entertainment

കണ്ണിന്റെ കാഴ്ച കുറഞ്ഞു, ഉറങ്ങുമ്പോള്‍ ശ്വാസതടസ്സം, കോവിഡ് പോസിറ്റീവ് ആയതിനെ കുറിച്ച് സാനിയ ഇയ്യപ്പന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പന്‍. നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടി. ക്വീന്‍ എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ദിവസങ്ങളെ കുറിച്ചുള്ള അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

താന്‍ പല തവണ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നു എന്നും അതിനാല്‍ പിന്നീട് നടത്തുമ്പോഴും അത് തന്നെയായിരിക്കും ഫലം എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും സാനിയ പറയുന്നു. കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്ത തന്നെ തകര്‍ത്തു കളഞ്ഞെന്നും സാനിയ വ്യക്തമാക്കി.

സാനിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, 2020 മുതല്‍ കോവിഡ് 19 നെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഞങ്ങള്‍ കേള്‍ക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികള്‍ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവര്‍ക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട്. വെള്ളപ്പൊക്കമാകട്ടെ പകര്‍ച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈന്‍ അനുഭവം ഞാന്‍ ഇവിടെ പങ്കുവെയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങള്‍ വരുന്നതുവരെ ഞാന്‍ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാന്‍ പോസിറ്റീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിയ്ക്കുക്കറിയില്ലായിരുന്നു. ഞാന്‍ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകള്‍ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാന്‍ തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയില്‍ത്തന്നെയിരുന്നു ദിവസങ്ങള്‍ എണ്ണുവാന്‍ തുടങ്ങി. നെറ്റ്ഫ്‌ലിക്‌സില്‍ കൂടുതല്‍ എന്‍ഗേജ്ഡ് ആവാന്‍ തീരുമാനിച്ചെങ്കിലും സഹിക്കുവാന്‍ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകള്‍ തുറക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോള്‍ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്‌ബോള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.

ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതല്‍ ഈ സമയം വരെ ഞാന്‍ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതല്‍ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാന്‍ ഉണരുമെന്നു പോലും എനിയ്ക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്‌ബോള്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങള്‍ ഒരു മുറിയില്‍ ഒറ്റയ്ക്ക് ആയിരിക്കുമ്പോള്‍ ) അതിനാല്‍, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല !! Ps ഞാന്‍ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

6 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

7 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

8 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

8 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

8 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

9 hours ago