entertainment

അഭയാക്കേസ് വിധിയിൽ ഇതേ കോടതിയെ നമ്മൾ പുകഴ്ത്തിയത് മറക്കരുത്- സന്തോഷ് പണ്ഡിറ്റ്

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമായിരുന്നു. നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി നിരവധി പേരാണ് രം​ഗത്ത് വന്നത്. ഇപ്പോഴിതാ ഈ കേസിലെ വിധി പ്രസ്താവനയിലുള്ള തൻ്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

പീഡന കേസിൽ ആരോപണ വിധേയനായ പുരോഹിതനെ കോടതി വെറുതെ വിട്ടല്ലോ.. എന്നാൽ അത് കേട്ട് വിഷമിച്ച ചിലർ ഈ വിധി കാരണം കോടതിയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു പോസ്റ്റ് ഇടുന്നത് ശ്രദ്ധയിൽപെട്ടു. സാക്ഷികൾ ആരും കൂറ് മാറിയിട്ടില്ല, എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന് ചിന്തിച്ചപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ..1) ഒരു സ്ത്രീ 13 തവണ പീഡിപ്പിച്ചു എന്നാണ് പറഞ്ഞത് . ഈ സ്ത്രീ 12 തവണ പീഡിപ്പിച്ചപ്പോൾ മിണ്ടാതിരിക്കുകയും13 നാം തവണ മാത്രമാണ് ഇത് പീഡനമായി മനസിലായുള്ളൂ എന്ന രീതിയിൽ വാദങ്ങൾ വന്നിരിക്കാൻ. സാധ്യതയുണ്ട് . ആദ്യത്തെ തവണ പീഡനം നടന്നപ്പോൾ ഉടനെ കേസ് കൊടുത്തിരുന്നുവെങ്കിൽ, പെട്ടെന്ന് തന്നെ ശാസ്ത്രീയമായ തെളിവുകൾ എടുത്തു പ്രതിക്ക് ശിക്ഷ കിട്ടുമായിരുന്നു . എന്നാല് കുറച്ചു വർഷങ്ങൾക്കു മുമ്പ് പീഡിപ്പിച്ചു എന്ന് പറയുന്നത് കോടതി മുഖവിലക്ക് എടുതിരിക്കില്ല . കാരണം 13 തവണ പ്രായപൂർത്തിയായ , പക്വതയുള്ള ഒരാളെ പീഡിപ്പിച്ച് എങ്കിൽ അത് പരസ്പര സമ്മതത്തോടെ ഉള്ളതാകും എന്ന് പ്രതിഭാഗം വാദിച്ചു സമർത്തിച്ചിരിക്കാം. പീഡനത്തിന് തെളിവ് കൊടുത്താൽ മാത്രം പോരാ , അത് ക്രിമിനൽ swabhaavatil ബോധപൂർവം ചെയ്തു എന്ന് കൂടി സമർത്തിച്ചാലെ ആരോപണ വിധേയനായ വ്യക്തിക്ക് ശിക്ഷ കിട്ടൂ. മാത്രവും അല്ല, പണ്ടത്തെ പീഡനത്തിന് ഇപ്പൊൾ എങ്ങനെ ശാസ്ത്രീയ തെളിവ് എടുക്കും ?

2) ഈ കേസിൽ ആരും കൂറ് മാറിയില്ല എന്നതും , സാഹചര്യ തളിവുകളും എതിരാണെങ്കിലും, പീഡനം നടന്നതിന് ശേഷം പിന്നെയും വർഷങ്ങളോളം എന്തുകൊണ്ട് വീണ്ടും അവരോടൊപ്പ മായി തുടർന്ന് പ്രവർത്തിച്ചു എന്ന് പ്രതി ഭാഗം ചോദിച്ചിരിക്കാം . പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം നടത്തി എന്ന് പഴയ പീഡന കേസ് ആയതിനാൽ അവർ തെളിയിച്ചു കാണും .3) ചില സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി പഴയ തെളിവില്ലാത്ത കേസുമായി വന്നു എന്നും , ഇതിന് പിന്നിൽ വ്യക്തി വൈരാഗ്യം മാത്രമാണെന്ന് പ്രതി ഭാഗം വാധിച്ചിരിക്കാം . ആരോപണങ്ങൾ ആർക്കും ആർക്ക് എതിരെയും നടത്താം . പക്ഷേ കോടതിക്ക് വേണ്ടത് കൃത്യമായ തെളിവുകൾ ആണ് . അനീതിക്ക് എതിരെ, പീഡനത്തിന് എതിരെ കേസ് കൊടുക്കുന്നവർ സംഭവം നടന്ന് ഉടനെ തന്നെ കേസ് ആക്കണം . അല്ലെങ്കിൽ ചിലപ്പോൾ ഇങ്ങനെയും സംഭവിക്കാം . വിവാഹ വാഗ്ദാനം നൽകി പീഡിപിച്ചു എന്ന് പറഞ്ഞു കേസ് കൊടുത്ത ഭൂരിഭാഗം കേസിലും പ്രതികളെ വെറുതെ വിടാം . അവിടെ വാഗ്ദാന ലംഘനത്തിന് മാത്രമേ scope ഉളളൂ എന്നർത്ഥം . പീഡന സമയത്ത് പരസ്പര സമ്മതത്തോടെ , പ്രായ പൂർത്തി ആയവർ തമ്മിലാണോ എന്ന് മാത്രമാണ് നോക്കുക . കോടതികളിൽ വിധിന്യായങ്ങളെ ഉള്ളു, ന്യായവിധികളില്ല. ആയതിനാൽ ആരും കോടതിയെ മോശമാക്കി പറയരുത്. അഭയാക്കേസ് വിധിവന്നപ്പോൾ ഇതേ കോടതിയെ അത്യന്തം പുകഴ്ത്തിയവർ ആണ് നമ്മൾ . അത് മറക്കരുത്.

(വാൽകഷ്ണം.. ഈ കേസിൻ്റെ മറവിൽ ചിലർ ഒരു സമുദായത്തെ, അവരുടെ സഭയെ nice ആയിട്ട് ചളി വാരി എരിയുന്ന രീതിയിൽ comment ഇടുന്നത് ശ്രദ്ധയിൽ പെട്ടു. അത് ശരിയല്ല . ഒരു പുരോഹിതന് എതിരെ വരുന്ന കേരളത്തിലെ ആദ്യത്തെ ലൈംഗിക പീഡന കേസ് അല്ലാ ഇതെന്ന് എല്ലാവരെയും ഓർമിപ്പിക്കുന്നു . ഈ വിധിക്ക് എതിരെ മേൽ കോടതിയിൽ അപ്പീൽ പോകാനും, തെളിവ് കാണിച്ചു ഇത് അവിടെ തിരിതുവാനും ഉള്ള അവകാശം വാദിക്ക് ഇപ്പോഴും ഉണ്ട്.. ) Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല…പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

Karma News Network

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

28 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

42 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago