more

കാലം അത്ര നല്ലതല്ല, സ്ത്രീ സുഹൃത്തുക്കള്‍ക്ക് മുന്നറിയിപ്പുമായി സന്തോഷ് പണ്ഡിറ്റ്

തന്റെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ തുറന്ന് പറയുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്.തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് കഷ്ടത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി മുടക്കാനും മടി കാണിക്കാത്തയാളുമാണ് പണ്ഡിറ്റ്.ഇപ്പോള്‍ തന്റെ സ്ത്രീ സുഹൃത്തുക്കള്‍ക്കായി സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിലൂടെ സ്‌നേഹ സന്ദേശം പങ്കുവെച്ചിരിക്കുകയാണ്.കൊറോണക്കാലത്ത് കടകളില്‍ മൊബൈല്‍ നമ്പറും പേരും എഴുതുമ്പോള്‍ സ്ത്രീകള്‍ അച്ഛന്റെയോ,സഹോദരന്റെയോ,ഭര്‍ത്താവിന്റെയോ നമ്പര്‍ എഴുതുന്നതാണ് ബുദ്ധിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,പണ്ഡിറ്റിന്‌ടെ ബോധോദയങ്ങളും,വചനങ്ങളും..നിരവധി facebook group കളില് പല സ്ത്രീകളും വളരെ നിഷ്‌കളങ്കമായ് മൊബൈല് നമ്പറും,വീട് അഡ്രെസ്സും,ജനിച്ചതു മുതലുള്ള സകല വിവരങ്ങളും നല്കുകയും,പിന്നീട് ഈ വിവരങ്ങള് വെച്ച് അവരെ പലരും ബുദ്ധിമുട്ടിക്കുന്നു എന്നും ചില പരാതികള് കണ്ടു.കാണുന്നവനെ ഒക്കെ വിശ്വസിച്ച് തങ്ങളുടെ സ്വകാര്യത പരസ്യബാക്കുന്ന എല്ലാ യുവതികളും വളരെ ശ്രദ്ധിക്കുക.അതുപോലെ കൊറോണാ വന്നത് മുതല് പല ഷോപ്പിലും മൊബൈല് നമ്പറും പേരും എഴുതുവാന്‍ പറയുന്നുണ്ട്.അവിടെ അച്ഛന്‌ടേയോ,സഹോദരന്‌ടേയോ,ഭര്‍ത്താവിന്‌ടേയോ നമ്പര്‍ എഴുതുന്നതാണ് ബുദ്ധി.മുമ്പ് 2018 ലെ പ്രളയ സമയത്ത് കഷ്ടപ്പെട്ടവരെ സഹായിക്കുവാന്‍ ചില യുവതികള് Doctors.അടക്കം നിഷ്‌കളങ്കമായ് മൊബൈല് നമ്പര്‍ എല്ലാവര്‍ക്കുമായ് പരസ്യമായ് നല്കി ട്ടോ.പക്ഷേ പിന്നീട് പല ഞരമ്പു രോഗികളും ആ നമ്പര്‍ വെച്ച് പലരേയും ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു.സ്ത്രീകള് ജാഗ്രതൈ.

ആണ്‍ കുട്ടികള്‍ ആയാലും പെണ്‍ കുട്ടികളായാലും എല്ലാ കാര്യങ്ങള്‍ക്കും ഒരു limit വേണം…അത് സൗഹൃദം ആയാലും പ്രണയം ആയാലും എന്ത് തരം Relation ആയാലും ശരി Limit നമ്മള്‍ നിശ്ചയിക്കണം..മക്കള്‍ക്ക് smart phone,two wheeler,four wheeler etc വില കൂടിയ വസ്തുക്കളോടൊപ്പം നല്ല സംസ്‌കാരവും,വ്യകതിരിവും പറഞ്ഞ് കൊടുക്കണം.അതോടൊപ്പം അവരൂടെ കൂട്ടുകാരെ കുറിച്ചും,കാമുകീ കാമുകരെ കുറിച്ചും മനസ്സിലാക്കണം.മാതാപിതാക്കള് മദ്യം, ലഹരി ഉപയോഗം ഒഴിവാക്കണം..സ്ത്രീകള് പ്രത്യേകിച്ച് ആരെയും അമിതമായി depend ചെയ്യരുത്…അതാണ് പല പുരുഷന്മാരും അവരെ പല രീതിയിലും മുതലെടുക്കുന്നത്.(വാല് കഷ്ണം.കണ്ട മണ്ണുണ്ണിമാരെ ഒന്നും യുവതികള് പ്രണയിക്കരുത്.സ്വയം തിരഞ്ഞെടുക്കുമ്പോള്‍ നൂറുവട്ടം ചിന്തിക്കുക. ജീവിതം സിനിമയല്ല.ഇവിടെ re take ഇല്ല.കാലം അത്ര നല്ലതല്ല എന്ന് തോന്നുന്നു.എട്ടിന്‌ടെ പണി കിട്ടിയിട്ട് പിന്നെ’അയ്യോ അമ്മേ’എന്നും പറഞ്ഞ് നിലവിളിച്ചിട്ട് കാര്യമില്ല.കഥയില്ലത് ജീവിതം..കാമുകന്മാ4ക്ക് മാനസിക പ്രശ്‌നങ്ങള് വല്ലതും തിരിച്ചറിഞ്ഞാല് നേരത്തേ തന്നെ നൈസായ് ഒഴിവാക്കുക..വികാരത്തിന് പ്രാധാന്യം കുറച്ച് വിവേകത്തോടെ ജീവിക്കുക..)സൂക്ഷിച്ചാല് ദു;ഖിക്കേണ്ടാ..

Karma News Network

Recent Posts

ഡൽഹിയിലെ വീടിന് നേരെ കരി ഓയിൽ ഒഴിച്ചു, ജയ് ഇസ്രായേൽ എന്ന പോസ്റ്ററും പതിച്ചു- അസദുദ്ദീൻ ഒവൈസി

ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ്…

18 mins ago

‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ…’ വികാരഭരിതനായി മമ്മൂട്ടി

നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…

47 mins ago

സംസ്ഥാനത്ത് ഇന്നും മഴ തന്നെ, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…

1 hour ago

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

9 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

9 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

9 hours ago