entertainment

സാധാരണ സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ വടിയാവും, ഈ സിനിമ ജീവവായു തന്നു, സന്തോഷ് കീഴാറ്റൂര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സന്തോഷ് കീഴാറ്റൂര്‍. എന്നാല്‍ സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട് പോയ ഒരു കാലാകാരന്‍ കൂടിയാണ് അദ്ദേഹം. അഭിനയിച്ച മിക്ക സിനിമകളിലും മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ വിധി. വിക്രമാദിത്യന്‍, പുലിമുരുകന്‍, കമ്മാരസംഭവം, കാവല്‍ എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ എല്ലാം ഇതാവര്‍ത്തിച്ചു.

എന്നാല്‍ ഇപ്പോള്‍ മരിക്കാത്ത കഥാപാത്രം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സന്തോഷ്. സൗബിന്‍ ഷാഹിര്‍ നായകനായ കള്ളന്‍ ഡിസൂസ എന്ന ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂരിന്റെ കഥാപാത്രം മരിക്കുന്നില്ല, മാത്രമല്ല സിനിമ അവസാനിക്കുന്നത് വരെ സജീവമായി ഈ കഥാപാത്രമുണ്ട്. സിനിമ തിയേറ്ററില്‍ കണ്ടതിന് ശേഷം നടി സുരഭി ലക്ഷ്മിയുമൊത്ത് മടങ്ങുമ്പോള്‍ ചെയ്ത വീഡിയോയിലാണ് മരിക്കാത്ത കഥാപാത്രത്തെ ലഭിച്ച സന്തോഷം സന്തോഷ് കീഴാറ്റൂര്‍ പങ്കുവെച്ചത്.

‘സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടന്റെ സാനിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്,’ സന്തോഷ് പറഞ്ഞു.

‘ഇന്ന് സന്തോഷേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ കണ്ടിട്ട് വരികയാണ്. ട്രെയ്ലര്‍ വന്നപ്പോഴും താഴെ ‘ഒരു മരണം ഉറപ്പ്’ എന്ന കമന്റ് ഉണ്ടായിരുന്നു. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ പോകുന്നത്,’ എന്നാണ് സുരഭി ലക്ഷ്മി വീഡിയോയില്‍ പറഞ്ഞത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago