entertainment

മൂന്ന് തവണ മൊട്ടയടിച്ചു, 17 കിലോ കൂട്ടി, ഉരുക്ക് സതീശന് വേണ്ടി സഹിച്ച കഷ്ടപ്പാടുകൾ പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്

തന്റെ ഏറ്റവും പുതയ ചിത്രമായ ഉരുക്ക് സതീശൻ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ. സിനിമയുടെ ചിത്രീകരണവേളയിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ഉരുക്ക് സതീശൻ സിനിമ കണ്ടവർ അഭിപ്രായം അറിയിക്കുക. കേരളം (സുൽത്താൻ ബത്തേരി, കോഴിക്കോട് ടൗൺ, കുറ്റികാട്ടൂർ, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവിൽ സ്‌റ്റേഷൻ, എരഞ്ഞിപ്പാലം), രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശൻ. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉൾപ്പെടുത്തി ഞാൻ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്.

വിശാൽ എന്ന കഥാപാത്രം ചെയ്യുവാൻ 62 കിലോ ശരീരഭാരം കുറച്ച് 57 ൽ എത്തിച്ചു. ആ ഭാഗം പൂർത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശൻ എന്ന കഥാപാത്രം ചെയ്തത്.’ ‘ആ ഷൂട്ടിംഗിന് ഇടയിൽ മറ്റൊരു ചിത്രം അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ സ്വന്തം സിനിമ നിർത്തി അതിൽ പോയി മുടി വളർത്തി അഭിനയിച്ചു. ആ സിനിമ പൂർത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി. അങ്ങനെ വീണ്ടും മൊട്ടയടിച്ച് ഉരുക്ക് സതീശൻ കഥാപാത്രം തീർത്തു. എഡിറ്റിംഗ് തുടങ്ങിയപ്പോൾ ഒരു സീൻ കൂടി ഉൾപ്പെടുത്തേണ്ട ആവശ്യം തോന്നി.

അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ച് ഷൂട്ട് ചെയ്തു (പാവം ഞാൻ….). ഈ സിനിമ കാണുമ്പോൾ എന്റെ കഷ്ടപ്പാട് നിങ്ങൾക്ക് മനസ്സിലാക്കണം എന്നില്ല. അന്ന് കൂടിയ തടി, വയർ എന്നിവ ഞാൻ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവർ യുട്യൂബിലൂടെ കഴിഞ്ഞ ദിവസം അപ്‌ലോഡ് ആയ ഫുൾ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക..’,

Karma News Network

Recent Posts

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

15 mins ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

30 mins ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

36 mins ago

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

50 mins ago

മാനസിക സമ്മർദം മൂലം മാറി നിന്നത്, കാണാതായ പൊലീസുകാരൻ തിരിച്ചെത്തി

കഴിഞ്ഞ ദിവസം കാണാതായ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ രാജേഷ് തിരിച്ചെത്തി. മാനസിക സമ്മർദ്ദം കാരണം…

1 hour ago

ഞങ്ങളുടേത് കോമ്പോ അല്ല, ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, പരിശുദ്ധമായ സ്നേഹമാണ്, ഫിനാലക്ക് പിന്നാലെ ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

2 hours ago