entertainment

ശങ്കു, തന്നെ എന്താ വിളിച്ചിട്ട് കിട്ടാത്തതെന്ന് ചോദിച്ച് സുരേഷ് ​ഗോപി തിരിച്ചു വിളിച്ചു

ശങ്കു ടി ദാസ് സുരേഷ് ​ഗോപിയെക്കുറിച്ച് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. മാൽഡിവീസിലെ നാഷണൽ വോളിബാൾ അസോസിയേഷൻ നടത്തുന്ന ടൂർണ്ണമെന്റിനു പോകാനായി ബുദ്ധിമുട്ടിയ മനു ജോസഫ് എന്ന സുഹൃത്തിനെയാണ് സുരേഷ് ​ഗോപി സഹായിച്ചത്. സുരേഷ് ​ഗോപിയുടെ സഹായത്തോടെ NOC കിട്ടിയ മനു കളിക്കാനായി മാൽഡിവീസിലേക്ക് പോകുമെന്നും കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെയും ഒരു ചെറിയ വിശേഷം ഉണ്ടായി. അതും കൂടി പറയാതെ എനിക്കൊരു സുഖമില്ല. സലീഷിന്റെ ഒരു ഫ്രണ്ട് ഉണ്ട്. മനു ജോസഫ്.ആളൊരു നല്ല വോളിബോൾ കളിക്കാരൻ ആണ്. ഇപ്പോൾ ഇന്ത്യൻ റെയിൽവേയിൽ ആണ് മനു ജോലി ചെയ്യുന്നത്. എന്നാലും പറ്റുമ്പോൾ ഒക്കെ മനു വോളിബോൾ കളിക്കാറുണ്ട്. മനുവിന്റെ കഴിഞ്ഞ സീസണിലെ പ്രൈം വോളിബോൾ ലീഗിൽ നടന്ന കളി ഭയങ്കര കേമം ആയിരുന്നു. അത് കണ്ടിട്ട് മാൽഡിവീസിലെ നാഷണൽ വോളിബാൾ അസോസിയേഷൻ അവർ അവിടെ മാൽഡിവീസ് സർക്കാരിന്റെ തന്റെ നേതൃത്വത്തിൽ ഒരുക്കുന്ന മാൽഡിവീസ് വോളിബോൾ സീസൺ 2022ൽ കളിക്കാൻ മനുവിനേയും ക്ഷണിച്ചു.

മനു പക്ഷെ സർക്കാർ ജീവനക്കാരൻ ആയത് കൊണ്ട് വിദേശ യാത്രയ്ക്ക് പോവാൻ മുൻ‌കൂർ അനുമതി ആവശ്യമാണല്ലോ.എന്നാൽ ജൂൺ ഒന്നാം തീയതി പോവേണ്ടിയിരുന്ന മനുവിന് ജൂൺ മൂന്ന് ആയിട്ടും റെയിൽവേ മന്ത്രാലയത്തിന്റെ NOC കിട്ടിയില്ല.അങ്ങനെ വന്നപ്പോളാണ് അയാൾ ആവശ്യപ്പെട്ടത് അനുസരിച്ച് സലീഷ് എന്നെ മിനിഞ്ഞാന്ന് രാത്രി വിളിക്കുന്നത്. അവന് എങ്ങനെയെങ്കിലും പോവണം എന്നുണ്ട്, സമയം വൈകി, നിനക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു കുഴപ്പവുമില്ല, നമുക്ക് സുരേഷ് ഗോപിയോട് പറയാം, അദ്ദേഹം വഴിയുണ്ടാക്കും എന്ന്. നാളെ രാവിലെ തന്നെ ഞാൻ വിളിച്ചോളാം എന്നും പറഞ്ഞു. രാവിലെ എട്ട് മണിക്ക് ഞാൻ സുരേഷ് ഗോപി സാറിനെ വിളിച്ചു.

പക്ഷെ നമ്പർ സ്വിച്ഡ് ഓഫ് ആയിരുന്നു. ഞാനപ്പോൾ തന്നെ ടെലഗ്രാമിൽ മനുവിന് മാൽഡിവീസ് വോളിബോൾ അസോസിയേഷൻ അയച്ച ക്ഷണകത്തും, അതിന് പോവാൻ മനു റെയിൽവേ മിനിസ്ട്രിക്ക് കൊടുത്ത അപേക്ഷയും, അതിനൊപ്പം കാര്യങ്ങൾ ചുരുക്കത്തിൽ പറഞ്ഞൊരു വോയ്സ് ക്ലിപ്പും അയച്ചു. ഡെലിവേർഡ് ആവുന്നുണ്ടായിരുന്നില്ല. എന്നാലും സലീഷ് രാവിലെ വിളിച്ചന്വേഷിച്ചപ്പോൾ ഞാൻ പറഞ്ഞു ഒന്നും പേടിക്കണ്ട, സുരേഷ് ഗോപിയെ കാര്യം ഏൽപ്പിച്ചിട്ടുണ്ട്, മൂപ്പര് നടത്തി തരും, മനു മാൽഡിവീസിൽ കളിക്കും എന്ന്.
അപ്പോളും മെസ്സേജ് ഡെലിവേർഡ് ആയിട്ടില്ല. ഒഴിവ് ദിവസം ആയത് കൊണ്ട് ഉച്ചക്ക് ഊണ് കഴിഞ്ഞപ്പോൾ ഞാനൊന്ന് കിടന്നു.

