entertainment

സിനിമയില്‍ മാത്രമല്ല സന്തോഷ് പണ്ഡിറ്റ് ജീവിതത്തിലും നായകന്‍, നിര്‍ദ്ധന കുടുംബത്തിന് ഓട്ടോറിക്ഷ സമ്മാനിച്ച് നടന്‍

മലയാളികള്‍ക്ക് സുപരിചിതനായ നടനും സംവിധായകനുമൊക്കെയാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുമുണ്ട്. പാവപ്പെട്ടവര്‍ക്കും ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും തന്നാല്‍ കഴിയുന്ന സഹായം സന്തോഷ് പണ്ഡിറ്റ് ചെയ്ത് വരുന്നുണ്ട്. ഇപ്പോള്‍ ജീവിതം പ്രതിസന്ധിയിലായി ജീവിക്കാനായി പാടുപെടുന്ന കുടുംബത്തിന് ഒരു ഓട്ടോ റിക്ഷ നല്‍കി സഹായിച്ചിരിക്കുകയാണ് സന്തോഷ്.

കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍ തീര്‍ത്തും കഷ്ടപ്പെടുന്ന ഒരു കുടുംബത്തിലെ ഒരാള്‍ക്കാണ് സന്തോഷ് ഉപജീവനത്തിനായി ഓട്ടോ റിക്ഷ വാങ്ങി നല്‍കിയത്. രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. ഭാര്യ രോഗിയാണ്. സ്വന്തമായി ഓട്ടോ റിക്ഷ ഇല്ലാത്തതിനാല്‍ 21 വര്‍ഷമായി വണ്ടി വാടകയ്ക്ക് എടുത്താണ് ഓടിച്ചിരുന്നു. ഈ വിവരം അറിഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് ഓട്ടോ റിക്ഷാ വാങ്ങി നല്‍കിയത്. നിരവധി പേരാണ് താരത്തിന്റെ പ്രവൃത്തിയെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

പലപ്പോഴും തന്നെ ആവശ്യങ്ങള്‍ പറഞ്ഞ് സഹായം ചോദിച്ച് എത്തുന്നവരെ കഴിയുന്ന വിധത്തില്‍ സഹായിക്കാറുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. അടുത്തിടെ ജീവിതം പ്രതിസന്ധിയിലായ കുടുംബത്തിന് ഒരു പെട്ടി വണ്ടിയും അതിലേക്ക് ആദ്യ ഘട്ടമായി വില്‍പ്പനയ്ക്ക് ഉള്ള സാധനങ്ങളും സന്തോഷ് പണ്ഡിറ്റ് വാങ്ങി നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലായിലെ ആറന്മുള ഏലന്തൂരിലെ ലക്ഷം വീട് കോളനിയിലാണ് സന്തോഷ് സഹായവുമായി എത്തിയത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

6 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

7 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

8 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

9 hours ago