entertainment

ഇവൾ തങ്കകൊലുസിന്റെ കുഞ്ഞനിയത്തി, മാധുരിയെ പരിചയപ്പെടുത്തി സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയിൽ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരുന്നു. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്. അടുത്തിടെയായിരുന്നു സാന്ദ്ര ചാനല്‍ നിര്‍ത്തിയത്. മക്കളുടെ സ്വകാര്യത പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമായ സാന്ദ്ര പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൈക്കുഞ്ഞിനേയും കയ്യിലേന്തി മക്കൾക്കൊപ്പമിരിക്കുന്ന സാന്ദ്രയാണ് ചിത്രത്തിലുള്ളത്. യുട്യൂബ് സബ്സ്ക്രൈബറായി വന്ന് പിന്നെ സഹോദരിയെപോലെയായി മാറിയ മാധുരി എന്ന പെൺകുട്ടിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ പങ്കെടുത്തതിന്റെ വിശേഷങ്ങളാണ് കുറിപ്പിൽ സാന്ദ്ര പങ്കിട്ടിരിക്കുന്നത്. സൂപ്പർനാച്വറൽ ഫാമിലി ബേബി എന്നാണ് തന്റെ പ്രിയ സുഹൃത്തിന്റെ കുഞ്ഞിന്റെ സാന്ദ്ര വിശേഷിപ്പിച്ചത്. മാധുരിയുമായുള്ള അടുപ്പത്തെ കുറിച്ചും കുറിപ്പിൽ സാന്ദ്ര എഴുതിയിട്ടുണ്ട്.

‘ആരുമില്ലാത്ത മാധുരിയെ ദൈവം പലതവണ പരീക്ഷിച്ചെങ്കിലും ഇത്തവണ നിറഞ്ഞങ്ങ് അനുഗ്രഹിച്ചു. അതുകൊണ്ട് തന്നെ എന്ത് പേരിടണം ചേച്ചി എന്റെ കുഞ്ഞിന് എന്ന് മാധുരി ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. യുട്യൂബ് സബ്സ്ക്രൈബറായി വന്ന് എന്റെ അനിയത്തിയായി മാറിയ മാധുരിയുടെ കുട്ടി എന്റെ തങ്കക്കൊലുസിനും കുഞ്ഞനുജത്തിയാണ്.’

അനുഗ്രഹക്ക്‌ ദൈവം എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ’, എന്നാണ് സാന്ദ്ര കുറിച്ചത്. സാന്ദ്രയുടെ കുറിപ്പ് വളരെ വേ​ഗത്തിൽ ശ്രദ്ധനേടി. കുറേ നാളുകൾക്ക് ശേഷം തങ്കകൊലുസിനെ കണ്ടസന്തോഷമാണ് ആരാധകർ കമന്റിൽ ഏറെയും കുറിച്ചത്.

Karma News Network

Recent Posts

യുവതിക്കുനേരേ ലൈംഗികാതിക്രമം, കെ.എസ്.യു. പ്രവർത്തകൻ അറസ്റ്റിൽ

പയ്യോളി : യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. പള്ളിക്കര പോറോത്ത് സൗപർണികയിൽ എ.എസ്. ഹരിഹരനെയാണ് (20) പയ്യോളി പോലീസ്…

12 mins ago

ചെറുതോണിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

ഇടുക്കി : കഴിഞ്ഞ ദിവസം ചെറുതോണിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. തൊടുപുഴ ബസ്റ്റാൻ്റിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇരുവരെയും…

37 mins ago

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴ, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ…

1 hour ago

അരുണാചല്‍, സിക്കിം നിയമസഭ തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ആരംഭിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ…

2 hours ago

ഡി.കെ ഭയക്കുന്ന കേരളത്തിലെ വള്ളിയങ്കാവ് ദേവി ക്ഷേത്രം, കർണ്ണാടകത്തിൽ ഭരണം മാറ്റുന്ന കേരളത്തിലെ ക്ഷേത്രം

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ കേരളത്തില്‍ മന്ത്രവാദം നടത്തിയെന്ന ആരോപണവുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എത്തിയത് വലിയ…

2 hours ago

സുനിത വില്യംസ് ഉൾപ്പെട്ട ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വീണ്ടും മാറ്റി

വാഷിം​ഗ്ടൺ : ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശയാത്ര ഇനിയും വൈകും. നാസയുടെ ബഹിരാകാശ പേടകം ബോയിം​ഗ് സ്റ്റാർലൈനറിന്റഎ…

2 hours ago