പിന്നെ എണീക്കുന്നത് ഏഴ് മണിക്കാണ്.നോക്കുമ്പോൾ ടെലഗ്രാമിൽ ഒരു മിസ്സ് കോളും ഒരു വോയ്സ് മെസ്സേജും.
സുരേഷ് ഗോപി സാർ ആണ്.”ശങ്കു, തന്നെ എന്താ വിളിച്ചിട്ട് കിട്ടാത്തത്? ഞാൻ മെസ്സേജ് കണ്ടപ്പോൾ തന്നെ മിനിസ്റ്റർ അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ചിരുന്നു. അദ്ദേഹം ചുമതലപ്പെടുത്തിയിട്ട് അദ്ധേഹത്തിന്റെ OSD ഒരു മിസ്റ്റർ വേദ് പ്രകാശ് എന്നെ തിരിച്ചും വിളിച്ചിരുന്നു. മനുവിന്റെ കാര്യം ഞാൻ അന്വേഷിച്ചു. ഇന്ന് തന്നെ കൊടുക്കണം അയാൾക്ക് പോവാനുള്ള NOC, ഇന്ന് തന്നെ, നാളെ കൊടുത്തിട്ട് കാര്യമില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞിട്ടുമുണ്ട്. മനുവിന് ഇന്ന് വൈകുന്നേരം 6.30നു മുൻപ് അത് കിട്ടും. എന്റെ ഉറപ്പ്.” എന്നായിരുന്നു കേട്ടു നോക്കിയപ്പോൾ വോയ്സ് ക്ലിപ്.ഞാൻ സലീഷിനെ വിളിച്ചു.സമയം അപ്പോൾ 7.15 ആയിട്ടുണ്ട്. സുരേഷ് ഗോപി അതിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്, NOC കിട്ടും, മനു എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചു. ഞാൻ ഒന്ന് ചോദിച്ചിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു അവൻ കോൾ കട്ടാക്കി.

7.45ന് സലീഷ് എന്നെ തിരിച്ചു വിളിച്ചു.മനുവിന് ബൈ ഹാൻഡ് ആയി റെയിൽവേയിൽ നിന്ന് ഇപ്പോൾ NOC കിട്ടി.അവന് എന്താ പറയേണ്ടത് എന്നറിയില്ല.ഒരുപാട് നന്ദി എന്ന് പറഞ്ഞു.ഞാൻ അപ്പോൾ തന്നെ സുരേഷ് ഗോപിയെ തിരിച്ചു വിളിച്ചു.നമ്പർ ബിസി ആയിരുന്നു.NOC കിട്ടി എന്നൊരു മെസ്സേജ് അയച്ചു.അതോണ്ട് സമാധാനം കിട്ടാതെ വീണ്ടും ടെലഗ്രാമിൽ വിളിച്ചു എടുപ്പിച്ച് കാര്യങ്ങൾ പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വേറൊരു നമ്പറിൽ നിന്ന് തിരിച്ചു വിളിച്ചു കുറേ നേരം വർത്താനം പറഞ്ഞു.എന്റെ കാര്യവും അദ്ദേഹത്തിന്റെ കാര്യവും മനുവിന്റെ കാര്യവും ഒക്കെ പറഞ്ഞു. മാൽഡിവീസിൽ നടക്കുന്ന കളിയുടെ വിശേഷങ്ങൾ അറിയിക്കണം എന്ന് പ്രത്യേകം പറഞ്ഞാണ് വെച്ചത്.നല്ല മനുഷ്യൻ എന്ന് ഞാൻ മനസ്സിൽ ഓർത്തു. മനു ജോസഫ് നാളെ മാൽഡിവീസിലേക്ക് പോവുകയാണ് വോളിബോൾ കളിക്കാൻ. സലീഷ് ഒക്കെ വേണ്ടാതെ എനിക്ക് കുറേ നന്ദി പറയുന്നുണ്ട്.എന്നാലും എനിക്കറിയാലോ ശരിക്കും ആർക്കാണ് നന്ദി പറയേണ്ടതെന്ന്. ആരാണ് ഇക്കാര്യം നടത്തി തന്നതെന്ന്. സുരേഷ് ഗോപിക്ക് നന്ദി

Karma News Network

Recent Posts

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

2 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

30 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

32 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

56 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago