entertainment

വിദേശത്ത് നിന്ന് വന്നവരെ കൊറോണ എന്ന് വിളിക്കുന്നവരോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്

കൊറോണ ഭീതിയില്‍ രാജ്യം ലോക്ക് ഡൗണിലൂടെ കടന്നു പോകുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് നേരെ ഉയരുന്ന പരിഹാസങ്ങളെ വിമര്‍ശിച്ച് സന്തോഷ് പണ്ഡിറ്റ്. കേരളത്തില്‍ പ്രളയം വരുമ്‌ബോഴും ചിലര്‍ക്ക് വലിയ രോഗം വരുമ്‌ബോഴും ഈ പ്രവാസികള്‍ എത്രയോ തുക എത്രയോ പേര്‍ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് ഇങനെ;

പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം, കൊറോണാ വന്നത് മുതല്‍ പലര്‍ക്കും പ്രവാസികള്‍ എന്നു കേള്‍ക്കുന്നത് തന്നെ പുച്ഛമാണ്. നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കളോടും, കൂട്ടുകാരോടും ദയവു ചെയ്ത് കേരളത്തിലേക്ക് വരരുത് എന്നു വരെ ക്രൂരമായ് പലരും പറയുന്നു. യഥാര്‍ത്ഥത്തില്‍ വിദേശത്ത് മണലാരണ്യത്തില്‍ പോയ് ചുട്ടു പൊള്ളുന്ന വെയിലില്‍ കഷ്ടപ്പെട്ട് പണമുണ്ടാക്കി കേരളത്തിലേക്ക് അയച്ചിട്ടാണ് ഇന്നീ കാണുന്ന കേരളത്തിന്റെ മുഴുവന്‍ പുരോഗതിയും ഉണ്ടായത്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വളര്‍ച്ചയും, വിജയവും നമ്ബര്‍ വണ്‍ സ്ഥാനവും.

കേരളത്തില്‍ പ്രളയം വരുമ്‌ബോഴും ചിലര്‍ക്ക് വലിയ രോഗം വരുമ്‌ബോഴും ഈ പ്രവാസികള്‍ എത്രയോ തുക എത്രയോ പേര്‍ക്ക് അയച്ചു കൊടുത്തു. അതെല്ലാം പല മഹാത്മാരും ഇത്ര പെട്ടെന്ന് മറന്നു. പ്രവാസികള്‍ ചെയ്ത അത്രയും ചാരിറ്റി കേരളത്തില്‍ ജോലി ചെയ്ത ആരെങ്കിലും ചെയ്തിട്ടുണ്ടോ..? കഷ്ടം.. ഭൂരിഭാഗം മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളും കോടികള്‍ കത്തിച്ച് നിര്‍മിച്ചതും പ്രവാസികളാണ്. വലിയ വലിയ ഷോപ്പിങ് മാളുകളും, ആഡംബരങ്ങളോട് കൂടിയ മണി മന്ദിരങ്ങളും ഉണ്ടാക്കിയത് പ്രവാസികളുടെ വിയര്‍പ്പില്‍ നിന്നാണ്. അവരുടെ വിയര്‍പ്പിനെ മറക്കാനോ, വെറുക്കാനോ ആര് ശ്രമിച്ചാലും അതിന് കഴിയില്ല.

ഓരോ ദിനവും നമ്മടെ നാട്ടില്‍ എത്തുന്നത് പ്രവാസികളുടെ കോടി കണക്കിന് രൂപയാണ്. ഒരു കൊറോണാ വന്നപ്പോഴേക്കും പ്രവാസികളെ പേടിക്കുന്ന, പുച്ഛിക്കുന്ന ഒരുത്തനും അത് മറന്ന് പോകേണ്ട. ഒരു കൊറോണാ വൈറസ് വന്നപ്പോഴേക്കും പ്രവാസികളൊക്കെ ഒറ്റയടിക്ക് വെറുക്കപ്പെട്ടവരായ് അല്ലേ? നിലവില്‍ വിദേശത്ത് നിന്നും വന്നവരെ ‘കൊറോണാ..കൊറോണാ..’ എന്നും വിളിച്ച് കളിയാക്കുന്നു ചിലര്‍..കഷ്ടം..
(വാല്‍കഷ്ണം. പ്രവാസികളാണ് നാടിന്റെ ഉയര്‍ച്ചക്ക് കാരണം.പ്രവാസികള്‍ പടുത്തുയര്‍ത്തിയതാണ് ഈ നമ്ബര്‍ വണ്‍ കേരളം.പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ ഈ കേരളം വെറും വട്ടപൂജ്യമായേനെ..ഓര്‍ത്തോ.) Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍, ആയിരം സംസ്‌കാരിക നായകന്‍മാര്‍ക്ക് അര പണ്ഡിറ്റ്)

Karma News Network

Recent Posts

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

15 mins ago

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

24 mins ago

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

38 mins ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

60 mins ago

ഭര്‍ത്തൃമതിയായ യുവതിക്ക് നിരന്തരം നഗ്നചിത്രങ്ങള്‍ അയച്ചു, പ്രതി അറസ്റ്റിൽ

കോഴിക്കോട് : ഭര്‍ത്തൃമതിയായ യുവതിക്ക് തുടര്‍ച്ചയായി മൊബൈലില്‍ നഗ്‌നചിത്രങ്ങള്‍ അയച്ച് ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.…

1 hour ago

ട്രാക്കിൽ കെട്ടിപ്പിടിച്ചു നിന്നു, ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിൻ തട്ടി യുവാവും യുവതിയും മരിച്ചു. കൊല്ലത്ത് നിന്ന് എറണാകുളം ഭാ​ഗത്തേക്ക് പോകുകയായിരുന്ന ​ഗാന്ധിധാം എക്സ്പ്രസ് ഇടിച്ചാണ്…

2 hours ago