entertainment

സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു കുത്താന്‍ പോകുന്ന യുവതികളോട് സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്

ശരീരത്തില്‍ ടാറ്റു ചെയ്യാന്‍ എത്തിയ യുവതികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം കൊച്ചി ചേരാനെല്ലൂരിലെ ഇന്‍ഫെക്റ്റഡ് ടാറ്റു പാര്‍ലര്‍ ഉടമയും ടാറ്റു ആര്‍ട്ടിസ്റ്റുമയ പി എസ് സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് യുവതികളാണ് സ്റ്റുഡിയോയില്‍ വെച്ച് പീഡനത്തിനിരയായെന്ന പരാതിയുമായി രംഗത്തെത്തിയത്. യുവതികള്‍ ആദ്യം സോഷ്യല്‍ മീഡിയകളിലൂടെ മീടു ആരോപണം ഉന്നയിച്ചിരുന്നു. ഈ പോസ്റ്റ് വലിയ ചര്‍ച്ചയായി മാറി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുവാന്‍ പോകുന്ന യുവതികള്‍ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോകണമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യുമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം. പണ്ഡിറ്റിന്റെ ‘ടാറ്റൂ’ നിരീക്ഷണം ,’ടാറ്റൂ’ കുത്തുന്നതിനടയില്‍ ‘ മി ടൂ’ വിവാദവുമായി നിരവധി യുവതികള്‍ രംഗത്ത് വരുകയും പ്രമുഖ ടാറ്റൂ കലാകാരനായ സുജീഷിനെ എറണാകുളത്തു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തല്ലോ . സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു കുത്തുമ്‌ബോള്‍ ലൈംഗിക പീഡനം നടത്തുവാന്‍ ശ്രമിച്ചു എന്നാണല്ലോ കേസ്.

ഇനിയെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുവാന്‍ പോകുന്ന യുവതികള്‍ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോവുക . ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരായ ആളുകളെ ഒഴിവാക്കുന്നത് ഗുണം ചെയ്യും. എന്നാല്‍ യുവതികള്‍ എന്തിനാണ് സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ വരപ്പിക്കുന്നത് എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു .

ഇന്ത്യയില്‍ ഒരാള്‍ക്ക് എവിടെയും ടാറ്റൂ കുത്തുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതെല്ലാം ഒരാളുടെവ്യക്തിപരമായ അഭിപ്രായം ആണ് . കാമുകനോടുള്ള, ഇഷ്ടം അറിയിക്കാന്‍ ആകും ചിലര്‍ അങ്ങനെ ചെയ്യുന്നത് . ടാറ്റൂ ചെയ്യുന്ന പെണ്ണിന്റെ മനസ്സ് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

സ്നേഹിക്കുന്ന ഒരു പുരുഷന്റെ പേര് ശരീരത്തില്‍ പച്ച കുത്തുകയോ , ടാറ്റൂ ആയി കുത്തുകയോ ചെയ്യുമ്‌ബോള്‍ അതിലൂടെ കാമുകനോടുള്ള ഇഷ്ടത്തിനുള്ള , പ്രണയത്തിന്റെ ആത്മാര്‍ഥക്കുള്ള ഒരു തെളിവ് ആയി അങ്ങേരത് കാണും .. അത്രതന്നെ. ഇത്തരം വാര്‍ത്തകള്‍ ടാറ്റു കലാകാരന്മാര്‍ക്ക് ‘പുതിയ സാധ്യതകള്‍ ‘ കണ്ടെത്താനുള്ള ഒരു പ്രോത്സാഹനം ആകാതെ ചാനല്‍ ശ്രദ്ധിക്കുക .

ഇനിയെങ്കിലും ടാറ്റൂ….. മീ ടൂ .. ആകാതെ നോക്കുവാന്‍ വളരെ ശ്രദ്ധാപൂര്‍വം യുവതികള്‍ ടാറ്റൂ കലാകാരന്മാരെ തെരഞ്ഞെടുക്കുക .ആദ്യ തവണ വര്ഷങ്ങള്ക്കു മുമ്ബ് പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന യുവതി അപ്പോഴേ പോലീസില്‍ പരാതിപ്പെട്ടിരുന്നെങ്കില്‍ ഇത്രയധികം യുവതികള്‍ പിന്നീട് പീഡനം ഏല്‍ക്കേണ്ടി വരില്ലായിരുന്നു എന്നും ചിന്തിക്കാം. പണ്ട് നടന്ന പീഡനങ്ങള്‍ തെളിയിക്കുവാനുള്ള ബുദ്ധിമുട്ടു വലുതാണ് .

(വാല്‍കഷ്ണം .. ഇത്തരം വാര്‍ത്തകള്‍ വായിച്ചു ഇനി കേരളത്തില്‍ ആയിര കണക്കിന് പുരുഷന്മാര്‍ ‘ടാറ്റൂ ‘ എന്ന കലയുടെ വിവിധ തരത്തിലുള്ള ‘സ്‌കോപ്പ് ‘ മനസ്സിലാക്കി പഠിക്കുവാന്‍ സാധ്യത ഉണ്ട് . പണക്കാരായ യുവതികളാണ് ടാറ്റൂ കുത്തുവാന്‍ വരുന്നത് അതുകൊണ്ട് പറഞ്ഞ പൈസ മേടിക്കാം , പെട്ടെന്ന് പണക്കാരന്‍ ആകാം എന്നൊക്കെ പലരും ചിന്തിച്ചേക്കാം. അത്തരം ചിന്തകള്‍ എല്ലാവരും വെടിയുക .)

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

12 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

17 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

19 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

45 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

60 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago