topnews

കൂടെ കിടന്നവള്‍ക്ക് രാപ്പനി അറിയും, രാഷ്ട്രീയം അറിയണമെന്നുണ്ടോ, ഉമയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സംഗീത ലക്ഷ്മണ

കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടേ തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പിടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധമാണ് അദ്ദേഹത്തിന്റെ ഭാര്യയെ തന്നെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്. എന്നാല്‍ ഈ സംഭവത്തില്‍ സംഗീത ലക്ഷ്മണ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി യുഡിഎഫ് ഇന്നോളം പാലിച്ചിരുന്ന രീതികള്‍ വെച്ച് തൃക്കാക്കര പോലൊരു നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാവുക എന്നത് ഉമയ്ക്ക് സ്വപ്നം കാണാനെങ്കിലും സാധിക്കുമായിരുന്നോ? എന്ന് സംഗീത ലക്ഷ്മണ ചോദിക്കുന്നു. തോമസിന്റെ പൊണ്ടാട്ടി പട്ടം അലങ്കരിച്ചിരുന്നു എന്നതും തോമസിനും മക്കള്‍ക്കും വെച്ചു വിളമ്പി കൊടുത്തതുമൊക്കെയുള്ള ഗൃഹനായിക എന്ന റോളിലുള്ള മികവല്ലാതെ മറ്റൊരു യോഗ്യതയും ഉമക്കില്ലെന്നും സംഗീത ഫേസ്ബുക്കില്‍ കുറിച്ചു.

സംഗീത ലക്ഷ്മണയുടെ ഫോസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, സ്വപ്നം കാണാന്‍ എങ്കിലും സാധിക്കുമായിരുന്നോ? തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി UDF ഇന്നോളം പാലിച്ചിരുന്ന രീതികള്‍ വെച്ച് തൃക്കാക്കര പോലൊരു നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാവുക എന്നത് ഉമയ്ക്ക് സ്വപ്നം കാണാനെങ്കിലും സാധിക്കുമായിരുന്നോ? തോമസ് മരിച്ചു മണ്ണടിഞ്ഞത് കൊണ്ട് മാത്രമുണ്ടായ ഒരു സൗഭാഗ്യമാണത്. കഷ്ടം! എന്നിട്ടത് കൈ നീട്ടി വാങ്ങിയിരിക്കുന്നു തോമസിന്റെ വിധവ. തോമസ് വലിയ ആദര്‍ശധീരനും കര്‍മ്മധീരനും ജനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവനും ആയിരുന്നു എന്നത് ശരിയെങ്കില്‍, തോമസില്‍ നിന്ന് ഉമയ്ക്ക് ഇപ്പറഞ്ഞതൊക്കെ പകര്‍ന്നു കിട്ടിയിട്ടില്ല എന്നത് ഉറപ്പാണ്.

തോമസിന്റെ പൊണ്ടാട്ടി പട്ടം അലങ്കരിച്ചിരുന്നു എന്നതും തോമസിനും മക്കള്‍ക്കും വെച്ചു വിളമ്പി കൊടുത്തതുമൊക്കെയുള്ള ഗൃഹനായിക എന്ന റോളിലുള്ള മികവല്ലാതെ മറ്റൊരു യോഗ്യതയും രാഷ്ട്രീയ പ്രവര്‍ത്തിപരിചയുമില്ല എന്നൊരു ബോധ്യം ഉമയ്ക്ക് തന്നെ ഉണ്ടാവേണ്ടതല്ലേ? അതു പോലും ആ സ്ത്രീക്ക് ഇല്ലാതെ പോയല്ലോ … തോമസ് രക്തസാക്ഷിയായി കൊല്ലപ്പെട്ടതൊന്നുമല്ല. രോഗാവസ്ഥയില്‍ മരണപ്പെട്ടവന് വേണ്ടി സഹതാപതരംഗം ഉണ്ടാവുമെന്ന് UDF കരുതുമ്പോള്‍ കൂടെ തുള്ളാന്‍ ഉമ തയ്യാറായത് എന്തുകൊണ്ടാണ് ? എത്രമേല്‍ സ്വാര്‍ത്ഥയാണ് ആ സ്ത്രീ! പതിറ്റാണ്ടുകളോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ജനസമ്മിതിയുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അനേകമുള്ളപ്പോള്‍ അവരില്‍ തോമസിന് വിശ്വാസവും അടുപ്പുമുള്ള ആരെയെങ്കിലും പരിഗണിക്കാന്‍ ആവശ്യപ്പെടുകയും അത് നടപ്പിലാക്കിയെടുക്കുകയുമായിരുന്നു ഉമ ചെയ്യേണ്ടിയിടുന്നത്.

എന്നിട്ട് ആ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചരണത്തിന് ഇറങ്ങുകയായിരുന്നില്ലേ ഉമ ചെയ്യേണ്ടിയിരുന്നത് ? നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സില്‍ തോമസിനോടുള്ള സ്‌നേഹവും വാല്‍സല്യവും – അങ്ങനൊന്നുണ്ടെങ്കില്‍ അത്തരത്തിലാണ് ഈ തിരഞ്ഞെടുപ്പില്‍ താന്‍ കൂടുതല്‍ ഉപകരിക്കുക എന്ന് എന്തുകൊണ്ടാണ് ഉമയ്ക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയത്? തോമസിന് പകരമായി തുല്യയായി പരിഗണിക്കേണ്ടത് പതിറ്റാണ്ടുകളോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ജനസമ്മിതിയുള്ള വനിതകള്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്ന് ഒരാളെയാണ് എന്ന സത്യം തിരിച്ചറിയാത്തവള്‍, തോമസിന്റെ പാര്‍ട്ടിക്ക് വേണ്ടി അത്രയെങ്കിലും ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവാത്തവള്‍ എങ്ങനെയാണ് ജനസേവനം നടത്താന്‍ പോകുന്നത്? തോമസിന്റെ പാര്‍ട്ടിക്ക് നല്ല ബുദ്ധി പറഞ്ഞു കൊടുക്കാന്‍ മിനക്കെടാത്തവള്‍, കഴിവില്ലാത്തവള്‍ എങ്ങനെയാണ് നിയമസഭയില്‍ പോയി പ്രതിപക്ഷത്തിന്റെ ഭാഗമായി നിന്ന് effective and capable ആയി പ്രവര്‍ത്തിക്കുന്നത് ?

തോമസ് അത്ര വലിയ കേമന്‍ രാഷ്ട്രീയ നേതാവായിരുന്നുവെങ്കില്‍, നമ്മള്‍ ഒന്നാലോചിച്ചു നോക്കൂ …. പിണറായി വിജയന്റെ കാലശേഷം അദ്ദേഹത്തിന്റെ പകരക്കാരിയായി, അദ്ദേഹത്തിന് തുല്യം നില്‍ക്കാനായി നമുക്ക് വിജയന്റെ ജീവിതസഖി കമല മതിയോ, കമല തികയുമോ നമുക്ക് ? വി. ഡി. സതീശനോ കെ.സുധാകരനോ കുഞ്ഞാലികുട്ടിയോ മരണപ്പെട്ടാല്‍ ഉണ്ടാവുന്ന ഒരു ഉപതിരഞ്ഞെടുപ്പില്‍ അവരുടെയൊക്കെ വീട്ടുകാരികളെ കൊണ്ടുവന്ന് അവര്‍ക്ക് പകരമായി തന്നാല്‍ നമ്മളത് സ്വീകരിക്കുമോ ? നമുക്കത് മതിയോ ?ചിന്തിക്ക്, തൃക്കാക്കരയിലെ കോണ്‍ഗ്രസ് വോട്ടര്‍മാര്‍ ചിന്തിക്ക് ….. UDF ന്റെ മൗഢ്യത്തിന് കൂട്ടുനില്‍ക്കുന്ന വോട്ടാവണമോ നിങ്ങളുടെത് എന്ന് ചിന്തിക്ക് …. ( ഇവിടെ കഴിഞ്ഞ ലക്കം കൂടി കാണുക, പ്ലീസ് )

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

9 mins ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

47 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

1 hour ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

3 hours ago