entertainment

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യമെന്ന് സന്തോഷ് പണ്ഡിറ്റ്. ചില നിർമാതാക്കൾ നായികയെ പഞ്ചാരയടിക്കുവാൻ വേണ്ടി മാത്രമാണ് സിനിമയുടെ പേരിൽ ലക്ഷങ്ങളും, കോടികളും മുടക്കുന്നത് എങ്കിൽ, ഷൂട്ടിംഗിന് ഇടയിൽ പഞ്ചാരയടി നടന്നാൽ പിന്നെ എഡിറ്റിങ്, ഡബ്ബിംഗ് ചെയ്യുവാൻ , അത് റിലീസ് ചെയ്യുവാൻ താൽപര്യം കാണിക്കില്ല..

നായികയെ പഞ്ചാരയടിക്ക് കിട്ടിയില്ലെങ്കിൽ ഷൂട്ടിംഗിന് ഇടയിൽ എത്ര ലക്ഷങ്ങൾ നഷ്ടം വന്നാലും “പോട്ടെ പുല്ല്” എന്നു കരുതി ഓടിപ്പോകും അഥവാ മുങ്ങും. ഷൂട്ടിംഗിന് ഇടയിൽ ഇതുപോലെ നിർമാതാവ് മുങ്ങിയാൽ നിങ്ങള് കഴിച്ച ഭക്ഷണത്തിൻ്റെ പൈസ, താമസിച്ച ലോഡ്ജിൻ്റെ പൈസ, വണ്ടിക്കൂലി വരെ ചിലപ്പോൾ നിങ്ങളുടെ സ്വന്തം കൈയ്യിൽ നിന്നും പോകും.. ഇത്തരം വർക്കിൽ അവസരം കിട്ടിയിട്ട് എന്ത് കാര്യമെന്നാണ് പണ്ഡിറ്റ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ ചോദിക്കുന്നത്

കുറിപ്പിങ്ങനെ

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യം. സിനിമയിൽ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് groups, WhatsApp ഗ്രൂപ്പിൽ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേർക്ക് അവസരം കിട്ടി എന്ന് സ്വയം ചിന്തിക്കുക .. അങ്ങനെ നിങ്ങൾക്ക് അവസരം കിട്ടിയ സിനിമ, ഷോർട്ട് ഫിലിം, ആൽബം എന്നിവ എത്ര എണ്ണം പുറത്തിറങ്ങി എന്നു ചിന്തിച്ച് നോക്കൂ.. ഭൂരിഭാഗം പുതിയ സംവിധായകൻ, പുതിയ നിർമാതാവ്, പുതിയ നായകൻ എന്നിവർ അഭിനയിച്ച വർക്ക് പുറത്ത് ഇറങ്ങാറില്ല എന്നതാണ് സത്യം. കാരണങ്ങൾ..

1) സിനിമ സംബന്ധിയായ ഏതു ഫേസ്ബുക്ക് ഗ്രൂപ്പിലും, ഏത് WhatsApp ഗ്രൂപ്പിലും അംഗമായി എന്നു കരുതി നിങ്ങൾക്ക് ഒരു അവസരവും കിട്ടുവാൻ പോകുന്നില്ല… അതിൽ സിനിമ സീരിയസ് ആയി കണ്ട് പണം മുടക്കുന്ന ആളുകൾ കുറച്ചേ ഉള്ളൂ.. 99 ശതമാനം ആളുകളുടെയും പ്രശ്നം നിർമാതാവ് ഇല്ല എന്നതാണ്.. ഇന്നേവരെ കേരളത്തിൽ ഫേസ്ബുക്ക്, whatsapp കൂട്ടായ്മയിൽ കുറേ സിനിമയ്ക്ക് തുടക്കം ഇട്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല..

2)പുതുതായി സിനിമ എടുത്ത് പുറത്തിറക്കുന്ന, സീരിയസ് ആയി സിനിമയെ കാണുന്ന ആളുകൾക്ക് ഭൂരിഭാഗവും അവരുടെ തായി ഒരു ടീം, ഫോക്കസ് ഒക്കെ ഉണ്ടാകും.. അവർ അഭിനയം, എഡിറ്റിങ്, ക്യാമറ etc ചെയ്യുവാൻ അവരുടെ കൂട്ടുകാർക്ക് മാത്രമേ അവസരം കൊടുക്കൂ.. അവരുടെ സിനിമയിൽ ഇനി നിങ്ങൾക്ക് അവസരം കിട്ടിയാലും ക്രൗഡ് ആകും, ജൂനിയർ artist ആയി ഒരു ഡയലോഗ് ഇല്ലാത്ത റോൾ മാത്രമേ കിട്ടൂ. പടം hit ആയാലും അതിലൂടെ ആരും നിങ്ങളെ തിരിച്ചറിയില്ല..

