kerala

മാത്യു കുഴൽനാടൻ ബൈപോളാർ ഡിസോഡർ രോഗി, മനോരോഗ ചികിത്സ ഉറപ്പ് വരുത്തണം

മാത്യു കുഴൽനാടനെ ചങ്ങലയ്ക്ക് ഇടുക അല്ലെങ്കിൽ മൂപ്പർക്ക് വേണ്ടുന്ന മനോരോഗ ചികിത്സ ഉറപ്പുവരുത്തുകയെന്ന് അഡ്വക്കേറ്റ് സം​ഗീത ലക്ഷ്മണ. വല്യ മനോരോഗവിദഗ്ദ്ധരൊന്നും വേണമെന്നില്ല, ഇപ്പോഴാവുമ്പോൾ മാത്യു കുഴൽനാടന് സിനിമാനടി ലെനയുടെ പക്കലുള്ള സൈക്യാട്രി-സൈക്കോളജി വൈദഗ്ധ്യനിലവാരത്തിലുള്ള ചികിൽസ മതിയാവും എന്ന് കരുതാവുന്നതാണ്. അതെങ്കിലും ചെയ്യുകയെന്ന് സം​ഗീത ലക്ഷ്മണ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു. മുൻപ് സം​ഗീത ലക്ഷ്മണ പോസ്റ്റ് ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വീണ്ടും ഇത് സത്യമാണ് ഉറച്ചു നില്ക്കുന്നു എന്ന് ആവർത്തിച്ചുകൊണ്ടാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.

സം​ഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എപ്പോഴും പറയുന്നതാണ്. ഇപ്പോഴും പറയും ഞാനത്. ഞാനൊരു കോൺഗ്രസ്സ് വോട്ടറാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വോട്ടർ.എന്റെ ഈ ബാക്ക്ഡ്രോപ് പരിഗണിച്ച ശേഷം തുടർന്നു വായിക്കുക;
മുഖ്യമന്ത്രി രാജി വെക്കണം. ഉടനടി രാജി വെക്കണം.
കാരണം ഇതാണ്, അതായത്; അഭിഭാഷകനും പ്രതിപക്ഷ എം.എൽ.എ യുമായ മാത്യു കുഴൽനാടൻ പറയുന്നത് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ മകളും അഴിമതി നടത്തിയതിന് ഓന്റെ കൈയ്യിൽ തെളിവുകളുണ്ട് എന്നാണ്. സ്വന്തം അഴിമതികൾ മറച്ചുവെക്കാൻ മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുകയാണ് എന്ന് കൂടി പറയുന്നുണ്ട് മാത്യു കുഴൽനാടൻ.
അതോണ്ട്; ആക്ച്വലി, മുഖ്യമന്ത്രി രാജി വെക്കണം. ഉടനടി രാജി വെക്കണം.
ബട്ട് ദെൻ, മോർ ആക്ച്വലി…മുഖ്യമന്ത്രി രാജി വെച്ചില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല, എനിക്ക് വിരോധം തീരെയില്ല. കാരണങ്ങൾ ഇവയാണ്. ശ്രദ്ധിച്ച് വായിക്കുമല്ലോ…പ്ലീസ്.

കാരണം 1:- മുഖ്യമന്ത്രി അഴിമതി നടത്തിയത്തിന് ഓന്റെ കൈയിൽ തെളിവുകളുണ്ടെങ്കിൽ ആ തെളിവുകളും കൊണ്ട് അഭിഭാഷകൻ കൂടിയായ മാത്യു കുഴൽനാടൻ പോകേണ്ടിയിരുന്നത് മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള വിജിലൻസ് വകുപ്പിന്റെ ഡയറക്ടറുടെ മുൻപാകെ ആല്ല. മുഖ്യമന്ത്രിക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങളും തെളിവുകളുമായി മാത്യു കുഴൽനാടന് വിജിലൻസ് കോടതിയെ നേരിട്ട് സമീപിക്കാവുന്നതാണ്. അതായിരുന്നു നിയമപരമായി ഓൻ ചെയ്യേണ്ടിയിരുന്നത്. അതല്ല ഓൻ ചെയ്തത്. അത് ഓൻ ഇപ്പോഴും ചെയ്തിട്ടില്ല. അത് ചെയ്യാതെ മാധ്യമാക്കാരെ വിളിച്ചുവരുത്തി ഓൻ പറയുന്നതൊക്കെ ഓൻ പറഞ്ഞോണ്ടിരിക്കട്ട്..അത്ര തന്നെ.

