സ്വന്തം മകളുടെ വിവാഹത്തിന് മോഡിജിയെ ക്ഷണിച്ചു വരുത്തിയ സുരേഷ് ഗോപിയുടെ ഉദ്ദേശലക്ഷ്യം പൂർണ്ണമായും രാഷ്ട്രീയം മാത്രമാണെന്ന് അഡ്വക്കറ്റ് സംഗിത ലക്ഷ്മണ. കുടുംബത്തിൽ നിലനിന്നിരുന്ന ആചാരപ്രകാരം വിവാഹം ചെയ്ത് പെൺകുഞ്ഞിനെ ജീവിതത്തിൽ കൂടെ കൂട്ടാതിരുന്ന മോഡി, വ്യക്തിജീവിതത്തിൽ ദാമ്പത്യത്തിന് സ്ഥാനമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് ജീവിച്ചു കാണിച്ച മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യാ സുരേഷിൻ്റെ ദാമ്പത്യജീവിതത്തിന് എന്ത് നേട്ടമുണ്ടാവാനാണെന്നും അഡ്വ സംഗീത ലക്ഷ്മണ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ ചോദിക്കുന്നു
കുറിപ്പിങ്ങനെ
മകളുടെ മംഗല്യഭാഗ്യത്തിനായി ഒരു കുരിശ്പള്ളിയിലേക്ക് സ്വർണ്ണകിരീടം സമ്മാനിച്ച സുരേഷ് ഗോപി തൃശ്ശൂര് തന്നെയുള്ള ഒരു ജുമാമസ്ജീദിലേക്ക് സ്വർണ്ണകിരീടത്തിൻ്റെ തുല്യവിലയ്ക്ക് വല്ലതും സമ്മാനിക്കും എന്ന് ഒരു മാത്ര വെറുതെ ഞാൻ നിനച്ചു പോയത് പാഴായി പോയത് എന്നിലുണ്ടാക്കിയ ചേതോവികാരമാണ് ഈ കുറിപ്പ് എഴുതാൻ കാരണമായത്.
സ്വന്തം മകളുടെ വിവാഹത്തിന് മോഡിജിയെ ക്ഷണിച്ചു വരുത്തിയ സുരേഷ് ഗോപിയുടെ ഉദ്ദേശലക്ഷ്യം പൂർണ്ണമായും രാഷ്ട്രീയം മാത്രമാണ്. കുടുംബത്തിൽ നിലനിന്നിരുന്ന ആചാരപ്രകാരം വിവാഹം ചെയ്ത് പെൺകുഞ്ഞിനെ ജീവിതത്തിൽ കൂടെ കൂട്ടാതിരുന്ന മോഡി, വ്യക്തിജീവിതത്തിൽ ദാമ്പത്യത്തിന് സ്ഥാനമില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് ജീവിച്ചു കാണിച്ച മോഡിജിയുടെ അനുഗ്രഹം കിട്ടിയിട്ട് ഭാഗ്യാ സുരേഷിൻ്റെ ദാമ്പത്യജീവിതത്തിന് എന്ത് നേട്ടമുണ്ടാവാനാണ്, ഐശ്വര്യക്കേടല്ലാതെ? അങ്ങനെയുള്ള ഒരു മോഡിജി അനുഗ്രഹിക്കുന്ന സ്ഥിതിക്ക്, എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യാ സുരേഷിന് നൽകാനുള്ള എൻ്റെ മംഗളാശംസകൾ ഇങ്ങനെ; മോളേ ഭാഗ്യേ, അപ്പൻ്റെ ചെയ്തികളും കെട്ടിയോൻ്റെ കൈയ്യിലിരിപ്പും ബാധ്യതയാവാത്ത ഒരു ജീവിതം നിനക്ക് സാധ്യമാവട്ടെ. നിനക്ക് നീയായി തന്നെ ജീവിതം ജീവിക്കാൻ സാധിക്കട്ടെ. മേ ഗോഡ് ബ്ലസ് യൂ, മോൾ!
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…