Categories: entertainment

പ്രശസ്ത സീരിയല്‍ നടി പെണ്‍വാണിഭ കേസില്‍ അറസ്റ്റില്‍; വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട യുവനടിമാരെ പൊലീസ് രക്ഷപ്പെടുത്തി

ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ വാണി റാണിയിലെ സംഗീതയെ പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇവര്‍ പിടിയിലായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘത്തില്‍ നിരവധി യുവനടിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

രാധികാ ശരത് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി റാണി ഉള്‍പ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സംഗീത. യുവനടിമാരെ ഉപയോഗിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്. വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന് യുവനടിമാരെ പൊലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.

വാണി റാണിക്ക് പുറമേ ചെല്ലമേ, അവള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സംഗീത കറുപ്പ് റോജ, തമിള്‍സെല്‍വം തനിയാര്‍ അഞ്ജലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ടിവി മുഖമാണ്. വാണി റാണി സീരിയല്‍ നേരത്തേയും വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഈ സീരിയിലെ മറ്റൊരു നടിയും സീരിയലിന്റെ മാനേജരും തമ്മില്‍ പാതിരാത്രിയില്‍ നടന്ന അടിപിടി ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നടിയെ വേശ്യാവൃത്തിക്ക് പൊലീസ് പിടികൂടുന്നത്.

Karma News Network

Recent Posts

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

11 mins ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

54 mins ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

2 hours ago

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

2 hours ago

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

3 hours ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

3 hours ago