topnews

ആ യുവതിയെ അക്രമിച്ചയാളെ താങ്കള്‍ക്ക് പരിചയം ഉണ്ടാകും, ഇല്ലെങ്കില്‍ പരിചയപ്പെടുത്താം, മുഹമ്മദ് റിയാസിനെതിരെ സന്ദീപ് വചസ്പതി

വിസ്മയയുടെ മരണത്തോടെ കേരളത്തില്‍ സ്ത്രീധനത്തിനെതിരെയും വിവാഹ ശേഷം യുവതികള്‍ നേരിടേണ്ടി വരുന്ന ക്രൂരതകള്‍ക്ക് എതിരെയും വലിയ ശബ്ദംമാണ് ഉയരുന്നത്. ഇതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുന്‍ ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതി ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി.

ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ എ.എ. റഹിം മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസിന്റെ ബലം കൊണ്ടും മനസാന്നിദ്ധ്യം കൊണ്ടും മാത്രം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാത്ത പെണ്‍കുട്ടി. ആ യുവതിയെ പീഡിപ്പിച്ചയാളെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കില്‍ പരിചയപ്പെടുത്താം. പേര് പി.എ. മുഹമ്മദ് റിയാസ്.- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്; പ്രിയപ്പെട്ട എ എ റഹിമിനോട്, ഇന്ന് താങ്കള്‍ കേരളത്തിലെ യുവജനങ്ങളോട് നടത്തിയ ആഹ്വാനവും സാരോപദേശവും കണ്ടു. വളരെ നന്നായി. ഈ ഉപദേശം നല്‍കാന്‍ യോഗ്യതയുള്ള സംഘടനയുടെ തലപ്പത്താണല്ലോ താങ്കള്‍ ഉള്ളത്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കള്‍ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസ്സിന്റെ ബലം കൊണ്ടും മനസാനിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാത്ത പെണ്‍കുട്ടി. താങ്കളുടെ അഭിപ്രായത്തില്‍ ഒരു ധീര യുവതി. അവര്‍ ഇപ്പോഴും കോഴിക്കോട്ട് ജീവിച്ചിരിപ്പുണ്ട്. താങ്കളുടെ വാചകം കടമെടുത്താല്‍ ‘കോപ്പിലെ പരിപാടിയുടെ ഇരയായി.’

ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കള്‍ക്ക് പരിചയം ഉണ്ടാകും. ഇല്ലെങ്കില്‍ പരിചയപ്പെടുത്താം. പേര് പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം മന്ത്രി, കേരളം. നിലവില്‍ ഡി.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ആണ്. സമീഹയുടെ പരാതിയിലെ ചില കാര്യങ്ങള്‍ ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. അത് വായിക്കുമ്പോള്‍ മനസിലാകും വിസ്മയ എത്രയോ ‘ഭാഗ്യം’ ചെയ്ത കുട്ടിയാണെന്ന്. അധികം ക്രൂരത ഏറ്റു വാങ്ങാന്‍ ഇടയാകാതെ യാത്രയായല്ലോ? ഈ ഉപദേശം സമയം കിട്ടുമ്പോള്‍ താങ്കളുടെ സഹപ്രവര്‍ത്തകന് കൂടി നല്‍കാന്‍ ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. അതിന് പറ്റുന്നില്ല എങ്കില്‍ സമീഹയുടെ വീട്ടില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെങ്കിലും വേണം.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

30 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

56 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago