entertainment

‘നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്’; നടന്‍ ദേവനെ പുകഴ്ത്തി സന്ദീപ് വാചസ്പതി

രാജ്യദ്രോഹത്തിനു കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തോട് അല്ല, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് എന്റെ യോജിപ്പെന്ന് ദേവന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തുറന്നു പറഞ്ഞിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ മലയാള സിനിമാതാരങ്ങള്‍ ഒരേചേരിയില്‍ നിലയുറപ്പിച്ചപ്പോള്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി തന്റെ നിലപാട് തുറന്നു പറഞ്ഞയാളാണ് നടന്‍ ദേവന്‍. ദേവന് പിന്തുണയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ‘നട്ടെല്ല് പണയം വെയ്ക്കാത്തവരും സിനിമാ ലോകത്തുണ്ട്’ എന്ന ക്യാപ്ഷനോട് കൂടി സന്ദീപ് ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്ര്‍ പങ്കുവെയ്ക്കുകയായിരുന്നു. ദേവന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍:

‘സേവ് ലക്ഷദ്വീപ് ‘ എന്ന ആശയവുമായി രാജ്യദ്രോഹത്തിന് കുടപിടിക്കുന്ന ആള്‍ക്കൂട്ടത്തിനോടല്ല എന്റെ യോജിപ്പ്… മറിച്, ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ സംരക്ഷണത്തിനും വികസനത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് എന്റെ യോജിപ്പ്.

ഇന്നത്തെ ഈ കോലാഹലങ്ങള്‍ ഉണ്ടാവുന്നത് Iysha sulthan എന്ന സിനിമ സംവിധായികയുടെ FB പോസ്റ്റിലൂടെ ആണ്… മോങ്ങാനിരിക്കുന്ന നായയുടെ നായയുടെ തലയില്‍ തേങ്ങ വീണപോലെയായി പിന്നിടുണ്ടായ സംഭവവികസങ്ങള്‍… മോദി വിരുദ്ധര്‍ക്ക് വീണുകിട്ടിയ ഒരവസരമായി ഇത്… മോദി സര്‍ക്കാരിന്റെ കാവിവത്കരണ നയത്തിന്റെ ഫലമായി ദ്വീപ് നിവാസികളുടെ സ്വാതന്ദ്ര്യം അപകടത്തിലാവും എന്ന പ്രചരണം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും പ്രതിപക്ഷ നേതാവ് ശ്രീ. V D സതീശനും കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ലീഗും മറ്റു പാര്‍ട്ടികളും ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ പിന്തുണയോടെ രാജ്യദ്രോഹപരമായ propaganda നടത്തികൊണ്ടിരിക്കുന്നു..സാഹിത്യ സംസ്‌കാരിക സിനിമ താരങ്ങള്‍ എല്ലാം കളിക്കളത്തില്‍ ഇറങ്ങിയിരിക്കുന്നു..Indian Constitution അനുസരിച്ചുള്ള നിയമങ്ങളാണ് അവിടെ നടപ്പിലാക്കുന്നത്… മോഡിയുടെ നയങ്ങള്‍ അല്ല… വികസനങ്ങള്‍ കൊണ്ടുവരുമ്ബോള്‍ അതിനയുള്ള അടിസ്ഥാന മുന്‍കരുതലുകള്‍, ഭരണപരിഷ്കാരങ്ങള്‍ എല്ലാം വേണ്ടിവരും… മോഡി സര്‍ക്കാര്‍ അതുതന്നെ ആണ് ചെയ്യുന്നതും…

കുറെ വര്ഷങ്ങളായി ലക്ഷദ്വീപ് ഭീകരവാദത്തിന്റെ hub ആയിരിക്കയാണ്… ദ്വീപ് വാസികളില്‍ നിന്നും മറച്ചുവെച്ച കൊണ്ടാണ് ഇത് നടത്തുന്നത്… IB റിപ്പോര്‍ട്ട്‌ ഉണ്ട്…ഇയ്യിടെ Indian Coast Guard, ലക്ഷദ്വീപ്പില്‍ നിന്നും പിടിച്ചെടുത്ത 3000 കോടിയുടെ മയക്കുമരുന്ന് AK 47 ആയുധങ്ങള്‍ ഇതിനു തെളിവാണ്… ഈ കാര്യങ്ങളെപ്പറ്റി നമ്മുടെ മുഖ്യ വാര്‍ത്താ മാധ്യമങ്ങള്‍ ഒന്നും പറയുന്നില്ല… ഈ ആള്‍ക്കൂട്ടങ്ങളും പറയുന്നില്ല..സത്യം മറച്ചുവെച്ചു തെറ്റിദ്ധാരണകളും നുണകഥകളും പ്രചരിപ്പിക്കുന്നത് പത്രധര്‍മ്മം അല്ല… രാജ്യദ്രോഹം തന്നെ ആണ്… ഈ ദുഷ്പ്രചാരണത്തിന്റെ മുന്‍നിരയില്‍ വിഷയത്തിന്റെ താരമൂല്യം കൂട്ടാന്‍ പ്രഥ്വിരാജ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, റിമ കല്ലുങ്കല്‍ തുങ്ങിയവര്‍ കുടി ഉണ്ടെന്നറിയുമ്ബോള്‍ ആണ് ഇവരുടെ ലക്ഷ്യം എന്താണെന്നു പുറത്താവുന്നത്…

പ്രഥ്വിരാജിന്റെ ‘ anarkali’ ഷൂട്ടിംഗ് permission മതതീവ്രവാദികള്‍ തടഞ്ഞു..അതിനെതിരായി ശക്തമായി നിലകൊണ്ട് ഷൂട്ടിംഗ് പെര്‍മിഷന്‍ കൊടുത്ത ഭരണകൂടമാണ് മോദിയുടേത്. നടി ബലാത്സംഗസംഭവത്തില്‍ ആരോപിതനായ നടനെ പുറത്താക്കാന്‍, പ്രഥ്വിരാജ്, മമ്മുട്ടിയെയും മോഹന്‍ലാലിനെയും മാനസികമായി തടവിലാക്കി സമ്മര്‍ദ്ദം ചെലുത്തിയതിനു ഞാന്‍ ദൃക്‌സാക്ഷി ആണ്.. അമ്മ യുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് ആ നടനെ പുറത്താക്കിയത്.. സമാനമായ സാഹചര്യത്തില്‍ മയക്കുമരുന്ന് കേസില്‍ ഇപ്പോള്‍ ബാംഗ്ലൂര് ജയിലില്‍ കഴിയുന്ന നടനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കുടി ‘അമ്മ ‘ തയ്യാറാകുന്നില്ല… പ്രഥ്വിരാജിന്റെ വീരശൂരനീതിന്യായ ശബ്ദം എവിടെപ്പോയി??? അതിനുശേഷം കേരളത്തില്‍ നടന്ന ഒരു ദുരന്തത്തിലും പ്രഥ്വിരാജ് ഇന്നേ വരെ പ്രതികരിച്ചുകണ്ടില്ല…ഇപ്പൊ സേവ് ലക്ഷദ്വീപുമായി ഇറങ്ങിയിരിക്കുന്നു… ഇതൊന്നും കാണാതെ കേള്‍ക്കാതെ എതെങ്കിലും ഭീകരരാഷ്ട്രീയ പാര്‍ട്ടികളെ വിശ്വസിച്ചു അവരെ ന്യായീകര്‍ക്കാന്‍ പേനയും വാളും എടുക്കുന്ന, നേരത്തെ പറഞ്ഞ ആള്‍ക്കൂട്ടകാരോട് ഒരു ചോദ്യം…ഇന്ത്യയുടെ ആത്മാഭിമാനത്തെ നശിപ്പിക്കാന്‍ നിങ്ങളും കൂട്ടുനില്‍ക്കണോ??? സത്യങ്ങള്‍, യാഥാര്‍ത്യങ്ങള്‍ അന്വേഷിച്ചറിയു… എന്നിട്ട് പ്രതികരിക്കൂ…

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago