social issues

ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു

പോത്തന്‍കോട്ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (75)  ഗുരുജ്യോതിയില്‍ ലയിച്ചു. (ഇന്ന് മാര്‍ച്ച് 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.19 ന്) വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നുവാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമെ മെനിഞ്ചൈറ്റിസ്പാർക്കിൻസൺസ്സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയിലായിരുന്നുഫെബ്രുവരി 24 നാണ് സ്വാമിയെ ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  നാളെ, മാര്‍ച്ച് 3 ബുധനാഴ്ച രാവിലെ 10.00മണിമുതല്‍ പൊതുദര്‍ശനം, തുടര്‍ന്ന്  ഉച്ചകഴിഞ്ഞ് 3.00 മണിക്ക് സംസ്കാര ചടങ്ങുകള്‍ ആശ്രമം വളപ്പില്‍ നടക്കും.

1946 ഒക്ടോബര്‍ 1ന് കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം തൈവിളപ്പിൽ കെ.പി.രാമന്റേയും കെ.വി.പാറു അമ്മയുടേയും രണ്ടാമത്തെ പുത്രനായി സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (പൂര്‍വ്വാശ്രമത്തിലെ നാമം ബാലകൃഷ്ണന്‍ റ്റി.വി. ) ജനിച്ചുചെറുകുന്നം ഗവ.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എയർഫോഴ്സിൽ ജോലി ലഭിച്ചുഅവിടെ വെച്ച് ഓട്ടോമൊബൈൽസ് എൻജിനീയറിംഗിൽ വിദഗ്ദ പരിശീലനം നേടി. 17 വർഷത്തെ സേവനത്തിനു ശേഷം എയർഫോഴ്സില്‍ നിന്ന് വിരമിച്ചുസഹോദരങ്ങൾകുഞ്ഞിരാമൻറ്റി.വി., സാവിത്രി റ്റി.വി., ലക്ഷ്മണൻ റ്റി.വി., ചന്ദ്രമതി റ്റി.വി., കരുണാകരൻ റ്റി.വി., രാജൻ റ്റി.വി., . പൂര്‍വ്വാശ്രമത്തില്‍ യശോദ സഹധര്‍മ്മിണിയായിരുന്നു. ബി.ഉമ ബി.അരവിന്ദ് എന്നിവരാണ് മക്കള്‍ഷെറിന്‍ ചോമ്പാലയാണ് മകള്‍ ഉമയുടെ ഭര്‍ത്താവ്ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്യാസിനി ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി സഹോദരി പുത്രിയാണ്.

1999 ജൂലൈ 16ന് സന്യാസദീക്ഷ സ്വീകരിച്ച് ഗുരുധര്‍മ്മപ്രകാശസഭാംഗമായിആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിയ്ക്ക് പിന്നില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുന്നതിന് അദ്ദേഹത്തിന് സാധിച്ചുആശ്രമത്തില്‍ ആദ്യമായി ഒരു വാഹനം വാങ്ങിയത് കെ.എസ്ആര്‍.റ്റി.സി ബസ്സാണ്അത് വാങ്ങുന്നതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് സ്വാമിഈ ബസിലാണ് ഗുരു പിന്നീട് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലം തീര്‍ത്ഥയാത്ര നടത്തിയിട്ടുള്ളത്.

ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് (2003-2004), ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച്,(2004 – 2012) എന്നിവിടങ്ങളില്‍ ആശ്രമം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്ആശ്രമം വെഹിക്കിള്‍ വിഭാഗത്തിന്റെ ചുമതലയിലും ആശ്രമം ട്രഷററായുംഡയറക്ടര്‍ ആയും നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ സ്വാമി കാഴ്ചവെച്ചുനിലവില്‍ ശാന്തിഗിരി ആശ്രമം വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു.

Karma News Editorial

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

8 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

31 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

42 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

54 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago