entertainment

മാടമ്പിയെ പോലെ വെല്ലുവിളി മോഹന്‍ലാലിനോട് വേണ്ട; ഫിയോകിന് മുന്നറിയിപ്പുമായി ശാന്തിവിള ദിനേശ് santhivila dinesh

തിയേറ്റര്‍ യൂണിയന്‍ നേതാവൊക്കെ മാടമ്പി സ്‌റ്റൈലില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊക്കെ രംഗത്തെത്തുന്നത് ശരിയായ കാര്യമല്ലെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.മോഹന്‍ലാല്‍ ചിത്രം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഫിയോക് പരസ്യമായി രംഗത്ത് വന്നിരുന്നു.

ഇനിയുള്ള ചിത്രങ്ങള്‍ ഒടിടിയിലേക്ക് പോയാല്‍ മോഹന്‍ലാലിന്റെ സിനിമകള്‍ ഇനി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പ്രതികരിച്ചത്.  ഫിയോക് പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ ഇങ്ങനെ ,

സിനിമയെന്ന കച്ചവട മേഖലയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് അഭേദ്യമായ റോള്‍ ഉണ്ടെന്നത് അംഗീകരിച്ചേ മതിയാകൂ. തീയറ്റര്‍ യൂണിയന്‍ നേതാവൊക്കെ മാടമ്പി സ്‌റ്റൈലില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊക്കെ രംഗത്തെത്തുന്നത് ശരിയായ കാര്യമല്ല.തലശേരിയിലെ മാടമ്പിയെ പോലെ ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റേയും ശബ്ദം മാറുന്നുണ്ടോയെന്നാണ് സംശയം. സംഘടനയെ തകര്‍ക്കുന്ന നിലപാടിലേക്ക് ആരും തീരുമാനങ്ങള്‍ എടുക്കരുത്. ഫിയോക് നിലനില്‍ക്കേണ്ടത് ആവശ്യമാണ്.

തലശേരിക്കാരനായ ഒരാള്‍ പത്ത് നാല്‍പത് തീയറ്റുകള്‍ തന്റെ കാല്‍കീഴില്‍ വെച്ച് ഭരിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതില്‍ സഹികെട്ടാണ് ഫിയോക് ഉണ്ടാകുന്നത്. ഫിയോക് നിലനില്‍ക്കേണ്ടത് ആവശ്യമാണ്.എന്നാല്‍ സംഘടന നിലനില്‍ക്കാന്‍ താരങ്ങളെ വെട്ടിയൊതുക്കും എന്നൊക്കെ പറയുന്നത് വെറും ദിവാ സ്വപ്നം മാത്രമാണ്’.

‘മോഹന്‍ലാല്‍ ഇനി ഒടിടിക്ക് പടം കൊടുത്താന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് ഫിയോക്കിന്റെ ഭീഷണി. മോഹന്‍ലാലിന്റെ പുതിയ സിനിമയായ ബാറോസ് മുന്നില്‍ കണ്ടാണ് ഫിയോകിന്റെ ഈ വെല്ലുവിളി. ഇത്തരം വെല്ലുവിളികള്‍ നടത്തിയാല്‍ വിജയകുമാര്‍ തനിച്ചായി പോകുകയേ ഉള്ളൂവെന്ന് മനസിലാക്കണം’.ഞാന്‍ പണം മുടക്കി ചെയ്യുന്ന സിനിമ തീയറ്ററില്‍ കാണിക്കില്ലെന്ന് മോഹന്‍ലാല്‍ ഒരിക്കലും പറയില്ല. പറഞ്ഞാല്‍ ഫിയോക് എന്ത് ചെയ്യും? ശാന്തിവിള ചോദിച്ചു.

Karma News Network

Recent Posts

അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കി, രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി

തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…

8 mins ago

കുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, നിയമം ലംഘിച്ച അമ്മ അറസ്റ്റിൽ

അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…

50 mins ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

1 hour ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

2 hours ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

2 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

3 hours ago