെ സാഹചര്യത്തിൽ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ എന്ന് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച പ്രാർത്ഥന യോഗം ഇന്ന് അവസാനിക്കാനിരിക്കെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.

karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

10 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

44 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago