entertainment

എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഡിലീറ്റ് ചെയ്തത്, പേടിച്ച്‌ ഓടിപ്പോയതല്ല; സന്തോഷ് കീഴാറ്റൂര്‍

തിരുവനന്തപുരം : നടന്‍ ഉണ്ണി മുകുന്ദന്റെ ഹനുമാന്‍ സ്വാമിയുടെ ഫോട്ടോയും അതിന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഇട്ട് ഒരു കമന്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഉണ്ണി മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ സന്തോഷ് കീഴാറ്റുര്‍ പങ്കുവെച്ച കമന്റാണ് വൈറലായത്. ഇതിന് മറുപടിയുമായി ഉണ്ണിയും വന്നതോടെ സോഷ്യല്‍ ചര്‍ച്ച കൊഴുത്തു. കഴിഞ്ഞ കുറിച്ച് മണിക്കൂറുകളായി ട്രോളന്‍മാരുടെ വിളയാട്ടത്തിന് നടുവിലാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍.

എന്നാല്‍ ഇതിനെല്ലാം വിശദീകരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് കീഴാറ്റൂര്‍. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ലെന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്. നാട് വലിയ ഒരു പ്രതിസന്ധി നേരിടുന്ന അവസരത്തില്‍ ഇത്തരത്തില്‍ വിദ്വേഷപ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഇത്തരക്കാരെ താന്‍ അവഗണിക്കുകയാണ് പതിവെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ് കീഴാറ്റൂര്‍ ഇക്കാര്യം പറയുന്നത്

സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകള്‍ ഇങ്ങനെ :

ഞാന്‍ ഒരു മതവിശ്വാസത്തിനെയോ ദൈവത്തെയോ എതിര്‍ക്കുന്ന ആളല്ല. ഈശ്വരന്‍ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതില്‍ എന്താണ് തെറ്റ്? രക്ഷിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മനുഷ്യന്‍ ഓക്സിജന്‍ പോലും കിട്ടാതെ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്. അതൊരു വിശ്വാസിയുടെ നിര്‍ദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് കമന്റ് ചെയ്തത്.

അതില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിഷമമില്ല. എന്റെ കമന്റ് ഉണ്ണിക്ക് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് ഞാന്‍ അത് ഡിലീറ്റ് ചെയ്തത്. അല്ലാതെ പേടിച്ച്‌ ഓടിപ്പോയതല്ല. അതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്തു പ്രചരിപ്പിക്കുന്നവരോട് സഹതാപമേ ഉള്ളൂ. ഞാന്‍ ഒരു രാഷ്ട്രീയ കക്ഷിയില്‍ വിശ്വസിക്കുന്ന ഒരാളാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആ കക്ഷിയോടുള്ള വെറുപ്പാണ് ഇത്തരത്തില്‍ സൈബര്‍ ആക്രമണം നടത്തുന്നതിന് പിന്നില്‍.’

‘ഞാന്‍ ഫെയ്സ്ബുക്കില്‍ ജീവിക്കുന്ന ആളല്ല. വല്ലപ്പോഴും മാത്രമേ ഇത് നോക്കാറുള്ളൂ. ഇത്തരം പ്രചാരണങ്ങളൊന്നും എന്നെ ബാധിക്കില്ല. ഇതൊക്കെ അവഗണിക്കുകയാണ് പതിവ്. സ്ക്രീന്‍ ഷോട്ട് പ്രചാരണം നടത്തുന്നവരുടെ ഉദ്ദേശം വേറെയാണ്. ഞാന്‍ അമ്ബലത്തില്‍ പോകുന്ന ആളാണ് ഒരു മതവിശ്വാസത്തിനും എതിരല്ലെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

18 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

40 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago