entertainment

മക്കൾ നല്ല പക്വതയുള്ളവർ, പിള്ളേർക്ക് ഇത് മനസിലാകുമോയെന്ന് ചോദിച്ച് പലരും കളിയാക്കി- സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയിൽ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരുന്നു. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്.

യൂട്യൂബ് ചാനലിലൂടെ മക്കളായ തങ്കക്കൊലുസിന്റെ വിശേഷങ്ങളുമായാണ് സാന്ദ്ര എത്തിയിരുന്നത്. അടുത്തിടെ യൂട്യൂബ് ചാനൽ സാന്ദ്ര നിർത്തിയിരുന്നു. മക്കളുടെ പഠനത്തെയും ഭാവിയെയും മുൻനിർത്തിയാണ് വീഡിയോകൾ ചെയ്യുന്നത് നിർത്തുന്നതെന്നാണ് സാന്ദ്ര പറഞ്ഞത്. എങ്കിലും ഇൻസ്റ്റാഗ്രാമിലൂടെ മക്കളുടെ വിശേഷങ്ങൾ സാന്ദ്ര പങ്കുവയ്ക്കാറുണ്ട്. സിനിമയുടെ തിരക്കുകളിലേക്ക് കടക്കുമ്പോഴും കുട്ടികളുടെ കാര്യങ്ങൾ സാന്ദ്ര തന്നെയാണ് നോക്കുന്നത്.

സ്‌ട്രെസ് നിറഞ്ഞ ജോലിയാണ് സിനിമയിലേത് അതിനൊപ്പം ഫാമിലി ലൈഫും സ്മൂത്തായി കൊണ്ടുപോവുക വലിയ ചലഞ്ചാണ്. മക്കൾക്ക് മാക്‌സിമം സമയം നൽകാറുണ്ട്. അടുക്കളപ്പണിയും മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കുന്നത് താൻ തന്നെയാണ്. ഇടയ്ക്ക് ആരെയെങ്കിലും വെക്കും. യാത്രകൾ ഒരുപാട് വേണ്ടിവരുന്നത് കൊണ്ട് സ്ഥിരമായി ആളെ വയ്ക്കാൻ സാധിക്കില്ല. കുടുംബസമേതമാണ് സെറ്റിലേക്ക് പോകാറുള്ളത്.

തങ്കക്കൊലുസിന് നല്ല കുട്ടിത്തവും കളികളുമൊക്കെയുണ്ട്, അതേസമയം അവർ നല്ല പക്വതയുള്ളവരാണ്. ഒരു അനുഭവവും പങ്കുവച്ചു. ഒരു വർക്ക് തീരാത്തതിൽ താൻ അസ്വസ്ഥയായി ഇരിക്കുകയാണ്. റിലീസ് മാറ്റിവെക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഫോണിലൂടെ ദേഷ്യപ്പെടുന്നുണ്ടായിരുന്നു. കളിച്ചോണ്ടിരിക്കുന്ന മക്കൾ ഇത് കേട്ടു, അമ്മ ദേഷ്യപ്പെട്ടാൽ പടം തീരുമോ എന്നാണ് രണ്ടാളും വന്ന് ചോദിച്ചത്.

ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ അവർ ഒബ്‌സർവ് ചെയ്യാറുണ്ട്. ആരോടെങ്കിലും താൻ വഴക്ക് ഉണ്ടാക്കിയാൽ അമ്മ വിട്ടുകൊടുക്കൂ എന്നാണ് അവർ പറയുക. ടെൻഷനിലാണെങ്കിൽ അത് മനസിലാക്കി അവർ വന്ന് ചോദിക്കും. നേരത്തെ ഈ കുഞ്ഞുപിള്ളേർക്ക് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞ് കൊടുത്തിട്ട് അവർക്കെന്ത് മനസിലാവാനാ എന്ന് എല്ലാവരും കളിയാക്കുമായിരുന്നു. അവർക്കൊന്നും മനസിലായില്ലെങ്കിലും തന്റെ വിഷമം കുട്ടികൾക്ക് മനസിലാവുന്നുണ്ടല്ലോ

താൻ ഇറിറ്റേഡാവുമ്പോൾ അവരും അതേപോലെയാവും. ഇതാവുമ്പോൾ രണ്ടുകൂട്ടർക്കും പ്രശ്‌നങ്ങളില്ല. മനസ് തകർന്നിരിക്കുന്ന സമയത്ത് പിള്ളേരെ വിളിച്ച് ഹഗ് ചെയ്യിപ്പിക്കും. അപ്പോൾ ഭയങ്കരമായിട്ട് മാറ്റം വരും. നമ്മുടെ വിഷമങ്ങളൊന്നും ഒന്നുമല്ലെന്ന് മനസിലാവും. അമ്മ എന്താണ് അഭിനയിക്കാത്തത്, അമ്മ അഭിനയിച്ച് കാണാൻ ആ​ഗ്രഹമുണ്ടെന്ന് മക്കൾ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചിലപ്പോൾ അഭിനയത്തിലൊക്കെ പരീക്ഷണം നടത്തിയേക്കും.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

47 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago