ആറാട്ട് എന്ന ചിത്രം പുറത്തെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായ പേര് സന്തോഷ് വർക്കിയുടേതായിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധകനായ സന്തോഷിന്റെ ആറാടുകയാണ് എന്ന വാക്ക് വൻ ഹിറ്റാവുകയും ചെയ്തു. സോഷ്യൽ മീഡയയിൽ വൈറലായതിനു പിന്നാലെ പല നടിമാരോടുമുള്ള ഇഷ്ടം വെളിപ്പെടുത്തിയിരുന്നു. അവരെല്ലാം സന്തോഷിനെ അവഗണിക്കുകയാണ് ചെയ്തത്.
ഇപ്പോളിതാ ഐശ്വര്യ ലക്ഷ്മി തന്നെ അവഗണിച്ചെന്നും സൈക്കോയെ പോലെ കണ്ടെന്നുമാണ് സന്തോഷ് വർക്കി പറയുന്നത്. ‘നീലവെളിച്ചം പടം കാണാൻ തിയേറ്ററിൽ പോയപ്പോൾ ഐശ്വര്യ ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു. അന്ന് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രസ് മീറ്റ് നടക്കാൻ പോവുകയാണ്. ഐശ്വര്യ ലക്ഷ്മി വന്നപ്പോൾ ഞാൻ സാധാരണ പോലെ സംസാരിക്കാൻ പോയതാണ്. പക്ഷെ അവർ പ്രത്യേക രീതിയിലാണ് പെരുമാറിയത്.
എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവർ മീഡിയയോട് പറഞ്ഞ സന്ദേശം എനിക്ക് കിട്ടി. നൈസായിട്ട് ഒഴിവാക്കുകയാണ് ചെയ്തത്. നടിമാർ ഇങ്ങനെയാണ്. നടൻമാർക്ക് എന്ത് നേടിയാലും അഹങ്കാരം ഉണ്ടാവില്ല. നടിമാർ പെട്ടെന്ന് മാറും. മണിരത്നത്തിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ വന്ന വഴി മറന്നിട്ടുണ്ടാവും. എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്.
ലാലേട്ടനോടൊപ്പം എപ്പോഴാണ് അഭിനയിക്കുന്നതെന്ന് ഞാൻ ചോദിച്ചു. നൈസായി ഒഴിഞ്ഞ് മാറി. കുറച്ച് നേരം സംസാരിച്ച വീഡിയോയുണ്ടായിരുന്നു. എന്തെങ്കിലുമാവട്ടെ’. ‘വലിയ ജാഡ. സിനിമാ നടിമാർ വിവാഹം കഴിക്കുക വലിയ ബിസിനസുകാരെയും പ്രൊഡ്യൂസർമാരെയുമെല്ലാം. അവരുടെ ജീവിതം അങ്ങനെയാണ്.
അത്രയും ലക്ഷ്വറി ലൈഫാണ്. സാധാരണക്കാരെ ഉൾക്കൊള്ളാൻ പറ്റില്ല. നിത്യ മേനോൻ ഇതുവരെ എന്തുകൊണ്ടാണ് എന്നെ ഇഷ്ടമല്ലാത്തതെന്ന് പറഞ്ഞിട്ടില്ല. ഇനി എനിക്ക് ഇവരാരെയും വേണ്ട. ഇവരെല്ലാം കണക്കാണ്
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…