പല സിനിമകളും ഇപ്പോൾ ബോക്സോഫിസിൽ നേട്ടം കൊയ്യുകയാണ്. ബോളിവുഡിലെ ചില സിനിമകളുടെ അണിയറ പ്രവർത്തകർ ഓരോ ദിവസത്തെയും കളക്ഷനുകൾ പുറത്തുവിടാറുമുണ്ട്. ഇപ്പോഴിതാ ബോക്സ് ഓഫീസ് കണക്കുകളെ കുറിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 100 കോടി ക്ലബ്ബിൽ സിനിമ കേറീന്ന് പറയുന്നത് ഓക്കേ വെറും തള്ളല്ലേ എന്നാണ് ഉദാഹരണ സഹിതം സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെ
ഒരു സെന്ററിൽ 200 ആള് അല്ലെങ്കിൽ 150 ആള്. നാല് ഷോ 800 ആളുകൾ. ഒരുദിവസം 800 ആളുകളല്ലേ സിനിമ കാണുന്നത്. 100 സെന്ററിൽ ആണെങ്കിൽ 80,000. അതിപ്പോൾ 300 സെന്ററിൽ ആണെങ്കിൽ രണ്ട് ലക്ഷത്തി നാല്പതിനായിരം. 100 രൂപ ആവറേജ് കൂട്ടുകയാണെങ്കിൽ രണ്ട് കോടി നാല്പത് ലക്ഷം. ആ ദിവസത്തെ ഒരു സീറ്റ് പോലും പെന്റിംഗ് ആകരുത് എന്നാലെ ഇത് കറക്ട് ആകൂ. നാലാമത്തെ ആഴ്ച ഇവർ ഒടിടിയ്ക്ക് കൊടുക്കുന്നുണ്ട്.
പല സെന്ററുകളിലും 200 സീറ്റ് പോലും ഇല്ല. അപ്പോൾ ഒരു ദിവസത്തെ കളക്ഷൻ മൂന്നരക്കോടിയോളം ഒക്കെ എങ്ങനെ വരും. ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞ് അടുത്ത ദിവസം തിയറ്ററിൽ പോയാൽ അവിടെ എത്ര ആളുണ്ടെന്ന് മനസിലാകും. 100 കോടി കളക്ട് ചെയ്യണമെങ്കിൽ 65 ലക്ഷം പേർ കാണണം. കേരളത്തിലെ മൊത്തം സിനിമാ പ്രാന്തന്മാർ കണ്ടാൽ പോലും അത് കിട്ടില്ല. അതും നാലാഴ്ച കഴിഞ്ഞ് ഒടിടിയിൽ വരുന്ന സിനിമ. ഞാൻ പറയുന്നത് വേണമെങ്കിൽ വിശ്വസിക്കാം..
ഒരു ഹിറ്റ് സിനിമയ്ക്ക് ഇവിടെ കിട്ടുന്നത് 20 കോടിയാണ്. നല്ല സൂപ്പർ ഹിറ്റാകുന്ന ചിത്രത്തിന് ലഭിക്കുന്നത് 50 കോടിയാണ്. സൂപ്പർ- ഡ്യൂപ്പർ ഹിറ്റുകളായ ബാഹുബലി പോലുള്ള സിനിമകൾക്ക് കിട്ടുന്നത് 76 കോടിയാണ്. മലയാള സിനിമയുടെ കാര്യമൊന്നും ഞാൻ പറയുന്നില്ല. അപ്പോൾ ഇവിടെ പറയുന്നത് മുഴുവൻ തള്ളല്ലേ. കലയെ ഇഷ്ടപ്പെടുന്നവൻ എന്തിനാണ് ഇങ്ങനെ തള്ളിമറിക്കുന്നേ
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…