topnews

ശങ്കു ടി ദാസിൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, മെഡിക്കൽ ബുള്ളറ്റിൻ

ബിജെപി നേതാവ് ശങ്കു ടി ദാസിൻറെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ശങ്കു ചികിത്സയിൽ കഴിയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കരളിൽ രക്തസ്രാവവും, നിയന്ത്രണവിധേയമല്ലാത്ത ബി പി യുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദ്ദം ഇപ്പോഴും കുറഞ്ഞ നിലയിൽ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.

മെഡിക്കൽ ബുള്ളറ്റിൻ പൂർണരൂപം

റോഡപകടത്തെ തുടർന്ന് കരളിൽ രക്തസ്രാവവും, നിയന്ത്രണവിധേയമല്ലാത്ത ബി പി യുമായി ശങ്കു ടി ദാസിനെ ജൂൺ 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസ്രാവം തടയുന്നതിനായി ഇന്നലെ അദ്ദേഹത്തെ ആൻജിയോഎംബൊളൈസേഷന് വിധേയനാക്കുകയും ഐ സി യു വിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ബി പി കുറഞ്ഞ നിലയിൽ തന്നെ തുടരുന്നതിനാൽ അദ്ദേഹത്തിന് ഐനോട്രോപ്പിക് സപ്പോർട്ട് നൽകുകയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ ബ്രോങ്കോസ്കോപ്പിക്ക് വിധേയനാക്കുകയും വെന്റിലേറ്റർ സപ്പോർട്ട് തുടരുകയും ചെയ്യുന്നുണ്ട്. ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമായതിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാലും ബി പി കുറഞ്ഞ സാഹചര്യം ആവർത്തിച്ചതിനാലും സി ടി സ്കാൻ വീണ്ടും ചെയ്യുകയും രക്തസ്രാവം ഇല്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്തു.

അവയവങ്ങളുടെ പരാജയ ലക്ഷണം തുടരുന്നതിനാൽ അദ്ദേഹത്തെ തുടർച്ചയായ റിനൽ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയനാക്കുന്നുണ്ട്. നിരന്തരമായ ശ്രദ്ധയും പരിചരണവും നൽകിക്കൊണ്ടിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മെറ്റാബാളിക് പാരാമീറ്ററുകളും, ഹീമോ ഡൈനാമിക്സും സങ്കീർണ്ണമായി തന്നെ തുടരുകയാണ്.

Karma News Network

Recent Posts

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

14 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

16 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

40 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

47 mins ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

1 hour ago