3) ഇനി അഭിനയ മോഹം ഉള്ള നിങ്ങളിൽ നിന്നും പണമോ “മറ്റെന്തെങ്കിലും” വാങ്ങി അവസരം തരുന്ന പുതിയ ആളുകളുടെ വർക്ക് 95 ശതമാനം പുറത്തിറങ്ങില്ല.. നിങ്ങളുടെ പണം, (മാനം) പോയത് മെച്ചം.. ഇത്തരം വർക്കിൽ തല വെച്ച് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല..4) ഇനി ചില പുതിയ സംവിധായകർ ഒരു ആവേശത്തിൻ്റെ പുറത്ത് സിനിമ, വെബ് സീരീസ് ഒക്കെ ഷൂട്ടിംഗ് തുടക്കം ഇടും ട്ടോ.. രണ്ടു ദിവസം കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടിൽ അവസാനിപ്പിക്കും.. ഇത്തരം വർക്കിൽ അവസരം കിട്ടിയിട്ട് എന്ത് കാര്യം ?

5) മറ്റു ചില പുതിയ സംവിധായകർ കാര്യമായി സിനിമ ഷൂട്ടിംഗ് തുടങ്ങും.. പക്ഷേ “പുറത്ത് പറയുവാൻ ബുദ്ധിമുട്ടുള്ള” കാര്യങ്ങളാൽ ഷൂട്ടിംഗിന് ഇടയിൽ നിർമ്മാതാവ് മുങ്ങും.. അങ്ങനെ ആ വർക്ക് അവസാനിക്കും.. അതായത് ചില നിർമാതാക്കൾ നായികയെ പഞ്ചാരയടിക്കുവാൻ വേണ്ടി മാത്രമാണ് സിനിമയുടെ പേരിൽ ലക്ഷങ്ങളും, കോടികളും മുടക്കുന്നത് എങ്കിൽ, ഷൂട്ടിംഗിന് ഇടയിൽ പഞ്ചാരയടി നടന്നാൽ പിന്നെ എഡിറ്റിങ്, ഡബ്ബിംഗ് ചെയ്യുവാൻ , അത് റിലീസ് ചെയ്യുവാൻ താൽപര്യം കാണിക്കില്ല.. നായികയെ പഞ്ചാരയടിക്ക് കിട്ടിയില്ലെങ്കിൽ ഷൂട്ടിംഗിന് ഇടയിൽ എത്ര ലക്ഷങ്ങൾ നഷ്ടം വന്നാലും “പോട്ടെ പുല്ല്” എന്നു കരുതി ഓടിപ്പോകും അഥവാ മുങ്ങും. ഷൂട്ടിംഗിന് ഇടയിൽ ഇതുപോലെ നിർമാതാവ് മുങ്ങിയാൽ നിങ്ങള് കഴിച്ച ഭക്ഷണത്തിൻ്റെ പൈസ, താമസിച്ച ലോഡ്ജിൻ്റെ പൈസ, വണ്ടിക്കൂലി വരെ ചിലപ്പോൾ നിങ്ങളുടെ സ്വന്തം കൈയ്യിൽ നിന്നും പോകും.. ഇത്തരം വർക്കിൽ അവസരം കിട്ടിയിട്ട് എന്ത് കാര്യം?

സിനിമയെ സീരിയസ് ആയി കാണുന്നവരുടെ സിനിമയിൽ നിങ്ങൾക്ക് അവസരം കിട്ടിയാൽ മാത്രമേ കാര്യമുള്ളൂ എന്നർഥം.. അത് മാത്രമേ പുറത്തിറങ്ങൂ.. വളരെ കഷ്ടപെട്ടാൽ കിട്ടും.. പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്.. അതിനാൽ ആരും പുറത്തിറങ്ങാത്ത വർക്കിൻ്റെ ഭാഗം ആകരുത്. (വാൽ കഷ്ണം.. സിനിമയോട് താൽപര്യം ഉണ്ടെങ്കിൽ നിങ്ങളുടെ വീട് വിറ്റ് കിട്ടിയ പണത്തിന് അല്ലെങ്കിൽ നിങ്ങള് കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന് നിങ്ങളെ തന്നെ നായകൻ/നായികയായി സിനിമ നിർമിക്കുക.. self marketting ആണ് മുഖ്യം. അത് മാത്രമാണ് practical.. അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ഇങ്ങനെ ചാൻസ് അന്വേഷിച്ചു തെണ്ടി നടക്കേണ്ടി വരും..പണ നഷ്ടം, സമയ നഷ്ടം, ചിലപ്പോൾ മാന നഷ്ടം മാത്രം ബാക്കിയാകും)ഭയം വേണ്ട ജാഗ്രത മതി.. ഉണരൂ സിനിമാ ഭ്രാന്തന്മാരെ ഉണരൂ… എല്ലാവർക്കും നന്ദി

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

37 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

38 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

52 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

55 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

1 hour ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

2 hours ago