കാരണം 2:- മാത്യു കുഴൽനാടൻ പറയുന്നതൊക്കെ ഓൻ മാത്രം പറഞ്ഞോണ്ടിരുന്നാൽ പോര എനിക്ക്..ഞാൻ വിശ്വസിക്കുന്നതും എന്റെ വോട്ട് ഞാൻ നൽകുന്നതുമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ ദേശീയ നേതാക്കന്മാർ കൂടി മാത്യു കുഴൽനാടൻ പറയുന്നത് പറയണം എന്ന് ഞാൻ പറയുന്നില്ല, വാശി പിടിക്കുന്നില്ല. കുറഞ്ഞ പക്ഷം കുഴൽനാടന്റെയും എന്റെയും പാർട്ടിയുടെ കേരള ഘടകം നേതാക്കന്മായ വി.ഡി സതീശനും കെ.സുധാകരനും പിന്നെ ‘വയനാട്ടിലെ ഞങ്ങളുടെ പ്രധാൻമന്ത്രിജി’ രാഹുൽ ഗാന്ധിയും വിശ്വപൗരൻ ശശി തരൂർ എന്നിവർ എങ്കിലും മാത്യു കുഴൽനാടൻ പറയുന്നത് ഏറ്റുപറയേണ്ടതാണ്. അതുണ്ടാവുന്നില്ല തന്നെ. വേണ്ട, പാർട്ടിയുടെ താരനേതാക്കന്മാരായ യുവതുർക്കികൾ ഒരെണ്ണം പോലും മിണ്ടുന്നു പോലുമില്ലല്ലോ ഈ വിഷയം. അതോണ്ട് സ്വന്തം പാർട്ടിയുടെയും നേതൃത്വത്തിന്റെയും പിന്തുണ പോലുമില്ലാത്ത മാത്യു കുഴൽനാടൻ പറയുന്നത് ഓൻ പറഞ്ഞോണ്ടിരിക്കട്ട്..അത്ര തന്നെ.

കാരണം 3:- മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും എതിരെ ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങളിൽ കഴമ്പുണ്ട് എന്ന് കുഴൽനാടന്റെയും എന്റെയും പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ കേരളം ഘടകം നേതാക്കന്മാർ വിശ്വസിക്കുന്നുണ്ടെങ്കിൽ ഓന്റെ കൂടെ കൂടി മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ ചെയ്യാൻ കഴിയുന്നതൊക്കെയും അവർ ചെയ്യുമായിരുന്നു, നിയമസഭയിൽ അതിനുള്ള അംഗബലം ഇല്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നമെങ്കിൽ കുഴൽനാടന്റെ കൈയ്യിലുള്ള തെളിവുകളുമായി പ്രതിപക്ഷം വിജിലൻസ് കോടതിയെ സമീപിക്കുമായിരുന്നു. ഇതൊക്കെ ചെയ്യാൻ വേണ്ടുന്ന വിശ്വാസ്യത മുഖ്യമന്ത്രിക്കെതിരെ കുഴൽനാടൻ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇല്ലാത്തത് കൊണ്ടാണ്- കുഴൽനാടന്റെയും എന്റെയും പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ കേരളം ഘടകം നേതാക്കന്മാർ മുഖ്യമന്ത്രിക്കെതിരെ അവർക്ക് സാധ്യമായ നിയമനടപടികൾ ആരംഭിക്കാത്തത് എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയാണ് ഞാൻ.

കാരണം 4 :-വീണാ വിജയൻ അവളുടെ അച്ഛന്റെ പേരും പദവിയും ഉപയോഗിച്ച് അനധികൃതമായി പണം സമ്പാദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാൻ ഞാനാളല്ല. എന്നാൽ മറ്റൊരു കാര്യം എനിക്ക് ഉറപ്പാണ്, ഒന്നല്ല 5 പതിറ്റാണ്ട് കാലം ജനസേവകന്റെ ജോലി ചെയ്ത് ജീവിക്കുന്ന ഒരാൾക്ക് എം.എൽ.എ/എം പി. എന്ന നിലയിലും മന്ത്രി/ കേന്ദ്രമന്ത്രി/ മുഖ്യമന്ത്രി എന്ന നിലയിലുമൊക്കെ കിട്ടുന്ന സർക്കാർ ശമ്പളം മാത്രമാണ് അവരൊക്കെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് എങ്കിൽ വീണാ വിജയന് മാത്രമല്ല പത്മജാ വേണുഗോപാലിനും അച്ചു ഉമ്മനും പോലുള്ളവർക്കും ഇപ്പോൾ അവർ ജീവിക്കുന്ന പോലുള്ള ആഡംബരസുഖലോലുപജീവിതം ജീവിക്കാൻ സാധിക്കില്ല തന്നെ. ആൻഡ് ദിസ് മീൻസ്, ഒൺലി വൺ ജനനേതാവ് ഈസ് വേഴ്സ് ദാൻ ദി അദർ, ആൻഡ് സോ മെയ്ബി വീ ഷുഡ് സോർട്ട് ദാറ്റ് ഔട്ട് ഫസ്റ്റ്!!

