Premium

ഒറ്റക്ക് നിയമം ലംഘിക്കരുത്, കൂട്ടമായി നിയമം ലംഘിച്ചാൽ കേസുണ്ടാവില്ല, ദേശാഭിമാനിക്കാരന്റെ കുറ്റസമ്മതം

ദേശാഭിമാനിയിലേ ഉദ്യോഗസ്ഥനുമായുള്ള സന്തോഷ് ഉച്ചക്കടയുടെ സംഭാഷണം കർമ ന്യൂസിന്. അന്ന് മുല്ലപെരിയാറിനു വേണ്ടി വിൻസന്റ് എം എൽ.എയുടെ കാർ തകർത്തപ്പോൾ സന്തോഷിനെ 2 മാസം ജയിലിൽ ഇട്ടിരുന്നു. എന്നാൽ ഇന്ന് അദാനിയുടെ തുറമുഖം ഗയിറ്റും, കവാടവും അടിച്ച് തകർക്കുകയും നിരോധിത മേഖലയിൽ കയറി സമരവും നടത്തുന്നവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ്‌ സന്തോഷ് ചോദിക്കുന്നത്. ഞാൻ തെറ്റ് ചെയ്തപ്പോൾ എന്നെ പിടിച്ച് അകത്തിട്ടു. വിഴിഞ്ഞത്ത് സമരം നടത്തുന്നവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ല..

ഇതിനു മറുപടിയായി സത്യ സന്ധമായ മറുപടിയാണ്‌ ദേശാഭിമാനിയിൽ നിന്നും ലഭിക്കുന്നത്. നിങ്ങൾ ഒരാൾ ആയതിനാൽ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടു. എന്നാൽ നിയമം ലംഘിക്കാൻ നിങ്ങളുടെ കൂടെ ഒരു ആയിരം പേർ ഉണ്ടായിരുന്നേൽ നടപടി ഉണ്ടാവില്ലായിരുന്നു. മാത്രമല്ല വൈദീകർക്കും ബിഷപ്പ് മാർക്കും എതിരേ നടപടിയും അറസ്റ്റും പാടില്ല എന്നും പറയുന്നു. എന്നാൽ ശബരിമലയിൽ 5 കോടി ഭക്തർ പ്രതിഷേധിച്ചപ്പോൾ എന്തുകൊണ്ട് ഈ ആനുകൂല്യം കിട്ടിയില്ല. ശബരിമലയിൽ ഒരു ആക്രമവും ഉണ്ടാക്കാതെ ശരണം വിളിച്ചതിനു 9000ത്തോളം കേസും, 50000ത്തിൽ അധികം വിശ്വാസികളേയും പ്രതികൾ ആക്കി. ശബരിമല ഭക്തരേ വച്ച് ലാറ്റിൻ സഭയിലെ ഈ സമരം നടത്തുന്ന കുറച്ച് പേർ എത്ര ചെറുതാണ്‌. എന്നിട്ടും എന്തേ അതിക്രമവും, അടിച്ച് പൊളിയും തകർക്കലും എല്ലാം ഉണ്ടായിട്ടും ഹൈക്കോടതി പറഞ്ഞിട്ടും വിഴിഞ്ഞത്ത് കേസില്ല എന്ന ന്യായമായ ചോദ്യമാണ്‌ ഈ യുവാവ് ഉയർത്തുന്നത്. ദേശാഭിമാനി ഉദ്യോഗസ്ഥൻ പറയുന്നത് സത്യ സന്ധമായ അഭിപ്രായ പ്രകടനമാണ്‌.

ഓഡിയോ കേൾക്കാം

Karma News Network

Recent Posts

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

16 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

59 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

2 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

3 hours ago