entertainment

ഇതെന്താ ദിവ്യഗര്‍ഭമോ, പേളി മാണിയുടെ ബേബി മമ്മ ഡാന്‍സ് വാര്‍ത്തയ്‌ക്കെതിരെ സന്തോഷ് കീഴാറ്റൂര്‍

നടി പേളി മാണിയുടെ ഡാന്‍സ് വാര്‍ത്തയാക്കിയ ഇടതുപക്ഷത്തിന്റെ വാർത്ത ചാനലിന്റെ വെബ്‌സൈറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇടതുപക്ഷ സഹയാത്രികനും നടനുമായ സന്തോഷ് കീഴാറ്റൂര്‍ രം​ഗത്ത്.ബ്രൂട്ടാസിന്റെ ചാനൽ എന്ന് കമന്റുകളും. പേളിയുടെ വയർ വിശേഷം മൂലം സാധാരണക്കാരനു ഓൺലൈൻ വാർത്തകൾ തുറക്കാൻ ആകുന്നില്ല. ഇതാദ്യമാണോ ഒരു പെൺകുട്ടി ഗർഭം ധരിക്കുന്നത്..കാവ്യയും മഞ്ജുവും അടക്കം ഗർഭിണിയായ നാട്ടിൽ അവരുടെ വാലേ കെട്ടാൻ ഇല്ലാത്ത പേളിയേ എന്തിനു പൊക്കി പിടിക്കണം എന്നും രൂക്ഷമായ കമന്റുകൾ. ഇനി പേളിയുടെ ഗർഭ വാർത്ത ഇട്ടാൽ പേജ് ബ്ളോക്ക് ചെയ്യും എന്നു വരെ പല മാധ്യമങ്ങളിലും ഭീഷണികൾ..

ചാനൽ ഇത്രയ്ക്ക് തരം താണോയെന്നും വാര്‍ത്താ ദാരിദ്രമാണോയെന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘നിറവയറുമായി നൃത്തം ചെയ്ത് പേളി: വൈറലായി ബേബി മമ്മ ഡാന്‍സ്’ എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നടന്റെ വിമര്‍ശനം.

മറക്കരുത്. കര്‍ഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരന്റെയും പൈസ കൊണ്ടാണ് ‘ജനതയുടെ ആത്മാവിഷ്‌കാരം’ എന്ന് പറഞ്ഞ് ചാനൽ കെട്ടി പൊക്കിയത്. പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ലെന്നും സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് പേളി മാണിയുടെ ബേബി മമ്മ ഡാന്‍സ് വീഡിയോ നടിയുടെ യുട്യൂബ് ചാനലില്‍ റിലീസ് ചെയ്തത്. ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദാണ് പേളിയുടെ നൃത്തം പകര്‍ത്തിയത്. വീഡിയോ ഇതിനോടകം എട്ട് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. പേളി മാണിയുടെ ആത്മവിശ്വാസത്തേയും എനര്‍ജിയേയും പ്രശംസിച്ച് നിരവധിപേരാണ് വീഡിയോക്ക് താഴെ പ്രതികരിക്കുന്നത്.

കൊവിഡ് പകര്‍ച്ചവ്യാധി കാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാരെന്നും സന്തോഷ് കീഴാറ്റൂര്‍ കൂട്ടിച്ചേര്‍ത്തു.സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ.‘അയ്യേ..ഇതാണോ കൈരളി? ഇത്രയും തരംതാഴ്‌ന്നോ വാര്‍ത്താ ദാരിദ്ര്യം ആണോ. ഇതെന്താ ‘ദിവ്യ ഗര്‍ഭമോ’ മറക്കരുത്, കര്‍ഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരന്റെയും പൈസ കൊണ്ടാണ് ‘ജനതയുടെ ആത്മാവിഷ്‌കാരം’ എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത്. പേളിയുടെ ഗര്‍ഭ വാര്‍ത്ത അറിയിക്കാനല്ല. രോഗകാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാര്‍.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

1 min ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

9 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

16 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

25 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

53 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago