kerala

എബിവിപിയായിരുന്നു കോളേജ് ഭരിച്ചിരുന്നതെങ്കില്‍ താങ്കള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല ; സന്ദീപ് വചസ്പതി

പാലക്കാട് : ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച്‌ ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ സന്ദീപ് ആര്‍ വചസ്പതി.

‘എബിവിപിയായിരുന്നു കോളേജ് യൂണിയന്‍ ഭരിച്ചിരുന്നതെങ്കില്‍ താങ്കള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല ബിനീഷ്. ഭിക്ഷയായി കിട്ടുന്ന സിംഹാസനമല്ല പൊരുതി നേടുന്ന നിലമാണ് ശ്രേഷ്ഠ’ മെന്ന് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. താങ്കള്‍ അമര്‍ന്നിരുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് വീമ്ബിളക്കുന്നവരുടെ മുഖത്തേക്കാണെന്നും സന്ദീപ് പറഞ്ഞു.

എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടി ഉദ്ഘാടനം കഴിഞ്ഞെത്തിയാല്‍ മതിയെന്ന് ബിനീഷിനെ അറിയിച്ചു. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിൻസിപ്പലും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തിയും ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തത്.

കാരണം തിരക്കിയപ്പോഴാണ് മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ സംവിധായകന്‍ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്ന് അറിയിച്ചത്. എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ പറഞ്ഞയി കോളേജ് ഭാരവാഹികള്‍ ബിനീഷിനെ അറിയിച്ചു. പക്ഷേ പിന്മാറാന്‍ ബിനീഷ് തയ്യാറായില്ല

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബിനീഷ് ബാസ്റ്റിന് വൻ പിന്തുണയാണ് ലഭിച്ചത്. സ്റ്റേജിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ബിനീഷ് ബാസ്റ്റിൻ സദസിനോട് സംസാരിക്കുകയും ചെയ്തു. താൻ എഴുതി കൊണ്ടുവന്നത് വായിക്കുകയും ചെയ്തു. വിഷമം കൊണ്ട് ചിലപ്പോഴൊക്കെ തൊണ്ട ചെറുതായി ഇടറിയെങ്കിലും പറയാനുള്ളത് പറഞ്ഞിട്ട് തന്നെയായിരുന്നു ബിനീഷ് ബാസ്റ്റിൻ വേദി വിട്ടിറങ്ങിയത്. സോഷ്യൽ മീഡിയ പൂർണ പിന്തുണയാണ് ഇതിനും നൽകിയത്. “മനസ്സിൽ നിറയെ ദേഷ്യം സങ്കടം വന്നിട്ടും നിന്റെ വായിൽ നിന്ന് സാറെ എന്നല്ലേ വന്നോളു അതാണ് മച്ചാനെ നിന്റെ മഹിമ നീ ആണ് താരം”

സന്ദീപിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമ്ബര്‍ 1 കേരളം എന്ന ഊതി വീര്‍പ്പിച്ച ബലൂണ്‍ ബിനീഷ് ബാസ്റ്റിന്‍ Bineesh Bastin എന്ന യുവ നടന്‍ കുത്തിപൊട്ടിക്കുന്ന കാഴ്ചയാണിത്. ഒപ്പം എസ്‌എഫ്‌ഐയുടെ കാപട്യവും. താങ്കള്‍ അമര്‍ന്നിരുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് വീമ്ബിളക്കുന്നവരുടെ മുഖത്തേക്കാണ്.

വയറ്റിപ്പിഴപ്പിന്റെ രാഷ്‌ട്രീയം മാത്രമേ ഇടത് പ്രസ്ഥാനങ്ങള്‍ക്കുള്ളൂ എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഒന്ന് ഉറപ്പിച്ച്‌ പറയാം എബിവിപിയായിരുന്നു കോളേജ് യൂണിയന്‍ ഭരിച്ചിരുന്നതെങ്കില്‍ താങ്കള്‍ക്ക് ഈ ഗതി വരുമായിരുന്നില്ല ബിനീഷ്. ഭിക്ഷയായി കിട്ടുന്ന സിംഹാസനമല്ല പൊരുതി നേടുന്ന നിലമാണ് ശ്രേഷ്ഠം. അഭിനന്ദനങ്ങള്‍ ബിനീഷ് ബാസ്റ്റിന്‍.
…..
പാലക്കാട് നിന്ന് കുറേക്കാലമായി നിരാശ മാത്രമാണ് സാംസ്‌ക്കാരിക കേരളത്തിന് കിട്ടുന്നത്. എന്തിന്റെ പേരിലായാലും ഈ അനീതിക്കെതിരെ ശബ്ദിക്കാതെ പോയ നൂറു കണക്കിന് നാവുകളുടെയും കൈകളുടേയും ഉടമകള്‍ അടിമകള്‍ മാത്രമാണ്

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

29 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago