entertainment

ദൃശ്യത്തിന് ഇനിയൊരു മൂന്നാംഭാഗമുണ്ടെങ്കില്‍ വക്കീലായി ഞാന്‍ തന്നെ വരും; ജോര്‍ജുകുട്ടിയുടെ അഡ്വക്കേറ്റ് രേണുക പറയുന്നു

ദൃശ്യം 2 മികച്ച അഭിപ്രായങ്ങളുമായി മുന്നേറുമ്പോള്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നൊരു കഥാപാത്രമാണ് ജോര്‍ജുകുട്ടിയെ ഇറക്കിക്കൊണ്ടുവരുന്ന വക്കീല്‍. യഥാര്‍ത്ഥ ജീവിതത്തിലും വക്കീലായ ശാന്തിപ്രീയയാണ് വക്കീല്‍ രേണുകയായി ചിത്രത്തിലെത്തുന്നത്. ദൃശ്യത്തിന് ഇനിയൊരു മൂന്നാം പതിപ്പുണ്ടെങ്കില്‍ താന്‍ തന്നെ ജോര്‍ജ്കുട്ടിയുടെ വക്കീലാകുമെന്നാണ് ശാന്തിപ്രീയ പറയുന്നത്. നേരത്തേ ഗാനഗന്ധര്‍വ്വന്‍ എന്ന മമ്മൂട്ടി ചിത്രത്തിലും ശാന്തിപ്രിയ വക്കീലായി വേഷമിട്ടിട്ടുണ്ട്.

സിനിമയിലേക്ക് വന്നതിനെക്കുറിച്ച് ശാന്തിപ്രീയ പറയുന്നതിങ്ങനെ: ‘ദൃശ്യം 2വിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചിത്രത്തില്‍ ഇതുപോലൊരു കോടതി രംഗമുണ്ടെന്ന് മാത്രമായിരുന്നു അപ്പോള്‍ അറിയുമായിരുന്നത്. അങ്ങനെയിരിക്കെയാണ് ജീത്തു ജോസഫിന്റെ കോള്‍ വരുന്നത്. ജോര്‍ജുകുട്ടിയുടെ വക്കീല്‍ ആകണമെന്നായിരുന്നു ജീത്തു പറഞ്ഞത്. താനാകെ ഞെട്ടിയെന്നും ശാന്തി പറയുന്നു. അങ്ങനെയാണ് ജോര്‍ജുകുട്ടിയെ രക്ഷിക്കാനായി രേണുകയാകുന്നതും സ്‌ക്രീനിലും കോടതിയിലെത്തുന്നതും.

കോടതി രംഗങ്ങളില്‍ രേണുക ഞെട്ടുന്ന രംഗമുണ്ട്. സിനിമയിലെ മികച്ചൊരു ട്വിസ്റ്റാണത്. ആദ്യം ആ രംഗം വൃത്തിയായി തന്നെ അവതരിപ്പിച്ചു. എന്നാല്‍ ചില കാരണങ്ങളാണ് ആ രംഗം വീണ്ടും എടുക്കേണ്ടി വന്നു. ഇത്തവണ തന്റെ വാ അല്‍പ്പം കൂടുതല്‍ തുറന്നു പോയോ എന്നൊരു സംശയം. ഇത്രയും വാ പൊളിച്ച് നില്‍ക്കണമോ ഒരു ടേക്ക് കൂടെ എടുത്താലോ എന്ന് ജീത്തുവിനോട് ചോദിച്ചു. വേണ്ട നാച്വറലാണെന്നായിരുന്നു ജീത്തു നല്‍കിയ മറുപടി എന്ന് ശാന്തിപ്രിയ പറഞ്ഞു.

ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പാവം മനുഷ്യരില്‍ ഒരാളാണ് ജീത്തു. പക്ഷെ അദ്ദേഹം കഥ പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഇങ്ങനൊക്കെ കഥ മെനയാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ തന്റെ പ്രൊഫഷന് അത് ഗുണം ചെയ്തേനെയെന്ന് തോന്നിയിട്ടുണ്ടെന്നും ശാന്തി പ്രിയ പറയുന്നു. അതുപോലെ തന്നെ മോഹന്‍ലാലുമൊത്തുള്ള രംഗം അവസ്മരണീയമായ ഓര്‍മ്മയാണെന്നും ജീവിതത്തില്‍ ഇതുപോലൊരു അവസരം ഇനി ലഭിക്കില്ലെന്നും താരം പറയുന്നു. ദൃശ്യത്തിനൊരു മൂന്നാം ഭാഗം ഉണ്ടാവുകയാണെങ്കില്‍ താന്‍ തന്നെ ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി വാദിക്കുമെന്നാണ് ശാാന്തി പ്രിയ പറയുന്നത്. ദൃഷ്യം 3 വരികയാണെങ്കില്‍ വക്കീല്‍ താന്‍ തന്നെയാണെന്ന് ജീത്തുവിനോട് പറഞ്ഞിട്ടുണ്ടെന്നും ശാന്തി പറയുന്നു. ജോര്‍ജുകുട്ടിയ്ക്ക് വേണ്ടി എവിടെ വരെ വാദിക്കേണ്ടി വന്നാലും അഭിമാനത്തോടെ തന്നെ വാദിക്കുമെന്നാണ്’ ശാന്തി പ്രിയ പറയുന്നത്.

Karma News Editorial

Recent Posts

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

11 mins ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

33 mins ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

1 hour ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

1 hour ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

2 hours ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

2 hours ago