entertainment

എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്‍, എന്നെപ്പൊലൊരാൾക്ക് നിങ്ങളുടെ മനസ്സിൽ സ്ഥാനമുണ്ടോ; സന്തോഷ് കീഴാറ്റൂര്‍

സന്തോഷ് കീഴാറ്റൂരിന് അഭിനന്ദനവുമായി നടൻ മോഹൻലാലെത്തി. കണ്ണൂര്‍ ജില്ലയിലെ വാളന്റിയറായെത്തിയ നടന്‍ സന്തോഷ് കീഴാറ്റൂരിനാണ് അഭിനന്ദനവുമായി മോഹൻലാലെത്തിയത്. നടന്റെയും കുടുംബത്തിന്റേയും സുഖവിവരം അന്വേഷിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ വിളിച്ചത്. ചെറിയ വേഷങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള തന്നെപ്പോലുള്ള ചെറിയ നടന്‍ ലാലേട്ടന്റെ മനസ്സിലുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം ഫേയ്സ്ബുക്കില്‍ കുറിച്ചു. തന്റെ സ്വപ്നപദ്ധതിയെക്കുറിച്ച്‌ ഒരിക്കല്‍ പറഞ്ഞിരുന്നെന്നും അത് ഓര്‍ത്തെടുത്ത് തന്നോട് ചോദിച്ചു എന്നാണ് സന്തോഷ് കീഴാറ്റൂര്‍ പറയുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനില്‍ മോഹന്‍ലാലിന്റെ മകനായിട്ട് സന്തോഷ് എത്തിയിരുന്നു.

സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റ് വായിക്കാം

ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല. മകൻ (പുലിമുരുകൻ) അച്ഛനെ വിളിച്ച് സുഖവിവരം അന്വേഷിച്ചു. മലയാളത്തിന്‍റെ അഭിമാനം, പത്മശ്രീ മോഹൻലാൽ, നമ്മുടെയൊക്കെ പ്രിയപ്പെട്ട ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചു. അമ്മയോട് കുറെ നേരം സംസാരിച്ചു. എന്താ പറയാ, സന്തോഷം അടക്കാൻ പറ്റുന്നില്ല. മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ. ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു. ലാലേട്ടന്‍റെ മനസ്സിലൊക്കെ എന്നെപ്പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക എന്നതിൽപ്പരം സന്തോഷം എന്താ വേണ്ടത്.

എന്‍റെ സ്വപ്നപദ്ധതിയെപ്പറ്റി (നാടക ആംഫി തീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിന്‍റെ നിർമ്മാണത്തെപ്പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു. നാടകത്തെക്കുറിച്ച് അന്വേഷിക്കുന്നു. എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്.. ലവ് യൂ ലാലേട്ടാ. സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും. അതെ ലാലേട്ടാ, ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും. മറക്കില്ല ലാലേട്ടാ, ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്. ലോക മലയാളികൾ കാത്തിരിക്കുന്നു കുഞ്ഞാലിമരക്കാരെ, ,റാമിനെ, എമ്പുരാനെ, ബറോസിനെ.. അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ. ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ ജയസൂര്യ, വിജയരാഘവൻ ചേട്ടൻ, സലിംകുമാർ, നന്ദുഏട്ടൻ, സിദ്ധിക്ക, കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്വേഷിക്കുന്നു. സഹപ്രവർത്തകരോടുള്ള കരുതൽ.. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ. നമ്മളീ കാലത്തെ അതിജീവിക്കും. മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

16 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

33 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago