social issues

കൊറോണ കാരണം ഷൂട്ടിങ്ങ് മുടങ്ങി, ആ സമയം ചാരിറ്റിക്കായി മാറ്റിവെച്ചെന്ന് സന്തോഷ് പണ്ഡിറ്റ്, കയ്യടിച്ച് സോഷ്യൽ മീഡിയ

കൊറോണാ കാരണം ഷൂട്ടിങ്ങ് മുടങ്ങിയപ്പോൾ ആ സമയം പരമാവധി കുഞ്ഞു ചാരിറ്റിപ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുകയാണെന്ന് സന്തോഷ് പണ്ഡിറ്റ്. വയനാട് ജില്ലയിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേടിവി കൾ കൂടി നല്കുന്നുണ്ടെന്ന് സന്തോഷ് പറയുന്നു. കൂടാതെ നിർധനരായ വീട്ടമ്മമാർക്ക് പശു, ആട് , കോഴി, തയ്യിൽ മെഷീൻ , വാഴ കന്ന്, തയ്ക്കുവാനുള്ള വസ്ത്രങ്ങളും നല്കി വരുന്നു. ഇതിനിടയിൽ  കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, അട്ടപ്പാടി കോളനികളിലും, താനൂർ, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും ചെറിയ സഹായങ്ങൾ ചെയ്യുന്നുവെന്നും സന്തോഷ് ഫേസ്ബുക്കിൽ വ്യക്തമാക്കുന്നു. ഏതാനും ചില ചിത്രങ്ങളും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്

കൊറോണാ കാരണം എന്റെ ഷൂട്ടിങ്ങ് മുടങ്ങിയപ്പോൾ ആ സമയം പരമാവധി കുഞ്ഞു ചാരിറ്റിക്കായ് ഞാൻ സമയം മാറ്റി വെച്ചു. ജൂൺ 1 മുതൽ തുടങ്ങിയ എന്റെ പര്യടനം തുടരുകയാണ്. വയനാട് ജില്ലയില് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന കുട്ടികളെ കണ്ടെത്തി ഇനിയും കുറേ TV കള് കൂടി നല്കുന്നുണ്ട്. കൂടെ നി4ധനരായ വീട്ടമ്മമാർക്ക് പശു, ആട് , കോഴി, തയ്യില് മെഷീ9, വാഴ കന്ന്, തയ്ക്കുവാനുള്ള വസ്ത്രങ്ങളും നല്കി വരുന്നു. ഇതിനിടയില് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും, അട്ടപ്പാടി കോളനികളിലും, താനൂർ, പൊന്നാനി മത്സ്യ ബന്ധന മേഖലയിലും ചെറിയ സഹായങമങള് ചെയ്യുവാനായ്. എന്ടെ വയനാട് ജില്ലാ പര്യടനം തുടരുന്നു.

കൊറാണ വന്നതോടെ ബസ്സ് ഗതാഗതം ഭൂരിഭാഗവും നിന്നു പോയതും, ഓടുന്ന ബസ്സില് തന്നെ കൊറോണാ പേടി കാരണം ആള് കയറാതെ വന്നതോടെ പൊതു ഗതാഗതവും, നിരവധി സംരംഭങ്ങളും തക4ന്നുബിസ്സിനസ്സ്. കൂടെ നിരവധി വ്യാപാര സ്ഥാപനങ്ങളും തക4ന്നു. ബാങ്ക് വായ്പ എടുത്തും, പലരില് നിന്നും കടം എടുത്തും പുതിയ ഷോപ്പ് തുടങ്ങിയ പലരും കടം കയറി നെട്ടോട്ടം ഓടുകയാണ്. കൂലി പണിക്കാരും, ഓട്ടോ ഡ്രൈവ4മാരും, ഷോപ്പില് സഹായികളായ് പോയ തൊഴിലാളികളും, മറ്റു ദിവസ വേതനത്തില് ജീവിക്കുന്നവരും എല്ലാം വളരെ കഷ്ടപ്പാടിലും, പട്ടിണിയിലും ആണ്.

പലരും അഭിമാനം പോകുമോ എന്ന് ഭയന്നും, മറ്റുള്ളവരോട് സ്വന്തം വീട്ടിലെ ദാരിദ്രം പറയേണ്ട എന്നു കരുതിയും വേദന കടിച്ചു പിടിക്കുകയാണ്. School, college വിദ്ധ്യാ4ത്ഥികളും ശരിയായ രീതിയില് വിദ്യാഭ്യാസം ലഭിക്കാത്തത് കാരണവും, online വിദ്യാഭ്യാസത്തിന് TV ഇല്ലാത്തത് കാരണവും , മൊബൈലിന് റേഞ്ച് ഇല്ലാത്തതിനാലും കഷ്ടപ്പെടുകയാണ്.

Karma News Network

Recent Posts

സമരം അവസാനിപ്പിക്കാൻ ഇരുമുന്നണികൾക്കും ആ​ഗ്രഹമുണ്ടായിരുന്നു, തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്, ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…

31 mins ago

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

1 hour ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

2 hours ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

2 hours ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

2 hours ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

3 hours ago