കാരണം 5:- മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസും ബാർ കോഴ കേസും പാലാരിവട്ടം പാലം പണിഞ്ഞ വകയിലുള്ള കേസും എന്തായി എന്നോ അതൊക്കെ എന്തായി തീരും എന്നതോ നമ്മുടെ വാർത്താലോകം ചർച്ച ചെയ്യാത്തത് കൊണ്ട് തന്നെ എനിക്കറിയില്ല. ആൻഡ് സോ ഐ ഷുഡ് റിപീറ്റ്‌ സെയിങ്ങ് ദിസ് വിത്ത് സം എഡിറ്റിങ്ങ് – ഒൺലി വൺ പൊളിറ്റിക്കൽ പാർട്ടി ഈസ് വേഴ്സ് ദാൻ ദി അദർ, ആൻഡ് സോ മെയ്ബി വീ ഷുഡ് സോർട്ട് ദാറ്റ് ഔട്ട് ഫസ്റ്റ്!!

കാരണം 6 :- ഇടതുപക്ഷ നിരീക്ഷകൻ ജോസഫ് സി. മാത്യു പിന്നെയും പിന്നെയും പിന്നെയും ടീ.വി ചാനലുകളിൽ ഇരുന്നുകൊണ്ട് പറഞ്ഞുകഴിയുമ്പോഴെങ്കിലും മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും ഉന്നയിക്കുന്ന ആരോപണങ്ങളും തെളിവുകളുമായി മൂപ്പര് കോടതിയെ സമീപിക്കട്ടെ. രണ്ട് മാത്യുമാരും-മാത്യു കുഴൽനാടനും ജോസഫ് സി. മാത്യുവും അത് ചെയ്യുന്നില്ല. അതുകൊണ്ട് രണ്ട് മാത്യുമാരെ കുറിച്ചും എനിക്കുള്ള നിഗമനം ഇതാണ്- അഴിമതി പുറത്ത് കൊണ്ടുവരിക, കുറ്റക്കാർക്ക് ശിക്ഷ വാങ്ങി കൊടുക്കുക എന്നതല്ല രണ്ട് മാത്യുമാരുടെയും ഈ വിഷയത്തിലുള്ള ഉദ്ദേശലക്ഷ്യം. അത് ഉറപ്പ്!!
അതോണ്ട്;.മുഖ്യമന്ത്രി രാജി വെച്ചില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമില്ല, എനിക്ക് വിരോധം തീരെയില്ല.
——————–
ഡി.വൈ.എഫ്.ഐ യുടെ ദേശീയ പ്രസിഡന്റും രാജ്യസഭാ എം പി യുമായ റഹീം പറയുന്നത് മാത്യു കുഴൽനാടന് അറ്റെൻഷൻ സീക്കിങ് സിൻഡ്രോം ഉണ്ടെന്നും ചികിത്സ വേണ്ടിവരുമെന്നുമാണ്. ഡി.വൈ.എഫ്.ഐ യുടെ സംസ്ഥാന പ്രസിഡന്റ് പറയുന്നത് മാത്യു കുഴൽനാടന് ഹിസ്‌ട്രിയോണിക് പേഴ്സണാലിറ്റി ഡിസോർഡർ ഉണ്ടെന്നും കോൺഗ്രസിലെ സൂപ്പർസ്റ്റാർ സരോജ് കുമാർ ആവാൻ ശ്രമിക്കുകയാണ്’കുഴൽനാടൻ എന്നാണ്. ഇവർക്കൊക്കെ ഇത് ഇപ്പഴാണോ മനസ്സിലായത് എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. ഏറ്റവും കുറഞ്ഞത് 3 വർഷങ്ങൾക്ക് മുൻപെങ്കിലും എനിക്ക് മനസ്സിലായതാണ് കുഴൽനാടന് സാരമായ ചില മനോനില പ്രശ്നങ്ങൾ ഉണ്ട് എന്നും അതിനുള്ള ചികിത്സ നൽകേണ്ടതുണ്ട് എന്നതും.

ഓരോ തവണ കുഴൽനാടൻ പത്രസമ്മേളനം വിളിച്ചുകൂട്ടുമ്പോഴും ഓനെ കുറിച്ചുള്ള എന്റെ അനാലിസിസ് ഞാൻ അടിവരയിട്ട് വെക്കാറുമുണ്ട്. എന്നാൽ കുഴൽനാടന്റെ മനോനില പ്രശ്നം എന്താണ് ഏത് രോഗമാണ് എന്നത് പറയാൻ ഞാനാളല്ല. എങ്കിലും അഭിഭാഷക എന്ന നിലയിൽ പല കേസുകളുടെ നടത്തിപ്പിന് ആവശ്യമായി വന്ന ഘട്ടങ്ങളിൽ വായിച്ചു മനസ്സിലാക്കിയിട്ടുള്ള എന്റെ പരിമിതമായ അറിവ് വെച്ച് നോക്കികണ്ടാൽ അറ്റെൻഷൻ സീക്കിങ് സിൻഡ്രോം, ഹിസ്‌ട്രിയോണിക് പേഴ്സണാലിറ്റി ഡിസോഡർ കൂടാതെ സ്കിസോഫീർണിയ, മെഗലോമാനിയ, ബൈപോളാർ ഡിസോഡർ, അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റീവ് ഡിസോഡർ, ടിസ്സോഷ്യൽ ഡിസോഡർ എന്നിവയുടെ ഒക്കെ ലക്ഷണങ്ങൾ മാത്യു കുഴൽനാടനിൽ പ്രകടമാണ്. സൂപ്പർസ്റ്റാർ സരോജ് കുമാർ അല്ല മണിച്ചിത്രത്താഴ് സിനിമയിലെ അവസാന സീനിലെ കുതിരവട്ടം പപ്പുവിനെയാണ് മാത്യു കുഴൽനാടൻ എന്നെ ഓർമ്മിപ്പിക്കുന്നത്.

ആയതിനാൽ, കുഴൽനാടന്റെയും എന്റെയും പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ കേരളം ഘടകം നേതാക്കന്മാരോട് പറയാനുള്ളത് ഇതാണ്- ദയവായി ഒന്നുകിൽ നിങ്ങൾ മാത്യു കുഴൽനാടനെ ചങ്ങലയ്ക്ക് ഇടുക അല്ലെങ്കിൽ മൂപ്പർക്ക് വേണ്ടുന്ന മനോരോഗ ചികിത്സ ഉറപ്പുവരുത്തുക. അതിനിപ്പോ വല്യ മനോരോഗവിദഗ്ദ്ധരൊന്നും വേണമെന്നില്ല, ഇപ്പോഴാവുമ്പോൾ മാത്യു കുഴൽനാടന് സിനിമാനടി ലെനയുടെ പക്കലുള്ള സൈക്യാട്രി-സൈക്കോളജി വൈദഗ്ധ്യനിലവാരത്തിലുള്ള ചികിൽസ മതിയാവും എന്ന് കരുതാവുന്നതാണ്. അതെങ്കിലും ചെയ്യുക. പ്ലീസ്.
എന്ന് സ്വന്തം;
ഒരു കൊങ്ങി വോട്ടർ
സംഗീതാ ലക്ഷ്മണ.

Karma News Network

Recent Posts

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

17 mins ago

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, കമ്മൽ എടുത്ത ശേഷം ഉപേക്ഷിച്ചു, സംഭവം കാസർകോട്

കാഞ്ഞങ്ങാട് : കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഉപേക്ഷിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ…

20 mins ago

വല്ല കാര്യോമുണ്ടായിരുന്നോ? തിരുവനന്തപുരം കളക്ടർക്ക് കുഴിനഖമാണെന്ന് ലോകം മുഴുവനുള്ള മലയാളികൾ അറിഞ്ഞു- അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒപി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സക്ക് വിളിച്ചുവരുത്തി കുഴിനഖ ചികിത്സ ചെയ്ത സഭവം…

59 mins ago

മരുമകളെ മകൻ അടിച്ചു, മുൻപ് നിശ്ചയിച്ച രണ്ട് വിവാഹവും മുടങ്ങിയിരുന്നു : രാഹുലിന്റെ അമ്മ

കോഴിക്കോട് : പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിൽ ഭാര്യയെ രാഹുൽ മർദിച്ചിരുന്നതായി അമ്മ ഉഷ. സ്ത്രീധനമല്ല, ഫോണിൽ വന്ന മേസേജാണ് വഴക്കിന്…

1 hour ago

രാത്രിയിൽ ലഹരിസംഘത്തിന്റെ ഗുണ്ടായിസം, പാസ്റ്ററെ വെട്ടി, സ്ത്രീയെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം : വെള്ളറടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മൂന്നംഗ ലഹരിസംഘം. അമ്പൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു .കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭര്‍ത്താവിനും…

2 hours ago

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

2 hours ago