trending

ടെന്നീസിലെ ഇന്ത്യയുടെ സൂപ്പർ താരം സാനിയ മിർസ വിരമിക്കുന്നു

ടെന്നീസിലെ ഇന്ത്യയുടെ സൂപ്പർ താരം സാനിയ മിർസ വിരമിക്കുന്നു. ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസ് ആദ്യ റൗണ്ടിൽ തോറ്റുപുറത്തായതിനു പിന്നാലെ ഈ സീസണു ശേഷം വിരമിക്കുമെന്ന് സാനിയ അറിയിച്ചു. നിലവിൽ ലോക റാങ്കിംഗിൽ 68ആമതുള്ള സാനിയ മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരമാണ്. 35കാരിയായ സാനിയയുടെ കരിയർ ബെസ്റ്റ് സിംഗിൾസ് റാങ്കിംഗ് 27 ആണ്. ഗ്രാൻഡ് സ്ലാം വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സാനിയ.

‘ചില കാര്യങ്ങൾ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാൽ മൂന്ന് വയസ്സുകാരനായ എൻ്റെ മകനെ ശ്രദ്ധിക്കാൻ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാൽമുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊർജം ഇപ്പോൾ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.’- സാനിയ പറഞ്ഞു.

ആറ് ഗ്രാൻഡ് സ്ലാമുകൾ സാനിയ നേടിയിട്ടുണ്ട്. ഏഷ്യൻ ഗെയിംഗ്, കോമൺവെൽത്ത് മെഡലുകളും വിജയിച്ച സാനിയ 2016ലാണ് അവസാനമായി ഗ്രാൻഡ് സ്ലാം വിജയിക്കുന്നത്. മാർട്ടിന ഹിംഗിസുമായിച്ചേർന്ന് ഓസ്ട്രേലിയൻ ഓപ്പൺ ആണ് സാനിയ സ്വന്തമാക്കിയത്. പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. 2018ൽ ഗർഭിണി ആയതിനു ശേഷം ബ്രേക്കെടുത്ത സാനിയ 2020ൽ തിരികെവന്നു. 2021ലാണ് സാനിയ തൻ്റെ അവസാന കിരീടം നേടുന്നത്. ഒസ്ട്രാവ ഓപ്പൺ ഡബിൾസിൽ ഷുയ് ഷാങുമായിച്ചേർന്ന് തൻ്റെ 43ആം ഡബിൾസ് കിരീടമാണ് സാനിയ നേടിയത്.

Karma News Editorial

Recent Posts

ഭര്‍ത്താവിന്റെ ക്രൂരത, നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു

പത്തനംതിട്ട : നട്ടെല്ലും വാരിയെല്ലും പൊട്ടി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്പമണ്‍തറ…

3 mins ago

കന്നിയാത്രയിൽ നവ ക്യൂബള ബസ്സിന്റെ മുൻവാതിൽ കേടായത്രേ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ‌

നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത വന്നിരുന്നു. പിന്നാലെ സംഭവം…

29 mins ago

കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍, സംഭവം മൂലമറ്റത്ത്

മൂലമറ്റം : കോണ്‍ഗ്രസ് നേതാവും അറക്കുളം പഞ്ചായത്തംഗവുമായ ടോമി സെബാസ്റ്റ്യനെ (ടോമി വാളികുളം-56) വീടിന് സമീപത്തെ ഗോഡൗണില്‍ ആത്മഹത്യ ചെയ്ത…

34 mins ago

പാനൂർ ബോംബ് സ്ഫോടനം, രണ്ടാംപ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…

1 hour ago

മാസപ്പടി കേസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല, മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…

1 hour ago

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…

2 hours ago