kerala

ഭരണം കിട്ടിയ ശേഷം നെറികേട് കാണിക്കുന്ന സ്ഥിരം ഇന്ത്യൻ രാഷ്‌ട്രീയ ശൈലിക്ക് അന്ത്യം കുറിച്ച് ബിജെപി, സന്ദീപ് വചസ്പതി

ഭരണം കിട്ടിയ ശേഷം പറഞ്ഞതെല്ലാം വിഴുങ്ങി നെറികേട് കാണിക്കുക എന്ന സ്ഥിരം ഇന്ത്യൻ രാഷ്‌ട്രീയ ശൈലിക്ക് ബിജെപിയുടെ കടന്നു വരവോട് കൂടി അന്ത്യം കുറിച്ചെന്ന് ബിജെപി വക്താവ് സന്ദീപ് വാ‍ചസ്പതി. പ്രകടന പത്രികയിൽ ജനങ്ങൾക്ക് നൽകുന്ന വാ​ഗ്ദാന ലംഘനമാണ് തിരഞ്ഞെടുപ്പിന് ശേഷം മറ്റ് പാർട്ടികൾ നടത്തുന്നത്. എന്നാൽ, ബിജെപി ജനങ്ങൾക്ക് നൽകുന്ന വാ​ഗ്‍ദാനങ്ങളൊക്കെ നടത്തുന്നതിനാലാണ് വീണ്ടും ഭരണം ലഭിക്കുന്നതെന്നും സന്ദീപ് വാ‍ചസ്പതി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം,

വ്യക്തിയ്‌ക്കായാലും സംഘടനയ്‌ക്കായാലും പ്രാഥമികമായി ഉണ്ടാകേണ്ട ഗുണമാണ് വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധം. ബിജെപിയും മറ്റ് പ്രസ്ഥാനങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങളിൽ ഒന്നാണ് ഇത്. ഭരണം കിട്ടാൻ ഒന്ന് പറയുക ഭരണം കിട്ടിയ ശേഷം പറഞ്ഞതെല്ലാം വിഴുങ്ങി നെറികേട് കാണിക്കുക എന്ന സ്ഥിരം ഇന്ത്യൻ രാഷ്‌ട്രീയ ശൈലിക്ക് അന്ത്യം കുറിച്ചത് ബിജെപിയാണ്.

വാഗ്ദാന ലംഘനം കണ്ട് മടുത്ത ജനങ്ങൾക്ക് ബിജെപി പുതിയ അനുഭവമാണ് നൽകിയത്. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ, ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ച ആദർശം ഇവയ്‌ക്കൊക്കെ വേണ്ടി അധികാരം വിട്ടൊഴിയാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അത് കൊണ്ടാണ് വലിയ മാർജിനിൽ ബിജെപിയുടെ ഭരണ തുടർച്ചകൾ ഉണ്ടാകുന്നതും ബിജെപിയെ പുറത്താക്കാൻ എതിരാളികൾക്ക് സകല കുതന്ത്രങ്ങളും സ്വീകരിക്കേണ്ടി വരുന്നതും.

അധികാരത്തിന് വേണ്ടി അണികളെ പറ്റിക്കുന്ന ഇരട്ടത്താപ്പും ആത്മവഞ്ചനയും നാളിത് വരെ ബിജെപി കാണിച്ചിട്ടില്ല. കാരണം രാഷ്‌ട്രം ആദ്യം രാഷ്‌ട്രീയം പിന്നീട് എന്നതാണ് ബിജെപിയുടെ എക്കാലത്തെയും മുദ്രാവാക്യം. ബിജെപിയെക്കാൾ ആൾബലവും ധനബലവും ഒക്കെ ഉണ്ടായിരുന്ന പല പ്രസ്ഥാനങ്ങളും ഉപ്പ് വച്ച കലം പോലെ ആയതിന് കാരണം ഈ ഇരട്ടത്താപ്പ് മാത്രമാണ്. ജനവഞ്ചന അവസാനിപ്പിക്കാതെ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കില്ല എന്ന് മറ്റുള്ളവർ തിരിച്ചറിയണം. ബിജെപിയെ പിന്തുണച്ച എല്ലാവർക്കും നന്ദി.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

23 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

34 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago