topnews

ലക്ഷദ്വീപിലെ മദ്യനിരോധനത്തിന് വേണ്ടി കരയുന്നവര്‍ കേരളത്തിന് വേണ്ടിയും കരയണം; മദ്യ നിരോധനം വേണമെന്ന് സന്തോഷ് പണ്ഡിറ്റ്

ലക്ഷദ്വീപിന് വേണ്ടി പോരാടുന്ന സാംസ്‌കാരിക നായകന്‍മാരും നടന്‍മാരുമെല്ലാം കേരളത്തിന് വേണ്ടിയും പ്രയത്‌നിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്. കേരളത്തിലും മദ്യ നിരോധനം വേണമെന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെ പണ്ഡിറ്റ് മുന്നോട്ട് വെയ്ക്കുന്നത്. ഗുണ്ടാ നിയമം സംബന്ധിച്ചും പാല്‍ വിതരണം സംബന്ന്ധിച്ചുമെല്ലാം പണ്ഡിറ്റ് പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം… ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം .. save Kerala (കുറെ കേരളത്തിലെ കുടുംബങ്ങൾ എങ്കിലും രക്ഷപ്പെടും ).. കഴിഞ്ഞ തവണ കാർഷിക സമരത്തിന്റെ സമയത്തു വായ തുറന്ന ചില വലിയ നടന്മാർ ഇപ്പോൾ ലക്ഷദ്വീപിൽ മദ്യം നിരോധിക്കാൻ വേണ്ടി കരഞ്ഞു കൊണ്ട് പോസ്റ്റ് ഇടുന്നുണ്ടല്ലോ . (2019 December ആയിരുന്നു അവരുടെ ആ കരച്ചിൽ . ആ സമയം വായ തുറന്ന നടന്മാരുടെ പുതിയ സിനിമ റിലീസ് ഉണ്ടായിരുന്നു . ആ സിനിമകൾക്ക് ചില വിഭാഗം ആളുകൾ കണ്ടു പിന്തുണ കിട്ടുവാൻ ആയിരുന്നു ആ കർഷക “പ്രേമം” കാണിച്ചത് .) അതിനു ശേഷം പഞ്ചാബിലെ കർഷകർ ഇപ്പോഴും സമരം ചെയ്യുന്നുണ്ട് . പക്ഷെ പുതിയ സിനിമകൾ റിലീസ് ഇല്ലാത്തതിനാൽ ഒരു നടനും വീണ്ടും അവർക്കായി കരയുന്നില്ല .

ലക്ഷദ്വീപിന്‌ വേണ്ടി കരയുന്ന നടന്മാരും സാംസ്കാരിക നായകന്മാരും കേരളത്തിനായും കരയേണ്ട വിഷയം ഉണ്ട് .ലക്ഷദ്വീപിലെന്ന പോലെ കേരളത്തിലെ സ്കൂൾ കുട്ടികൾക്കും ഉച്ചക്ക് ചിക്കൻ കറി , ബിരിയാണി , വലിയ മീന് പൊരിച്ചത് കേരളത്തിലും വിളമ്പണ്ടെ ?തീരദേശ നിയമത്തിൻ്റെ പേരിൽ ലക്ഷദ്വീപിൽ മാത്രമല്ല , കേരളത്തിലും എത്രയോ കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട് . ആ പൊളിച്ച കെട്ടിടങ്ങൾ കേരള സർക്കാർ തന്നെ വീണ്ടും കെട്ടിക്കൊടുക്കണം എന്നും പറഞ്ഞു പോസ്റ്റ് ഇടാമല്ലോ ?ലക്ഷദ്വീപിലെ പോലെ , കേരളത്തിലും പഞ്ചായത്തുകൾ തോറും സർക്കാർ ഫാമുകൾ സ്ഥാപിച്ച് കേരളത്തിലും നല്ല ഗുണനിലവാരമുള്ള പാൽ ലഭ്യമാക്കണം എന്നൊക്കെ പറഞ്ഞും പോസ്റ്റാം .

ഗുണ്ടാ നിയമവും യുഎപിഎ യും ലക്ഷദ്വീപിൽ മാത്രമല്ല . കേരളത്തിലും ഉണ്ടല്ലോ . ആ നിയമങ്ങൾ ലക്ഷദ്വീപിൽ മാത്രം മാറ്റിയാൽ മതി എന്നാണോ ഈ സാംസ്കാരിക നായകന്മാർ പറയുന്നത് ?അങ്ങനെ കേരളത്തെ ഇനിയെങ്കിലും ലക്ഷദ്വീപ് പോലൊരു “സമാധാനം നിറഞ്ഞ നാടാക്കി” മാറ്റുന്നതിനെ കുറിച്ചും നമ്മുക്ക് ചർച്ച ചെയ്യേണ്ടേ ?ലക്ഷ്വദീപിൽ ഇത്രയും കാലമായി ഒരു കള്ളവും ഇല്ല , ചതിയും ഇല്ല എള്ളോളമില്ല പൊളി വചനം എന്ന് ചിന്തിക്കുന്നവർ കേരളവും ലക്ഷദ്വീപിലെ പോലെ ആക്കുവാൻ ഇവിടെയും മദ്യ നിരോധനവും , രാഷ്ട്രീയ ആക്രമണങ്ങൾ ഇല്ലാതാക്കുവാനും ശ്രമിക്കണം .#SaveKeralam (ലക്ഷദ്വീപ് പോലെ (വാൽകഷ്ണം . ലക്ഷദ്വീപിൽ മദ്യം വേണ്ട… കേരളത്തിൽ മൊത്തം ഒഴുക്കാം അതെന്താ അങ്ങനെ ?)

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

7 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

12 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

40 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

49 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

1 hour ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago