പാചക വിദഗ്ധനും സിനിമ നിർമ്മാതാവുമായ നൗഷാദിന്റെ പെട്ടന്നുള്ള മരണം മലയാളികൾക്ക് ആകെ നൊമ്പരമായിരുന്നു. കഴിഞ്ഞ ഒരു മാസത്തോളമായി ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയകെയാണ് മരണം നടന്നത്. രോഗങ്ങളോട് പൊരുതവെ രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇത് നൗഷാദിനെ വല്ലാതെ തളർത്തിയിരുന്നു. ഐസിയു കിടക്കയിൽ കിടന്നാണ് ഭാര്യയുടെ മൃതദേഹം അവസാനമായി അദ്ദേഹം കണ്ടത്. ഇപ്പോളിതാ നൗഷാദിനെ ഓർത്തെടുക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
ലാൽജോസിന്റെ സംവിധാനത്തിൽ ദിലീപ് നായകനായ സ്പാനിഷ് മസാല നൗഷാദിന് ഭീമമായ നഷ്ടമാണ് ഉണ്ടാക്കിയത് എന്ന് സംവിധായകൻ പറയുന്നു. സ്പാനിഷ് മസാല വിദേശത്തൊക്കെ പോയി ആർഭാടമായി ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാൽ ലാൽജോസിന്റെയും ദിലീപിന്റെയും കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ച് ദയനീയ പരാജമായി ആ സിനിമ മാറിയെന്നും സംവിധായകൻ പറഞ്ഞു. അവിടം മുതലാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്. അദ്ദേഹം പതിയെ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോയെന്നും ശാന്തിവിള ദിനേഷ് പറഞ്ഞു.
ഒരു ആവറേജ് ചിത്രമായി സ്പാനിഷ് മസാലയെ കുറിച്ച് അഭിപ്രായങ്ങൾ വന്നു. അതേസമയം 14 കോടി രൂപ മുടക്കിയാണ് നൗഷാദ് ലാൽജോസിന്റെ സ്പാനിഷ് മസാല നിർമ്മിച്ചത്. എന്നാൽ ആ ചിത്രം ബോക്സോഫീസിൽ ദയനീയമായി പരാജയപ്പെട്ടു. ലാൽജോസിന്റെ മറ്റ് സിനിമകൾ പോലെ സ്പാനിഷ് മസാല വന്നില്ലേ എന്ന് ഞാൻ നൗഷാദിനോട് ചോദിച്ചിരുന്നു. മറ്റ് സിനിമകളൊന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ 14 കോടി പോയെന്നായിരുന്നു നൗഷാദിന്റെ മറുപടി. സിനിമാ മേഖലയിൽ ഒരുപാട് പേർ നൗഷാദിന്റെ സഹായം സ്വീകരിച്ചവരുണ്ട്. ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുമ്പോഴും നൗഷാദ് എപ്പോഴും ചിരിച്ച് കൊണ്ടായിരുന്നു നിന്നത്.
അദ്ദേഹത്തിന്റെ ട്രേഡ് മാർക്ക് തന്നെ അതായിരുന്നു, അതേസമയം നൗഷാദ് നിർമ്മിച്ച കാഴ്ച എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. സംവിധായകൻ ബ്ലെസിയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു കാഴ്ച. കൂടാതെ മമ്മൂട്ടിയുടെ തന്നെ ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ തുടങ്ങിയ സിനിമകളും നിർമ്മാതാവിന്റെതായി വിജയമായി. ദിലീപ് നായകനായ ലയണും വിജയമായ ചിത്രമാണ്.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…