topnews

സഞ്ജിത് കൊലപാതകം; മുഖ്യ പ്രതിയായ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയുടെ ഭാര്യാ സഹോദരന്‍ പിടിയില്‍

ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. ഡിവൈഎഫ്‌ഐ കൊഴിഞ്ഞാമ്പാറ മേഖല സെക്രട്ടറിയുടെ ഭാര്യാ സഹോദരനാണ് പിടിയിലായത്. കൊലപാതകത്തിന് ആസൂത്രണം നടത്തിയ സംഘത്തിപ്പെട്ട കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണ്‍ ആണ് പിടിയിലായത്. ഇയാള്‍ ഉള്‍പ്പെട്ട സംഘമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

കൊലപാതകത്തിന് ശേഷം ഗൂഢാലോചനയില്‍ പങ്കെടുത്തവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ സഹായിച്ചവരും ഒളിവില്‍ പോയതോടെ പോലീസ് ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസില്‍ ഇതോടെ പത്ത് പേര്‍ പിടിയിലായി. കൃത്യത്തില്‍ പങ്കെടുത്ത ഒരാള്‍ അടക്കം മൂന്ന് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.

കേസിലെ മറ്റൊരു പ്രധാനിയായ ഹക്കിമിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചത് വിവാദം ആയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയില്‍ പങ്കുള്ള പ്രതി ഹക്കിമിന് ജാമ്യം ലഭിച്ചത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു വന്നിട്ടുള്ള ഗുരുതരമായ വീഴ്ച്ചയാണെന്ന് ബിജെപി ആരോപിച്ചിരുന്നു .പോലീസും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ ധാരണയുണ്ടെന്നാണ് ബി ജെ പിയുടെ ആരോപണം. കേസന്വേഷണം കേന്ദ്ര ഏജന്‍സിക്കു കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന ആവശ്യം ബി ജെ പി ഉയര്‍ത്തുന്നുണ്ട്.

കഴിഞ്ഞ നവംബര്‍ 15 നാണ് ഭാര്യയ്ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ, ആര്‍എസ്എസ് തേനാരി മണ്ഡല്‍ ബൗദ്ധിക് പ്രമുഖായിരുന്ന എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. ഭാര്യയെ ബലമായി പിടിച്ചു വെച്ച ശേഷമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.

Karma News Editorial

Recent Posts

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

11 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

21 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

27 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

39 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

1 hour ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

1 hour ago