പൈസ ലാഭിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ നിര്‍മ്മിച്ച സിനിമകളില്‍ അഭിനയിച്ചതെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. സക്കറിയയുടെ ഗര്‍ഭിണികള്‍, ആട്, പെരുച്ചാഴി എന്നീ സിനിമകളിലെ കഥാപാത്രത്തെ കുറിച്ചാണ് നടി തുറന്ന് പറഞ്ഞത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.
ആമേന്‍ എന്ന സിനിമയ്ക്ക് ശേഷം അഭിനയിച്ച സിനിമകളെ കുറിച്ച് അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു ചോദിക്കുമ്പോഴാണ് പണം ലാഭിക്കാന്‍ വേണ്ടി മാത്രം അഭിനയിച്ചതാണെന്ന് സാന്ദ്ര പറയുന്നത്. ആര്‍ട്ടിസ്റ്റുകളുടെ കാല് പിടിച്ചാലും പ്രമോഷന് വരാറില്ലെന്നും സാന്ദ്ര പറയുന്നു.
”ഞാന്‍ സിനിമയില്‍ അഭിനയിച്ചത് എന്തു കൊണ്ടാണെന്ന് വെച്ചാല്‍ ഞാന്‍ ആദ്യത്തെ ഒന്നു രണ്ട് പടങ്ങള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ പ്രമോഷന് വേണ്ടി ആര്‍ട്ടിസ്റ്റുകളെ വിളിച്ച് കഴിഞ്ഞാല്‍ വരില്ല. ഒന്ന് വന്നു ചെയ്യുമോ എന്ന് ചോദിച്ച് കാല് പിടിക്കേണ്ട അവസ്ഥയാണ്. ഞാന്‍ മടുത്തു.”
”അപ്പോള്‍ എന്നെ നാല് പേര് അറിയുമെങ്കില്‍ ഞാന്‍ ഇങ്ങനെ ചോദിച്ച് മടുക്കേണ്ടല്ലോ. ഈ ചെറിയ ചെറിയ സ്ഥലങ്ങളില്‍ എനിക്ക് തന്നെ പോവാമല്ലോ. അഭിനേതാക്കളായ നിര്‍മ്മാതാക്കള്‍ക്ക് ഇങ്ങനെയൊരു സ്പേസ് കിട്ടും. അല്ലാതെ എത്ര വലിയ പ്രൊഡ്യൂസര്‍ ആണെന്ന് പറഞ്ഞാലും പേര് വരെ എഴുതില്ല എന്നും സാന്ദ്ര പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ…
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…
തിരുവനന്തപുരം: ചെമ്പഴന്തി സഹകരണ ബാങ്ക് ഇടപാടുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹകരണ ബാങ്ക് പ്രസിഡന്റിനെ പുറത്താക്കി കോണ്‍ഗ്രസ്. ചെമ്പഴന്തി സഹകരണ…