entertainment

ലോകകപ്പ് മത്സരത്തിൽ കപ്പ് ഇന്ത്യയ്ക്ക് കിട്ടില്ല, സെമി ഫൈനൽ വരെ ഇന്ത്യ എത്തു- സന്തോഷ് പണ്ഡിറ്റ്

ലോകകപ്പ് ഏകദിന മത്സരത്തിൽ ആരു വിജയിക്കുമെന്ന പ്രവചനവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇന്ത്യയിൽ വെച്ച്‌ നടക്കുന്നതിനാൽ കപ്പ് അടിക്കുവാനുള്ള സാധ്യത ഇന്ത്യക്കാണ് എന്നു പലരും പറഞ്ഞു കേട്ടുവെന്നും എന്നാൽ താൻ അങ്ങനെ കരുതുന്നില്ലെന്നും പണ്ഡിറ്റ് പറയുന്നു.

കുറിപ്പ്

പണ്ഡിറ്റിൻ്റെ cricket പ്രവചനംഅങ്ങനെ ക്രിക്കറ്റ് ഏകദിന World Cup തുടങ്ങിയല്ലോ .. ഇന്ത്യയിൽ വെച്ച് നടക്കുന്നതിനാൽ cup അടിക്കുവാനുള്ള സാധ്യത ഇന്ത്യക്കാണ് എന്നു പലരും പറഞ്ഞു കേട്ടു.. പക്ഷേ ഞാൻ അങ്ങനെ കരുതുന്നില്ല..ഇന്ത്യ maximum semi final വരെ എത്തും.. കൂടെ Australia, Newzealand, England ടീമുകളും സെമിയിൽ എത്താം.. പാകിസ്താൻ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധ്യത ഉണ്ട്.. പക്ഷേ സെമിയിൽ എത്തുക ബുദ്ധിമുട്ടാകും..കഴിഞ്ഞ മൂന്നു ലോക കപ്പിലും അത് നടത്തത്തിയ രാജ്യങ്ങൾ cup അടിച്ചു എങ്കിലും ഇത്തവണ അങ്ങനെ സംഭവിക്കണം എന്നില്ല.. Australia, England ടീമുകൾക്ക് ആണ് cup സാധ്യത .

നിർണായക മത്സരങ്ങളിൽ ഇന്ത്യയുടെ പ്രധാന താരങ്ങൾക്ക് അടി തെറ്റുന്നത് നമ്മൾ സ്ഥിരം കാണുന്നത് ആണല്ലോ.. അത് കൊണ്ടാണ് Knockout മത്സരത്തിൽ ഞാൻ ഇന്ത്യക്ക് വലിയ സാധ്യത കാണാത്തത്.. എങ്കിലും ഭാഗ്യമുള്ള ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ ജി വല്ല അത്ഭുതവും കാഴ്ച വെക്കുമോ അതല്ല, നിർണായക മത്സരങ്ങളിൽ മുമ്പ് ഏഷ്യ കപ്പിൽ സംഭവിച്ചത് പോലെ ബൗളർമാർ വല്ല അത്ഭുത പ്രകടനം കാഴ്ച വെച്ച് ഇന്ത്യയെ രക്ഷിക്കുമോ എന്നു അറിയില്ല.. നോക്കാം..

ഇന്ത്യക്കായി രോഹിത് ജി, Subhmaan Gill ജി എന്നിവർ ടോപ് സ്കോറർ ആകും എന്ന് കരുതുന്നു.. ബൗളർമാരും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.. കുൽദീപ് യാദവ് ജി ആകും wicket വേട്ടയിൽ മുന്നിൽ എന്നും പ്രവചിക്കുന്നു.Warner ജി, Smith ജി, Maxwell ജി, Root ജി, ബാബർ അസം ജി , Riswan ജി, David Malan ജി എന്നിവരിൽ വലിയ പ്രതീക്ഷ വെക്കുന്നു. എല്ലാ ടീമിലെയും സ്പിന്നർമാർ ഈ തവണ മികവ് പുലർത്തും എന്നു കരുതാം… All the best team India

(വാൽ കഷ്ണം… ഇന്ത്യയുടെ playing 11 നെ കണ്ടെത്തുവാൻ രോഹിത് ജി ശരിക്കും ബുദ്ധിമുട്ടും.. എല്ലാവരും ഫോമിൽ ആണ്.. ആരെ കളിപ്പിക്കും, ആരെ ഒഴിവാക്കും ? സൂര്യ കുമാർ യാദവ് ജി, ഇഷാൻ കിഷൻ ജി അവസരം കിട്ടുവാൻ സാധ്യത കുറവാണ്.. എന്നാല് പ്രമുഖര് മോശമായി കളിച്ചാൽ ചിലപ്പോൾ….)By Santhosh Pandit (ഉരുക്കെടാ….)

Karma News Network

Recent Posts

മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദർശിച്ച് ദിലീപ്

മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ സന്ദർശിച്ച് നടൻ ദിലീപ്. കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖ വിവരങ്ങൾ ദിലീപ് തിരക്കിയത്. കൈനിറയെ…

20 mins ago

മകള്‍ക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം

പെരുന്നാൾ ​ദിനത്തിൽ മകള്‍ക്ക് സമ്മാനവുമായി എത്തിയ പിതാവിന് ഭാര്യവീട്ടുകാരില്‍ നിന്ന് ക്രൂരമര്‍ദനം. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തൃശ്ശൂർ ചേലക്കോട്…

50 mins ago

ബംഗാളിലെ ട്രെയിൻ അപകടത്തിൽ അഞ്ച് മരണം, 30ഓളം പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളിലുണ്ടായ ട്രെയിൻ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചൻജംഗ…

1 hour ago

പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി മമ്മൂട്ടി

നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും ഈദ് ഗാഹിൽ മമ്മൂട്ടി പങ്കെടുക്കാറുണ്ട്. ഇത്തവണയും മമ്മൂട്ടി പതിവ് തെറ്റിക്കാതെ ഈദ് നമസ്കാരത്തിനെത്തി. കടവന്ത്ര സലഫി മസ്ജിദിൽ…

2 hours ago

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത് പാമ്പ്,വിദ്യാർഥികൾക്ക് വിഷബാധ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. വിദ്യാർഥികൾ വിഷബാധ ഏറ്റതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ വെജിറ്റബിൾ സ്റ്റൂവിൽ ചത്ത…

2 hours ago

ബംഗാളിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ എക്‌സ്‌പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചു, അനേകം യാത്രക്കാർ അപകടത്തിൽപെട്ടു, അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ…

2 hours ago