entertainment

നസ്രിയ കൂട്ടുകാരെപ്പോലും കല്യാണം വിളിച്ചില്ല, എന്നെയും വിളിച്ചില്ല, തുറന്നുപറഞ്ഞ് ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാംഗ്ലൂർ ഡേയ്‌സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

ഇപ്പോൾ സഹപാഠികളെ വിവാഹം ക്ഷണിക്കാൻ നസ്രിയ മറന്ന് പോയതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. വാക്കുകൾ, എന്റെ മകൻ ക്രൈസ്റ്റ് നഗർ സ്‌കൂളിൽ പഠിക്കുമ്പോൾ അവന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളാണ് നസ്രിയ നസിമും ശ്രീലക്ഷ്മി ശ്രീകുമാറും. പാച്ചിക്ക (ഫാസിൽ) യുമായി എനിക്ക് നല്ല ബന്ധമാണ്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിലടക്കം ഞാൻ പങ്കെടുത്തിട്ടുണ്ട്. പക്ഷേ ഫഹദ് ഫാസിലിന്റെ കല്യാണം എന്നെ വിളിച്ചില്ല. ഞാൻ അന്വേഷിച്ചപ്പോൾ ആരെയൊക്കെ കല്യാണത്തിന് പങ്കെടുപ്പിക്കണമെന്നുള്ള നിർദ്ദേശം ഫഹദ് തന്നെ കൊടുത്തു എന്ന് അറിഞ്ഞു.

വിളിക്കാത്തതിൽ എനിക്ക് പരിഭവമില്ല. പക്ഷേ എന്റെ മകളുടെ ക്ലാസിൽ പഠിച്ച കുട്ടിയാണല്ലോ. അതുകൊണ്ട് കൂട്ടുകാരിയുടെ കല്യാണത്തിന് കൂടാൻ സഹപാഠികൾക്ക് ആഗ്രഹമുണ്ട്. അവർ വിചാരിച്ചത് ഞാൻ സംവിധായകനൊക്കെ ആയത് കൊണ്ട് കല്യാണകുറി കിട്ടുമെന്നാണ്. അവരെന്നെ വിളിച്ച് ഞങ്ങൾ മൂന്ന് പേർക്ക് നസ്രിയയുടെ കല്യാണത്തിൽ പങ്കെടുക്കണമെന്നുണ്ട്. ഓരോ ലെറ്റർ തരുമോന്ന് ചോദിച്ചു.

ഞാനെങ്ങനെ തരാനാണ്? ഫഹദോ നസ്രിയയോ ഫാസിലോ ആണ് തരേണ്ടതെന്ന് പറഞ്ഞു. എന്നെ പോലും വിളിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ അല്ലാതെ പോകാൻ പറ്റുമോ എന്നായി അവർ. കല്യാണ കത്ത് ഇല്ലാതെ വിളിക്കാത്ത കല്യാണത്തിന് പോവരുതെന്ന് പറഞ്ഞ് അവരെ ഞാൻ നിരുത്സാഹപ്പെടുത്തി. കൂടെ പഠിച്ചവരിൽ രണ്ടോ മൂന്നോ പേരെയെ നസ്രിയ വിളിച്ചിട്ടുള്ളു. സ്‌കൂൾ കഴിഞ്ഞ പാടെ സിനിമയിൽ തിരക്കായതോടെ ഒന്നിച്ച് പഠിച്ചവരെ ഒക്കെ മറന്നിട്ടുണ്ടാവാം. എന്റെ മകൻ ഭരത് ചന്ദ്രനെയും വിളിച്ചിട്ടില്ല. അത് ഞാൻ ഇടയ്ക്ക് ആലോചിക്കാറുണ്ട്. എന്ത് കൊണ്ട് നസ്രിയ കൂടെ പഠിച്ച സുഹൃത്തുക്കളെ വിളിക്കാത്തതെന്ന്. പത്തോ ഇരുപതോ പേരെ വിളിച്ചാൽ ലോകം ഒന്നും ഇടിഞ്ഞ് വീഴത്തില്ല.

നസ്രിയയെ പോലെ തന്നെ ജഗതി ശ്രീകുമാർ ചേട്ടന്റെ മകൾ ശ്രീലക്ഷ്മിയും. എറണാകുളത്ത് വെച്ചായിരുന്നു കല്യാണം. ശ്രീലക്ഷ്മിയുടെ അമ്മ കലയ്ക്ക് എന്നെ നല്ല പരിചയമുണ്ട്. അമ്പിളി ചേട്ടൻ കല്യാണം കഴിക്കുന്നതിന് മുന്നെ എനിക്ക് പരിചയമുണ്ട്. ക്രൈസ്റ്റ് നഗറിൽ വച്ച് പലവട്ടം കാണുകയും ശ്രീലക്ഷ്മിയോടും അമ്മയോടും ഞാൻ സംസാരിച്ചിട്ടുമുണ്ട്. എങ്കിലും വിവാഹം വിളിച്ചില്ല. അത് സാരമില്ല. പാവം കുട്ടിയാണ്. അച്ഛൻ അസുഖബാധിതനായിരിക്കുന്നു. അമ്മയും അവളും കൂടെയാണ് എല്ലാം ചെയ്തത്. നന്നായി വരട്ടേ എന്നേ ഞാൻ പ്രാർഥിച്ചുള്ളു. ആ പരിഭവം എനിക്കില്ല. ഗൾഫിൽ എവിടെയോ സന്തോഷമായി അവൾ ജീവിക്കുന്നുണ്ട്.

2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോൻറെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി. മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ നിവിൻ ഒരുമിച്ച ബാംഗ്ലൂർ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

53 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

56 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

1 hour ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago